• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

GLOBAL CHURCH

  • Home
  • ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ പിൻവലിച്ചു;പിന്നിൽ ചൈനീസ് സർക്കാരിന്റെ സമ്മർദ്ധം!

ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ പിൻവലിച്ചു;പിന്നിൽ ചൈനീസ് സർക്കാരിന്റെ സമ്മർദ്ധം!

ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സമ്മർദ്ധത്തെ തുടർന്ന് ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾആപ്ലിക്കേഷൻ, ആപ്ലിക്കേഷന്റെ നിർമ്മാതാക്കളായ ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ എന്ന കമ്പനിപിൻവലിച്ചു. അമേരിക്കയിലെ സ്പോക്കേയിൻ ആസ്ഥാനമായി ദീർഘനാളായി ഡിജിറ്റൽ മേഖലയിൽപ്രവർത്തിക്കുന്ന കമ്പനിയാണ് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ. ഇവരുടേതായി നിരവധി ബൈബിൾതർജ്ജമകള്‍ ലഭ്യമാക്കിയിരിന്നു. ഖുർആൻ മജീദ് എന്ന ഖുർആൻ ആപ്ലിക്കേഷനും സമാനമായി ആപ്പിൾസ്റ്റോറിൽ നിന്നും പിൻവലിക്കപെട്ടിരിന്നു.  പുസ്തകങ്ങളിലെയോ, മാസികകളിലെയോ ഉള്ളടക്കങ്ങൾ ബൈബിൾ ആപ്ലിക്കേഷനിൽ നൽകാൻ പ്രത്യേകഅനുവാദം ലഭിച്ചതിന് തെളിവായി രേഖ ഹാജരാക്കാൻ ആപ്പിൾ സ്റ്റോറിലെ വിവിധ ആപ്ലിക്കേഷനുകൾപരിശോധിക്കുന്നതിനിടയിൽ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർബിബിസിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബൈബിൾ ആപ്ലിക്കേഷൻ പിൻവലിക്കാൻ കമ്പനിനിർബന്ധിതരായത്. മതങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യമാണ് ചൈന. ചൈനയിലെ ക്രൈസ്തവ സമൂഹംവലിയ രീതിയിലുള്ള പീഡനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു.  സെപ്റ്റംബർ മാസം ഓഡിബിൾ എന്ന ആമസോണിന്റെ ആപ്ലിക്കേഷനും ചൈനയിലെ ആപ്പിൾ സ്റ്റോറിൽ നിന്നുംനീക്കം ചെയ്തിരുന്നു. ശക്തമായ നിയന്ത്രണങ്ങൾ മൂലം ലിങ്ക്ഡ് ഇൻ എന്ന തങ്ങളുടെ സാമൂഹ്യ മാധ്യമത്തിന്റെചൈനയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റും അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

സിഡ്നി കത്തീഡ്രലിനു മുൻപിൽ സ്വവര്‍ഗ്ഗാനുരാഗികളുടെ പരിപാടി:ജപമാല ചൊല്ലി പരിഹാര പ്രാർത്ഥന നടത്തി ദൈവത്തോട് ക്ഷമയാചിച്ച് വിശ്വാസികൾ

സിഡ്നി: ഓസ്ട്രേലിയയിലെ പ്രസിദ്ധമായ സിഡ്നിയിലെ സെന്റ്‌ മേരീസ് കത്തീഡ്രലിന് മുൻഭാഗത്ത് സ്വവര്‍ഗ്ഗാനുരാഗികളുടെ പരിപാടി നടക്കുവാന്‍ ഇടയായ പശ്ചാത്തലത്തിൽ പരിഹാര പ്രായശ്ചിത്ത പ്രാർത്ഥനയുമായി നൂറുകണക്കിന് കത്തോലിക്ക വിശ്വാസികള്‍. സെന്റ്‌ മേരീസ് കത്തീഡ്രലിന്റെ പടവുകളില്‍ മുട്ടിന്‍മേല്‍ നിന്ന് ദൈവത്തോട് ക്ഷമയാചിച്ച വിശ്വാസികൾ സ്തുതിഗീതങ്ങള്‍ ആലപിച്ച്…

ലോക പ്രശസ്തമായ തിരുക്കുടുംബ ബസിലിക്ക ഗോപുരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂർത്തിയായേക്കും

ബാഴ്സിലോണ: സ്പെയിനിലെ ബാഴ്സിലോണയിൽ നിർമ്മാണത്തിലിരിക്കുന്ന പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസിലിക്ക ദേവാലയ ഗോപുരത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം പൂർത്തിയാക്കുമെന്ന് നിർമ്മാതാക്കൾ. കന്യകാമറിയത്തിന്റെ ഗോപുരമാണ് ശീർഷഭാഗത്ത് പന്ത്രണ്ട് അഗ്രങ്ങളുള്ള നക്ഷത്രത്തോടൊപ്പം പൂർത്തിയാവുക. 450 അടി ഉയരമുള്ള ഗോപുരം ബസിലിക്കയുടെ ഏറ്റവും വലിയ…

ഫിലിപ്പൈൻസ്: കത്തോലിക്കാ പുരോഹിതരുടെ സേവനങ്ങൾക്കുള്ളസ്റ്റെപ്പൻഡ് റദ്ദാക്കി. ◼️◼️◼️◼️◼️◼️◼️

