• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

PRAYERS

  • Home
  • വിമലഹൃദയ ഭക്തി: ഈശോ ആഗ്രഹിച്ച ഭക്തി

വിമലഹൃദയ ഭക്തി: ഈശോ ആഗ്രഹിച്ച ഭക്തി

1917 ജൂലൈയിലെ മൂന്നാം ഫാത്തിമാ ദർശനത്തിൽ, പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്കും നരകത്തിന്റെ ഭീകരതകാണിച്ചുകൊടുത്തു. പരിശുദ്ധ അമ്മ അവരോടൊപ്പം ഇല്ലായിരുന്നെങ്കിൽ ഈ ഭീകര കാഴ്ച കണ്ട് അവർമരണത്തിനു കീഴടങ്ങേണ്ടിവരുമായിരുന്നുവെന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. നരകം ചിരിച്ചുതള്ളേണ്ടതമാശയല്ലന്നാണ് പഠിപ്പിച്ച മറിയം നരകത്തിൻ്റെ ഭയാനകമായ കാഴ്ചകൾക്കുശേഷം അവളുടെവിമലഹൃദയത്തോടുള്ള ഭക്തിയും പാപപരിഹാരത്തിനായി അഞ്ച് ആദ്യ ശനിയാഴ്ചകളിൽ പാപസങ്കീർത്തനംനടത്തി ദിവ്യകാരുണ്യം സ്വീകരിക്കുവാനും റഷ്യയെ മറിയത്തിൻ്റെ വിലമഹൃദയത്തിനു പ്രതിഷ്ഠിക്കുവാനുംആവശ്യപ്പെട്ടു. ജൂണിൽ പരിശുദ്ധ. മറിയം ലൂസിക്കു ദർശനം നൽകിയപ്പോൾ ഇപ്രകാരം പറഞ്ഞു: “ഈശോയ്ക്ക് ലോകത്തിൽഎൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്തണമെന്ന് ആഗ്രഹമുണ്ട്. ഇതു അംഗീകരിക്കുന്നവർക്ക് ഞാന്‍രക്ഷ വാഗ്ദാനം ചെയ്യുന്നു. ആ ആത്മാക്കളെ ദൈവത്തിന്റെ കീരീടം അലങ്കരിക്കാൻ ഞാൻ ഉപയോഗിക്കുന്നപുഷ്പങ്ങളെപ്പോലെ ദൈവം സ്നേഹിക്കുന്നു.” മറിയത്തിന്റെ വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ പരിശുദ്ധ അമ്മയുടെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പാപങ്ങൾ അഞ്ചെണ്ണമാണ്. 1. മാതാവിന്റെ അമലോത്ഭവ ജനനത്തിനെതിരായുള്ള പാപങ്ങൾ അതായത്, ജന്മപാപത്തിന്റെമാലാന്യമേല്‍ക്കാതെ ജനിച്ചവളാണന്നു വിശ്വസിക്കാത്തവർ 2. മറിയത്തിന്റെ നിത്യകന്യാകാത്വത്തിനെതിരായ പാപങ്ങൾ – വിശുദ്ധിക്കെതിരായ പാപങ്ങൾ. അതുപോലെയേശുവിന്റെ ജനനത്തിനു മുമ്പും ശേഷവും മറിയം കന്യകയായിരുന്നു എന്നു വിശ്വസിക്കാത്തവർ. 3. മറിയത്തിന്റെ ദൈവമാതൃത്വത്തിനെതിരായ പാപങ്ങൾ – പരിശുദ്ധ മറിയത്തെ ദൈവമാതാവായിഅംഗീകരിക്കാത്തതും അമ്മയുടെ പ്രത്യേക പദവികൾ അംഗീകരിക്കാത്തതും. 4. കൊച്ചുകുട്ടികളെ നശിപ്പിക്കുന്നത്. “ശിശുക്കൾ എന്റെ അടുക്കൽ വരട്ടെ. എന്തെന്നാൽ, ദൈവരാജ്യംഅവരെപ്പോലെയുള്ളവരുടേതാണ്” എന്ന് യേശു പഠിപ്പിക്കുന്നു. കൊച്ചുകുട്ടികളെ നശിപ്പിക്കുകയും അവർക്ക്ദുർമാതൃക നൽകുകയും അവരുടെ നിഷ്കളങ്കത നശിപ്പിക്കുകയും ചെയ്യുന്നത് പരിശുദ്ധ അമ്മയുടെഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. 5. പരിശുദ്ധ അമ്മയുടെ ചിത്രങ്ങളെയും രൂപങ്ങളെയും നിന്ദിക്കുന്നത്.

