• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

VATICAN NEWS

  • Home
  • കമ്മ്യൂണിസ്റ്റ് പോരാളികളുടെ കണ്ണിലെ കരടായി മാറിയ രക്തസാക്ഷി ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

കമ്മ്യൂണിസ്റ്റ് പോരാളികളുടെ കണ്ണിലെ കരടായി മാറിയ രക്തസാക്ഷി ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ ഇടതുപക്ഷ പോരാളികൾ വധിച്ച രക്തസാക്ഷിയായ ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇറ്റലിയിലെ തന്നെ മോദെന പട്ടണത്തിലെ കത്തീഡ്രൽ ദേവാലയത്തിൽ ശനിയാഴ്‌ച (28/05/22) വൈകുന്നേരമായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം നടന്നത്. പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ…

കത്തോലിക്കാ വിശ്വാസം ചൈനയിൽ എത്തിച്ച മാറ്റിയോ റിക്കിയെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

ചൈന: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചൈനയിൽ കത്തോലിക്കാ വിശ്വാസം എത്തിച്ച ഈശോസഭ വൈദികനായിരുന്ന മാറ്റിയോ റിക്കിയെ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. മറ്റുള്ളവർക്ക് വിദ്യാഭ്യാസം പകർന്ന് നൽകുന്നതിലും, സംവാദങ്ങൾ നടത്തുന്നതിനും റിക്കി മികച്ച ഉദാഹരണമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഇറ്റലിയിലെ മാർച്ചി പ്രദേശത്ത് സ്ഥിതിചെയ്യുന്ന…

ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേർ വിശുദ്ധരുടെ ഗണത്തിലേക്ക്

ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേരെ ഫ്രാന്‍സിസ് മാർപാപ്പ ഈ വരുന്ന ഞായറാഴ്ച (മെയ് 15-ന്) വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തും.  ഇരുപതാം നൂറ്റാണ്ടില്‍ നാസി ജര്‍മ്മനിയുടെ ആദ്യ തടങ്കല്‍പ്പാളയമായ ഡാച്ചാവു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിൽ വെച്ച്…

കഠിനമായ മുട്ട് വേദന മൂലം ഇരുന്നുകൊണ്ടാണ് പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്തത്

വത്തിക്കാൻ: ബുധനാഴ്ച പൊതു കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത് കസേരയിൽ ഇരുന്നു കൊണ്ട്. ഇപ്രകാരം ഇരുന്നു കൊണ്ട് സംസാരിക്കേണ്ടി വന്നതിൽ പാപ്പ ജനങ്ങളോട് ക്ഷമ ചോദിച്ചു. പൊതു കൂടി കാഴ്ചയുടെ മുഴുവൻ സമയവും പാപ്പ ഇരിക്കുകയായിരുന്നു. എന്നൽ എഴുന്നേറ്റ്…

കോവിഡ് മഹമാരിയുടെ സമയത്ത് നൽകിയ അസാധാരണ ഊർബി എറ്റ് ഓർബി ആശിർവാദം നൽകിയിട്ട് രണ്ട് വർഷം

വത്തിക്കാൻ: “കൃത്യം രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം ലോകത്തിന് വേണ്ടി പകർച്ച വ്യാധിയുടെ അവസാനത്തിനായുള്ള അഭ്യർഥന ദൈവ സന്നിധിയിൽ ഉയർത്തി” എന്ന് മാർച്ച് 27 ഞായറാഴ്ച പാപ്പ പറഞ്ഞു. അസാധാരണ ഉർബി എറ്റ് ഓർബി ആശിർവാദത്തെ സംബന്ധിച്ച പുസ്തകത്തിൻ്റെ 10000…

ദരിദ്രർക്ക് നൽകുമ്പോൾ നമ്മൾ ഇത് ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു.👇

വത്തിക്കാൻ: ആവശ്യമുള്ള ഒരാൾക്ക് നിങ്ങൾ ഭൗതിക സഹായം നൽകുമ്പോൾ, അടുത്ത് ചെല്ലാനും ആ വ്യക്തിയുടെ കണ്ണുകളിൽ നോക്കാനും ഭയപ്പെടരുതെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. “ഇത് ഏറ്റവും മോശപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്: ‘ബാൽക്കണിയിൽ’ ഇരിക്കുന്ന ഒരു ക്രിസ്ത്യാനി,” പാപ്പ പറഞ്ഞു. “ദരിദ്രരോട് അകലം…

വിശുദ്ധ നാടിൻ്റെ സംരക്ഷണത്തിന് വേണ്ടിയുള്ള ദുഃഖ വെള്ളിയാഴ്‌ചയിലെ സ്തോത്ര കാഴ്ച ഉദാരമായി സംഭാവന ചെയ്യണമെന്ന് വത്തിക്കാൻ

വത്തിക്കാൻ: കോവിഡ് പകർച്ചവ്യാധിയേ തുടർന്ന് കഴിഞ്ഞ വർഷം ലഭിച്ച സ്തോത്ര കാഴ്ച വളരെ കുറവായിരുന്നു. 2021_ൽ പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള തിരു സംഘത്തിന് 60 ലക്ഷം ഡോളറാണ് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 37 ലക്ഷം ഡോളർ കുറവാണ് ഉണ്ടായത്.ഈ സാഹര്യത്തിലാണ്…

