• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

വാർത്തകൾ

  • Home
  • ഞായറാഴ്ച ആരാധനാവകാശം ഹനിക്കുന്ന നിയത്രണങ്ങൾക്ക് എതിരെ കെസിബിസി.

ഞായറാഴ്ച ആരാധനാവകാശം ഹനിക്കുന്ന നിയത്രണങ്ങൾക്ക് എതിരെ കെസിബിസി.

വിശ്വാസികൾ ഓൺലൈനിലൂടെ മാത്രമേ ആരാധനയിൽ പങ്കെടുക്കാവുന്ന കടുത്ത നിയന്ത്രണത്തിൽ സർക്കാരിനെതിരെ കെസിബിസി.മറ്റ് പല മേഖലകളിലും ഇളവുകൾ നൽകിയപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന ആരാധനാലയങ്ങൾക്ക് ഇളവുകൾ നൽകണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാ…

ഗോഡ്സ് ആർമിയിൽ (കാർലോ യൂക്കറിസ്റ്റിക് യൂത്ത് ആർമി) അംഗങ്ങളാകുവാൻ നിങ്ങളെ ക്ഷണിക്കുന്നു..

നവയുവജനമാതൃകയായ വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് ഈ കാലഘട്ടത്തിന് ഉചിതമായ ആധ്യത്മികതയിൽ യുവജനങ്ങളെയും അല്മായരെയും ഉറപ്പിക്കാൻ വേണ്ടി നവമാധ്യമവേദിയിൽ ക്രൈസ്തവശബ്ദമാകുവാൻ ആഗോള കത്തോലിക്ക സഭയിൽ നാല് മേയ് 2020ൽ ആരംഭിച്ച കാർലോ യൂക്കരിസ്റ്റിക് യൂത്ത് ആർമി അഥവാ ഗോഡ്സ് ആർമി…

കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തിലെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്കാരിക ഇടപെടലുകൾ സഗൗരവം തുറന്നു കാണിക്കപ്പെടേണ്ടതും, നിയമ നടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

അടുത്ത നാളിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ, പരാതി നൽകിയവർക്ക് നീതി വാങ്ങിക്കൊടുക്കാൻഎന്ന വ്യാജേന സാമൂഹിക- സാംസ്കാരിക മേഖലകളിൽ കത്തോലിക്കാസഭയെക്കുറിച്ചും, സഭഅനുശാസിക്കുന്ന ജീവിതക്രമങ്ങളെകുറിച്ചും വിശിഷ്യാ, സന്ന്യാസ സമർപ്പണജീവിതത്തെകുറിച്ചും വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ സംഘടിതമായ പ്രചാരണങ്ങളും നടത്തുന്നവര്‍ക്ക് പിന്നില്‍ആസൂത്രിതമായ ശ്രമമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ. ക്യാംപെയ്നിങ്ങുകളും നടക്കുന്നതിന്പിന്നിൽ രാഷ്ട്രീയവും മതപരവുമായ നിക്ഷിപ്ത താല്പര്യങ്ങളുള്ളവരുടെ ആസൂത്രിതമായ ശ്രമങ്ങൾഉണ്ടെന്നുള്ളത് വ്യക്തമാണ്. ഈ ഒരു വിഷയത്തിൽ മാത്രമല്ല, കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട്അടുത്തകാലങ്ങളിലായി ഉയർന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ അധാർമികവുംനിയമവിരുദ്ധവുമായ ഇടപെടൽ സംശയിക്കാവുന്നതാണെന്നും ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.  ഈ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെയും ചില സാംസ്കാരിക, സാമൂഹിക പ്രവർത്തകരെയും സ്വാധീനിച്ചും, സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗിച്ചും കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തിലെവ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്കാരികഇടപെടലുകൾ സഗൗരവം തുറന്നു കാണിക്കപ്പെടേണ്ടതും, നിയമ നടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്. വിവിധ രീതികളിൽ കേരളസമൂഹത്തിന്റെ സ്വൈര്യ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരുംസമസ്ത മേഖലകളിലും ദുഷ്ടലാക്കോടെ ഇടപെട്ട് വെല്ലുവിളികൾ ഉയർത്തുന്നവരുമായ ചിലരുടെ കരങ്ങൾഇത്തരം സംഭവവികാസങ്ങൾക്ക് പിന്നിലുണ്ടെന്നുള്ളതിന് സൂചനകളുണ്ട്.  വർഗ്ഗീയ ധ്രുവീകരണത്തിനും ഇതര സമുദായ – മത സംഘർഷങ്ങൾക്കും വഴിയൊരുക്കി കേരളത്തെകലാപഭൂമിയാക്കാനും, മയക്കുമരുന്ന് – സ്വർണ്ണ കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെസാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും, സുപ്രധാന സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾപോലും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കി ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരംശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരുംക്രമസമാധാന – നീതി ന്യായ വകുപ്പുകളും ആത്മാർത്ഥമായി ഇടപെടേണ്ടിയിരിക്കുന്നു.  രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ച് കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണം എന്നനിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. നിയമത്തിന്റെവഴിയിൽനിന്ന് വ്യതിചലിച്ച് ആൾകൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും, സ്ഥാപിതതാത്പര്യങ്ങൾക്കനുസരിച്ചുള്ള വിധിതീർപ്പുകളും, കോടതിയെയും നീതിന്യായ സംവിധാനങ്ങളെയുംപരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്റെലക്ഷണങ്ങളാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടുപോകുവാൻആർക്കും സാധ്യമായ ഈ രാജ്യത്ത് കോടതിവിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ട്.  ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മത സംവിധാനങ്ങളെയും കത്തോലിക്കാ സഭയെയും സഭയുടെ ഭാഗമായസന്ന്യാസ ജീവിത ശൈലിയെയും ഈ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളെയുംസമാധാനാന്തരീക്ഷത്തെയും തകർക്കാൻ ശ്രമിക്കുകയും തെറ്റിദ്ധാരണകൾ പടർത്തുകയും ചെയ്യുന്നഗൂഢശക്തികളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുന്നതോടൊപ്പം, ഇന്നത്തെ സാഹചര്യത്തിൽനീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായനടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയും വേണമെന്ന് കെസിബിസിഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.