തിരുഹൃദയ മാസം -മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”!

ജൂണ്‍ മാസം യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്കുവെണ്ടി തിരുസഭ പ്രത്യേകമാം വിധം നീക്കിവച്ചിരിക്കുന്നു . ക്രിസ്തുവിന്റെ മനുഷ്യാവതാരം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനുവെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം.  യേശുവിന്റെ തിരുഹൃദയതിരുനാളിന്റെ ആഘോഷത്തെ കുറിച്ച് സംസാരിക്കവേ ബെനഡിക്ട് പതിനാറാമന്‍മാർപാപ്പാ ഇപ്രകാരം പറയുകയുണ്ടായി: “ബൈബിളിന്റെ ഭാഷയില്‍ “ഹൃദയം” എന്ന വാക്കുകൊണ്ട്സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളും, വിചാരങ്ങളും സ്ഥിതിചെയ്യുന്ന കേന്ദ്രഭാഗമാണ്. രക്ഷകന്റെഹൃദയത്തോടുള്ള ഭക്തിയിലൂടെ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അളവില്ലാത്ത സ്നേഹത്തേയും, ലോകംമുഴുവനുമുള്ള സകലരുടേയും മോക്ഷത്തിനുവേണ്ടിയുള്ള അവന്റെ ആഗ്രഹവും, അവന്റെ അനന്തമായകാരുണ്യത്തേയുമാണ് നാം ആദരിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി എന്നത്കൊണ്ട്അര്‍ത്ഥമാക്കുന്നത്, തന്റെ അവസാനം വരെ നമ്മെ സ്നേഹിച്ചുകൊണ്ട് കുരിശില്‍ കിടന്നുകൊണ്ട് കുന്തത്താല്‍മുറിവേല്‍പ്പിക്കപ്പെടുകയും, അതില്‍ നിന്നും ചോരയും വെള്ളവും ഒഴുക്കിയ, ഒരിക്കലും നശിക്കാത്ത പുതുജീവന്റെഉറവിടമായ ആ തിരുഹൃദയത്തെ നാം ആരാധിക്കുന്നു എന്നതാണ്.” (ബെനഡിക്ട് XVI, Angelus 5 June 2005)  തിരുഹൃദയഭക്തി നമ്മോടു ആവശ്യപ്പെടുന്നത്, ആദ്യമായി വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയുമാണ്, കാരണംവിശുദ്ധ കുര്‍ബ്ബാനയില്‍ യേശു സന്നിഹിതനാണ്, കൂടാതെ അവന്‍ തന്റെ തിരുഹൃദയവും, കരുണാമയമായസ്നേഹവും ഇതിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ സന്നിഹിതനായിരിക്കുന്നകര്‍ത്താവിനൊപ്പം സമയം ചിലവഴിക്കുകയും, അവനെ ആരാധിക്കുകയും ചെയ്യുക എന്നത് യേശുവിന്റെതിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്, 17-മത്തെ നൂറ്റാണ്ടില്‍ വിശുദ്ധമാര്‍ഗരിറ്റ മേരിയോട്: “മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”! എന്ന് യേശു ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ഒമ്പത്‌ മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്ക്, യേശുവിന്റെ സ്നേഹം മുഴുവനും കവിഞ്ഞൊഴുകുന്ന തിരു ഹൃദയത്തിന്റെ അമിതമായ കാരുണ്യത്താല്‍ ഭാഗ്യപ്പെട്ടമരണവും മറ്റ് അനുഗ്രഹങ്ങളും അവിടുന്നു വാഗ്ദാനം ചെയ്തു. അവരുടെ അവസാന നിമിഷങ്ങളില്‍യേശുവിന്റെ ദിവ്യ ഹൃദയം അവരുടെ സുരക്ഷിതമായ അഭയകേന്ദ്രമായി മാറുമെന്ന് അവിടുന്നു വിശുദ്ധ മാര്‍ഗരിറ്റമേരിയോട് വെളിപ്പെടുത്തി. ജൂൺ മാസത്തിൽ, തിരുഹൃദയ വണക്കമാസ പ്രാർത്ഥനകളിലൂടെയും വിശുദ്ധകുര്‍ബ്ബാനയിലൂടെയും ദിവ്യ കാരുണ്യ ആരാധനയിലൂടെയും തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കാം. ഈഭക്തിയിലൂടെ ദൈവം നല്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നമ്മുടെ ജീവിതത്തെ ഈശോയുടെതിരുഹൃദയത്തിനു മുൻപിൽ തുറന്നു വയ്ക്കാം. 