വിമലഹൃദയ സമർപ്പണത്തിൽ പങ്ക് ചേരാൻ എല്ലാ കത്തോലിക്കരെയും ക്ഷണിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ലോകത്തിന്റെ, പ്രത്യേകിച്ച് റഷ്യയേയും ഉക്രെയ്‌നിനേയും, മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പണം ചെയ്യുന്നതിനായി എല്ലാ കത്തോലിക്കരും വെള്ളിയാഴ്ച അവരുടെ ഇടവകകളിൽ ഒത്തുകൂടണമെന്ന് ഫ്രാൻസിസ് മാർപാപ്പ മെത്രാന്മാർക്ക് കത്ത് എഴുതി. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുമായി ചേർന്ന് മാർച്ച് 25-ന് വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിമല…

മാർച്ച് 25 ലെ വിമല ഹൃദയ സമർപ്പണ പ്രാർത്ഥനയുടെ വാചകം വത്തിക്കാൻ പുറത്തിറക്കി

ഉക്രെയ്‌നെയും റഷ്യയേയും മാതാവിൻ്റെ വിമല ഹൃദയത്തിന് സമർപ്പിക്കുന്ന വേളയിൽ മാർച്ച്‌ 25-ന് ഫ്രാൻസിസ് മാർപാപ്പ നയിക്കുന്ന പ്രാർത്ഥനയുടെ വാചകം വത്തിക്കാൻ ലോകമെമ്പാടുമുള്ള ബിഷപ്പുമാർക്ക് അയച്ചു. പ്രാർത്ഥനയുടെ പൂർണ്ണരൂപം ഇതാ: ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ പരീക്ഷണ വേളയിൽ ഞങ്ങൾ നിന്നിലേക്ക്…

ഇരുരാഷ്ട്രങ്ങളേയും ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുവാനിരിക്കെ, നവനാൾ നൊവേന അര്‍പ്പണത്തിനുള്ള ആഹ്വാനവുമായി യുക്രൈന്‍ ആര്‍ച്ച് ബിഷപ്പ്.

റഷ്യന്‍ അധിനിവേശം കാരണം സ്ഥിതിഗതികള്‍ രൂക്ഷമായ യുക്രൈനിലെ കത്തോലിക്ക മെത്രാന്മാരുടെഅഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന ഇരുരാഷ്ട്രങ്ങളേയും ഫ്രാന്‍സിസ് പാപ്പ മാര്‍ച്ച്25ന് ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുവാനിരിക്കെ, സമര്‍പ്പണ കര്‍മ്മത്തിനു മുന്നോടിയായി 9 ദിവസത്തെ നൊവേന അര്‍പ്പണത്തിനുള്ള ആഹ്വാനവുമായി യുക്രൈന്‍ ആര്‍ച്ച് ബിഷപ്പ്. തങ്ങളുടെ അഭ്യര്‍ത്ഥനപാപ്പ മാനിച്ചതില്‍ നന്ദിയും സന്തോഷവും ഉണ്ടെന്നും സമര്‍പ്പണത്തിന് മുന്നോടിയായി മാര്‍ച്ച് 17ന് ആരംഭിക്കുന്നനവനാള്‍ നൊവേനയില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ലിവിവിലെ ലത്തീന്‍കത്തോലിക്ക മെത്രാപ്പോലീത്തയായ മൈക്ക്സിസ്ലോ പറഞ്ഞു.  യുക്രൈനിലെ ക്രൈസ്തവരെ കൂടാതെ ലോകമെമ്പാടുമുള്ള വിശ്വാസികളോടും നവനാള്‍ പ്രാര്‍ത്ഥനയില്‍ഭാഗഭാക്കാകുവാന്‍ മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1987-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ റഷ്യയെമാതാവിന് സമര്‍പ്പിച്ചുവെങ്കിലും അന്നത്തെ സമര്‍പ്പണം ശരിയായ രീതിയിലായിരുന്നെങ്കിലും, യുദ്ധത്തിന്റേതായഈ സാഹചര്യത്തില്‍ ഒന്നുകൂടി സമര്‍പ്പിച്ചാല്‍ നന്നായിരിക്കുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഈ അഭ്യര്‍ത്ഥനതങ്ങളുടെ ആഗ്രഹവും, യുക്രൈന്‍ ജനതയുടെ ശബ്ദവുമാണെന്നു ആര്‍ച്ച് ബിഷപ്പ് മൈക്ക്സിസ്ലോ പറയുന്നു.  പേപ്പല്‍ ചാരിറ്റിയുടെ തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കിയുടെ സന്ദര്‍ശനത്തിനും മെത്രാപ്പോലീത്തനന്ദി അറിയിച്ചു. കഴിഞ്ഞയാഴ്ച പാപ്പ യുക്രൈനിലേക്കയച്ച രണ്ടംഗ സംഘത്തിലെ ഒരാളായിരുന്നു കര്‍ദ്ദിനാള്‍ക്രജേവ്സ്കി. മാര്‍ച്ച് 25-ന് റോമിലും, ഫാത്തിമായിലുംവെച്ച് ഒരേസമയം യുക്രൈന്റേയും റഷ്യയുടേയുംസമര്‍പ്പണ കര്‍മ്മം നടത്താനാണ് തീരുമാനം. 

You missed