മനില: കത്തോലിക്കാ പുരോഹിതരുടെ സേവനങ്ങൾക്കുള്ള സ്റ്റെപ്പൻഡ് റദ്ദാക്കിക്കൊണ്ട് ഫിലിപ്പൈൻസിലെ കത്തോലിക്കാ മെത്രാന്മാർ പാസ്റ്റർറൽ സ്റ്റേറ്റ്മെൻറ്റ് പുറപ്പെടുവിച്ചു. വിശുദ്ധ കുർബാന, വിവാഹം പോലെയുള്ള കൂദാശകൾ പരികർമ്മം ചെയ്യുന്നതിന് വൈദികർക്ക് നൽകിവന്നിരുന്ന വേതനമാണ് ഇതനുസരിച്ച് റദ്ദ് ചെയ്തിരിക്കുന്നത്. ഫിലിപ്പൈൻസിലെ ഭൂരിപക്ഷ രൂപതകളും ദേവാലയ ശുശ്രൂഷകൾ…

ബൈഡന്റെ ഭ്രൂണഹത്യ അനുകൂല പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി യു‌എസ് മെത്രാന്‍ സമിതി

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ ദേശവ്യാപകമായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ കാരണമായ 1973-ലെ പ്രമാദമായ ‘റോയ് വി. വെയ്ഡ്’ കേസിന്റെ വാര്‍ഷിക ദിനത്തില്‍ ഭ്രൂണഹത്യയെ പരോക്ഷമായി അനുകൂലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു‌എസ് മെത്രാന്‍ സമിതി. ജനിക്കുവാനിരിക്കുന്ന…

നൈജീരിയായില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ട നിലയില്‍

അബൂജ: നൈജീരിയന്‍ സംസ്ഥാനമായ നൈജറില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപ്പോയ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുലുവിലെ സെന്റ് ആന്റണി ഇടവക വികാരിയായ ഫാ. ജോൺ ഗ്ബാകാനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജനുവരി 14ന് ബെനു സംസ്ഥാനത്തെ മകുർദിയിൽ അമ്മയെ കാണാൻ പോയി…

ബൈഡൻ സർക്കാർ വത്തിക്കാനോട് ചൈനയുമായുള്ള കരാർ പുനഃപരിശോധിക്കാൻ ആവശ്യപ്പെടണം: കോൺഗ്രഷണൽ കമ്മീഷൻ

ബെയ്ജിംഗ്: ചൈന – വത്തിക്കാൻ കരാർ പുനഃപരിശോധിക്കാൻ പരിശുദ്ധ സിംഹാസനത്തോട് ആവശ്യപ്പെടണമെന്ന് ബൈഡൻ സർക്കാരിനോട് കോൺഗ്രഷണൽ കമ്മീഷൻ ആവശ്യപ്പെട്ടു. കോൺഗ്രഷണൽ എക്സിക്യൂട്ടീവ് കമ്മീഷൻ ഓൺ ചൈന വ്യാഴാഴ്ച പുറത്തുവിട്ട 2020-ലെ വാർഷിക റിപ്പോർട്ടിലാണ് വത്തിക്കാനുമായി ചേർന്ന് ചൈനയിലെ കത്തോലിക്ക വിശ്വാസികൾക്ക് വേണ്ടി…

ബെത്‌ലഹേമിലെ തിരുപിറവിപ്പള്ളിയുടെ ആധികാരികത സ്ഥിരീകരിച്ച് പ്രൊഫ. ടോം മേയര്‍

ബെത്‌ലഹേം: യേശുക്രിസ്തുവിന്റെ ജനനം, ജീവിതം, മരണം എന്നിവയുമായി ബന്ധപ്പെട്ട പുരാതന സ്ഥലങ്ങളും പുരാവസ്തു തെളിവുകളും സംബന്ധിച്ചു കാലങ്ങളായി പഠനം തുടരുന്നത്തിനിടയില്‍ ബെത്‌ലഹേമിലെ തിരുപ്പിറവിപ്പള്ളിയുടെ ആധികാരികത സംബന്ധിച്ച് കാലിഫോര്‍ണിയയിലെ പ്രൊഫസ്സറായ ടോം മേയര്‍ നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. തിരുപ്പിറവിപ്പള്ളിയില്‍ അടയാളപ്പെടുത്തിരിക്കുന്ന സ്ഥലത്താണ് യേശു…

മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ വിടവാങ്ങി

ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദര്‍ശിച്ച സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്.…

ഭ്രൂണഹത്യ അനുകൂല നിലപാട്: ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് ഫിലാഡെൽഫിയ മുൻ മെത്രാപ്പോലീത്ത

ഫിലാഡെൽഫിയ: ഭ്രൂണഹത്യ എന്ന മാരക പാപത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് ഫിലാഡെൽഫിയയുടെ മുൻ ആർച്ച് ബിഷപ്പ് ചാൾസ് ജെ. ചാപ്യൂട്ട്. ‘ഫസ്റ്റ് തിംഗ്സ്’ എന്ന മാസികയിൽ എഴുതിയ…