ചൈനീസ് സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള കര്‍ദ്ദിനാള്‍ ബോയുടെ ആഹ്വാനത്തിന് പിന്തുണയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി.

മെയ് 23 പെന്തക്കുസ്ത തിരുനാള്‍ മുതല്‍ 30 വരെയുള്ള എട്ടു ദിവസം ചൈനീസ് സഭയ്ക്കും രാജ്യത്തെജനതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ്ബോയുടെ ആഹ്വാനത്തിന് പിന്തുണമായി അമേരിക്കയിലെ മെത്രാന്മാര്‍. കര്‍ദ്ദിനാള്‍ ബോ ആഹ്വാനംചെയ്തിരിക്കുന്ന അഷ്ടദിന പ്രാര്‍ത്ഥനയോട് വിശ്വാസി സമൂഹം സഹകരിക്കണമെന്നും അതില്‍പങ്കുചേരണമെന്നും യുഎസ് മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷ്ണല്‍ ജസ്റ്റിസ് പീസ്‌ കമ്മിറ്റി വിശ്വാസികളോട്ആഹ്വാനം ചെയ്തു.  ഈ പ്രാര്‍ത്ഥനയിലൂടെ ചൈന- നന്മയുടേയും, ലോകമെമ്പാടുമുള്ള ദുര്‍ബ്ബലരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങളുടേയും സംരക്ഷരായി മാറുമെന്ന പ്രത്യാശയിലാണ്കര്‍ദ്ദിനാള്‍ ബോ എട്ടു ദിവസത്തെ പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നു കമ്മറ്റിയുടെചെയര്‍മാനും റോക്ക്ഫോര്‍ഡ് ബിഷപ്പുമായ ഡേവിഡ് മാല്ലോയ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍അനുസ്മരിച്ചു.  ‘ഐക്യത്തിലും, സ്നേഹത്തിലും ക്രൈസ്തവരുടെ സഹായമായ പരിശുദ്ധ കന്യകാമാതാവിനോട് ചൈനക്ക്വേണ്ടിയുള്ള ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥനയില്‍ നമുക്കും പങ്കുചേരാം’ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ്മാല്ലോയുടെ ആഹ്വാനം അവസാനിക്കുന്നത്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെകടന്നുപോയിക്കൊണ്ടിരിക്കുന്ന ചൈനീസ് ജനതക്ക് ഫ്രാന്‍സിസ് പാപ്പയും തന്റെ പ്രാര്‍ത്ഥനാ സഹായം വാഗ്ദാനംചെയ്തിട്ടുണ്ട്. 

ജപമാല ചൊല്ലുന്നതിനായി ലോകമെമ്പാടുമുള്ള ആരാധനാലയങ്ങൾ ബന്ധിപ്പിച്ചുകൊണ്ട് മാർപ്പാപ്പയുടെ മാരത്തൺ ജപമാല യ‌ജ്ഞം!