കൊച്ചി ഷിപ്പിയാര്‍ഡിനായി ഒരു ഇടവക മുഴുവൻ മാറികൊടുത്തതിന്റെ ഓര്‍മ്മദിനം.

1960-70 കാലഘട്ടത്തിലാണ് കൊച്ചിൻ കപ്പൽ ശാല സ്ഥാപിക്കാൻ സർക്കാർ സ്ഥലംഅനേഷിച്ചുതുടങ്ങിയത്.ഉചിതമാണെന്നു കണ്ടെത്തിയ സ്ഥലങ്ങൾ ഏറെയും അന്നത്തെ പെരുമാനൂർഇടവകയുടെ പരിധിയിൽ ആയിരുന്നു .350 വർഷം മുമ്പ് വിശ്വാസികൾ പണിതുയർത്തിയ വരവുകാട്ട്കുരിശുപള്ളിയും സെമിത്തേരിയും വീടുകളും ഉൾപ്പെടുന്ന ഭുപ്രദേശം ഒന്നാകെ പദ്ധതിക്കായി വിട്ടുനല്കണമെന്നുസർക്കാർ നിർദ്ദേശിച്ചു. എന്നാൽ വിശ്വാസപൈകൃത്തിന്റെ തീക്ഷണത മനസിലാക്കിയ സർക്കാർനിർബന്ധപൂർവം സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയില്ല. തങ്ങളുടെ വിശ്വാസപൈകൃകവും പൂർവികരുടെ ഓർമ്മകളും ഉറങ്ങുന്ന മണ്ണ് വിട്ടുകൊടുക്കുന്നത് അതീവസങ്കടകരമാണെങ്കിലും രാജ്യത്തിന്റെ വികസനത്തിനും അനേകം ആളുകൾക്ക് തൊഴിൽ ലഭിക്കുവാനുമായിവിശ്വാസിസമൂഹം അതിന് സമ്മതം അറിയിക്കുകയിരുന്നു . വാരാപ്പുഴ ആർച്ചു ബിഷപ്പ് ഡോ.ജോസഫ് അട്ടിപേറ്റിയും വികാരി മോൺ അലക്സാണ്ടറും ചരിത്രപരമായ ഈതീരുമാനത്തിന് ചൂക്കാൻ പിടിച്ചു. കപ്പൽ ശാലയ്ക്കായി ഒന്നര ഏക്കർ ഭൂമിയാണ് പള്ളി വിട്ടുനല്കിയത് .അത് നിർണയമായ ചുവടുവെപ്പായി മാറി. അവിടെ നിന്നും മാറിയ വിശ്വാസികൾ അംബികാപുരത്തു പിന്നീട് വ്യകുലമാതാവിന്റെ പേരിൽ പള്ളി നിർമിച്ചു. ഒരു ഇടവക മുഴുവൻ നടത്തിയ ഈ ത്യാഗത്തിന്റെ സ്മരണയിൽ ആണ് ഇന്ന് അംബികപുരം പള്ളിയുംഅവിടുത്തെ ഇടവക വിശ്വാസികളും.

ക്രൈസ്തവർ സമ്പൂർണ്ണ ഐക്യത്തിലേക്ക് ഉള്ള വഴിയിലെ തീർത്ഥാടകർ :- ഫ്രാൻസിസ് പാപ്പാ

വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള ക്രൈസ്തവർ ‘സമ്പൂർണ്ണ ഐക്യത്തിലേക്കുള്ള വഴിയിലെ തീർത്ഥാടകരാണ്’ . അതിനാൽ ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥിക്കാനും നമ്മുടെ വൈഷമ്യങ്ങളും കഷ്ടപ്പാടുകളും സമർപ്പിക്കാനും ക്രിസ്ത്യാനികളെ പാപ്പ ഉദ്ബോധിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം 1966-മുതല്‍ കത്തോലിക്ക സഭയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ്…

The blood of St. Januarius liquefied after a day of intense prayer in the Italian city of Naples.