“ചുറ്റുമുള്ള ആരാധനാലയങ്ങൾ ഈ മെയ് മാസത്തിൽ, പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനും സാമൂഹികവും ജോലി സംബന്ധമായതുമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ജപമാല ചൊല്ലുന്നു. “(പോപ്പ് ഫ്രാൻസിസ്, ജനറൽ പ്രേക്ഷകർ, 5 മെയ് 2021) പുതിയ സുവിശേഷവത്ക്കരണത്തിനായി ഡികാസ്റ്ററി പ്രോത്സാഹിപ്പിച്ച ഒരു സംരംഭത്തിന്റെ ഭാഗമായി, ജപമാലയുടെ മരിയൻ…

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെഅഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെനാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്രപതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായികാത്തുക്കൊള്ളുകയും ചെയ്യണമേ.  അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവുംപരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേപുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.  വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.  വിശുദ്ധ ജോണ്‍ മരിയ വിയാനി, വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

മെയ് മാസ ജപമാല പ്രാർത്ഥനാ മാരത്തോൺ ;മെയ് 14 ന് വേളാങ്കണ്ണി ദേവാലയത്തിൽ!

കോവിദ് 19 മഹാമാരിക്ക് അറുതിയുണ്ടാകുന്നതിനും സാമൂഹ്യ–തൊഴിൽപരങ്ങളായപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കുന്നതിനും വേണ്ടി ലോകത്തിൻറെ വിവിധഭാഗങ്ങളിലുള്ള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽ ജപമാല പ്രാർത്ഥന ഇപ്പോൾനടന്നുകൊണ്ടിരിക്കുന്നു .മെയ് മാസത്തിലെ ഒരോ ദിവസവും ലോകത്തിലെ ഒരോമരിയൻ ദേവാലയമായിരിക്കും പ്രാർത്ഥന നയിക്കുക.ഈ മാസം 14ന് നമ്മുടെവേളാങ്കണ്ണി ദേവാലയത്തിൽ വച്ച് ജപമാല പ്രാർത്ഥനാമാരത്തോൺ നടത്താൻതിരുമാനിച്ചിട്ടുണ്ട് .ഈ പ്രാർത്ഥനയുടെ തത്സമയ ദ്ര്‌ശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെലഭ്യമാക്കും . മെയ് ഒന്നിന് വൈകുന്നേരം ഫ്രാൻസീസ് പാപ്പായാണ് ഈ ജപമാല പ്രാർത്ഥനാമാരത്തോൺ വത്തിക്കാനിൽവിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൊന്തനമ്സ്ക്കാരം നയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്.കോവിദ് 19 മഹാമാരിക്ക് അറുതിയുണ്ടാകുന്നതിനും സാമൂഹ്യ-തൊഴിൽപരങ്ങളായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻസാധിക്കുന്നതിനും വേണ്ടി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള മരിയൻ ദേവാലയങ്ങളുടെ നേതൃത്വത്തിൽഈ മാസത്തിൽ എല്ലാ ദിവസവും ജപമാല പ്രാർത്ഥന ചൊല്ലുന്നത് പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയ അപ്ഗ്രേഡ് ചെയ്ത് ഫ്രാന്‍സിസ് പാപ്പ!

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം പ്രമാണിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ പുതിയകൂട്ടിചേര്‍ക്കലുകളുമായി ഫ്രാന്‍സിസ് പാപ്പ. ‘രക്ഷകന്റെ സംരക്ഷകൻ’, ‘ക്രിസ്തുവിന്റെ ദാസൻ’, ‘രക്ഷാകരകർമ്മത്തിലെ സഹായകൻ’, ‘ബുദ്ധിമുട്ടുകളിൽ സഹായിക്കുന്നവൻ’, ‘പ്രവാസികളുടെയും പാവങ്ങളുടെയുംമധ്യസ്ഥൻ’ എന്നീ വിശേഷണങ്ങളാണ് വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ കൂട്ടിചേർത്തിരിക്കുന്നത്. പ്രാദേശിക മെത്രാൻ സമിതികളോട് വേണ്ട വിധത്തിൽ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനകളിൽ പുതിയവിശേഷണങ്ങൾ കൂട്ടിചേർക്കാൻ വത്തിക്കാന്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.  വത്തിക്കാനിലെ ആരാധന ക്രമങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ സെക്രട്ടറി ആർച്ച് ബിഷപ്പ് ആർത്തർറോഹെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ ഒപ്പ് വച്ചിരിക്കുന്നത്.  വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ റെഡംതോരിസ് കുസ്തോസ് എന്ന അപ്പസ്തോലിക ആഹ്വാനത്തിൽഉള്ള ‘രക്ഷകന്റെ സംരക്ഷകൻ’ എന്ന വിശേഷണവും, പോൾ ആറാമൻ പാപ്പയുടെ പ്രസംഗങ്ങളിലെ’ക്രിസ്തുവിന്റെ ദാസൻ’ എന്ന വിശേഷണവും, വി. ജോൺ ക്രിസോസ്തോമിന്റെ പ്രാർത്ഥനയിലെ’രക്ഷാകരകർമ്മത്തിലെ സഹായകൻ’ എന്ന വിശേഷണവും, ഫ്രാൻസിസ് പാപ്പ ഇറക്കിയ തിരുവെഴുത്തിലെ’ബുദ്ധിമുട്ടുകളിൽ സഹായിക്കുന്നവൻ’, ‘പ്രവാസികളുടെയും പാവങ്ങളുടെയും മദ്ധ്യസ്ഥൻ’ എന്നീവിശേഷണങ്ങളാണ് പുതിയതായി കൂട്ടിചേർത്തത്. 

അബ്രഹാമിന്‍റെ സന്തതികളുടെ പ്രാർത്ഥനഊർ – ഇറാക്കിൽ മാർച്ച് 6-ന് പാപ്പാ ഫ്രാൻസിസ് നയിച്ച മതസൗഹാർദ്ദ സംഗമവേദിയിൽ ഉപയോഗിച്ച പ്രാർത്ഥന :

അബ്രഹാമിന്‍റെ സന്തതികളുടെ പ്രാർത്ഥന സർവ്വശക്തനായ ദൈവമേ, ഞങ്ങളുടെ സ്രഷ്ടാവേ,അങ്ങയുടെ എല്ലാ കരവേലകളേയും മാനകുടുംബത്തേയുംഅങ്ങു സ്നേഹിക്കുന്നു. യഹൂദരും ക്രിസ്ത്യാനികളും മുസ്‌ലീങ്ങളുമായ അബ്രഹാമിന്‍റെ സന്തതികൾ എന്ന നിലയിൽ മറ്റു വിശ്വാസികളും സന്മനസ്സുള്ളവരുമായ എല്ലാ വ്യക്തികൾക്കുമൊപ്പം, ഉൽകൃഷ്ടവും പ്രിയങ്കരവുമായ ഈ ദേശത്തിന്‍റെ വിശിഷ്ട പുത്രനായി, വിശ്വാസത്തിന്‍റെ…

🙏🙏🙏🛐🙏🙏🙏🛐🙏🙏🙏🛐പാപ്പാസന്ദർശനത്തിന് പ്രാർത്ഥനകൾ!🙏🙏🙏🛐🙏🙏🙏🛐🙏🙏🙏🛐

വിശുദ്ധ നാട്ടിലും റോമിലും പ്രാർത്ഥനകൾ ഉയരുന്നു. സംഘർഷങ്ങളും മഹാമാരിയും ഉയർത്തുന്ന വലിയ വെല്ലുവിളികൾക്കിടയിലും ദൈവികശക്തിയിൽ ആശ്രയിച്ച് ഫ്രാൻസീസ് പാപ്പാ ആരംഭിച്ചിരിക്കുന്ന ഇറാക്ക് അജപാലനസന്ദർശനത്തിന്റെ വിജയത്തിന് പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്കുയരുന്നു. വിശുദ്ധ നാട്ടിൽ ഈ നിയോഗത്തോടു കൂടി ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായി ആചരിക്കാനും കുരിശിൻറെ…

മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ സാംബിയയിൽ പ്രാർത്ഥനാദിനം ആചരിച്ചു

ഇന്റർനെറ്റുവഴി നടത്തിയ പ്രത്യേക പ്രാർത്ഥനാ സംഗമത്തിന് ” ദൈവത്തിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു ” എന്നാണ് പേര് നൽകിയത്. സാംബിയയിലെ മെത്രാൻ സമിതിയാണ് സഭകളുടെ ദേശീയ കൗൺസിലിനോടും സാംബിയയിലെ സുവിശേഷ സഖ്യത്തോടുമൊപ്പം കൊറോണാ വൈറസ് പകർച്ച വ്യാധിക്കെതിരെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രാർത്ഥന സംഘടിപ്പിച്ചത്.…