The blood of St. Januarius liquefied on Thursday after a day of intense prayer in the Italian city of Naples. The newspaper Il Messaggero reported that the miracle took place on the…

ദിവ്യകാരുണ്യ അത്ഭുതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ കാര്‍ളോയുടെ യുവജനങ്ങള്‍

ദിവ്യകാരുണ്യ അത്ഭുതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ അർജന്റീനയിലെബ്യൂണസ് അയേഴ്സിൽ സ്ഥിതിചെയ്യുന്ന സാന്താ മരിയ ഇടവക. വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസ്മധ്യസ്ഥനായുള്ള മൗണ്ട് താബോർ എന്ന യുവജന സംഘടന കഴിഞ്ഞദിവസം തയ്യാറെടുപ്പുകളെ പറ്റി ചർച്ചചെയ്യാൻ യോഗം ചേർന്നു. 1992 മെയ് മാസത്തിലും 1994 ജൂലൈ മാസവും, 1996 ഓഗസ്റ്റ് മാസവും സാന്താമരിയ ഇടവകയിൽ ദിവ്യകാരുണ്യ അത്ഭുതം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ അത്ഭുതങ്ങളുടെ ചരിത്രം കാർളോഅക്യൂട്ടിസ് തന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽഡിസംബർ പതിനൊന്നാം തീയതി അക്യുട്ടിസിന്റെ ഒരു തിരുശേഷിപ്പ് ദേവാലയത്തിൽ വണക്കത്തിനായിപ്രതിഷ്ഠിച്ചു. മൗണ്ട് താബോർ സംഘടനയുടെ യോഗത്തിൽ ഏതാണ്ട് അമ്പതോളം ആളുകളാണ്പങ്കെടുക്കാനെത്തിയത്.  1992 മെയ് മാസം ഒന്നാം തീയതി ഇടവക ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യകാരുണ്യംനൽകാൻ നിയോഗിക്കപ്പെട്ട ആളുകളിൽ ഒരാൾ വൈദികൻ വാഴ്ത്തിയ ഓസ്തിയുടെ ഏതാനും ഭാഗംവീണുകിടക്കുന്നതായി ശ്രദ്ധിച്ചു. ഇടവക വൈദികനെ വിവരം ധരിപ്പിച്ചപ്പോൾ അവ വെള്ളമുള്ള ഒരു പാത്രത്തിൽഇട്ട് സക്രാരിയിൽ വയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. എഴു ദിവസങ്ങൾക്കുശേഷം സക്രാരി തുറന്നുനോക്കിയപ്പോൾ അവ രക്തത്തിന് സമാനമായ ചുവന്ന നിറത്തിൽ കാണപ്പെട്ടു.  1996ലും ഇതിനു സമാനമായി അഴുക്കു പറ്റിയ തിരുവോസ്തി സക്രാരിയിൽ വയ്ക്കുകയും പിന്നീട് അത് മാംസംപോലെ തോന്നിപ്പിക്കുന്ന ഒന്നായി മാറുകയും ചെയ്തു. അന്ന് അവിടുത്തെ കർദ്ദിനാൾ ആയിരുന്ന ഫ്രാൻസിസ്മാർപാപ്പ സംഭവത്തെ പറ്റി സഭാതലത്തിൽ അന്വേഷണം നടത്തിയിരുന്നു. 2000-ൽ തിരുവോസ്തിയില്‍രക്തകോശങ്ങളായ ശ്വേതരക്താണുക്കൾ കണ്ടെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തി. ശാരീരികമായി പീഡനമേറ്റ ഒരാളുടെ ഹൃദയത്തിൻറെ ഭാഗമാണ് അവയെന്നും 2003ൽ ഇതുമായി ബന്ധപ്പെട്ട്നടത്തിയ പഠനങ്ങളില്‍ നിന്നു ഗവേഷക സംഘം സ്ഥിരീകരിച്ചിരിന്നു.

ക്രിസ്തുമസിന് കത്തി ആക്രമണം ആസൂത്രണം ചെയ്ത രണ്ട് ഇസ്ലാമിക് തീവ്രവാദികളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു

പാരീസ്: ക്രിസ്തുമസ് അവധിക്കാലത്ത് കത്തിക്കുത്ത് ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ട് പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഈ റിപ്പോർട്ട് സ്ഥിരീകരിച്ച് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ജെറാർഡ് ഡാർമനിൻ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഭീകരവാദ ഭീഷണി ഉയർന്ന…

വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

സീറോമലബാർ സഭയിലെ വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നപശ്ചാത്തലത്തില്‍ ചില വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക്കാരണമാകുന്നുവെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. സഭാ സിനഡിന്റെ തീരുമാനം സഭയിലെബഹുഭൂരിപക്ഷം വൈദികരും അല്മായ വിശ്വാസികളും സർവ്വാത്മനാ സ്വാഗതം ചെയ്തത് ഏറെമാതൃകാപരമാണ്. പതിനായിരത്തോളം വൈദികരും അമ്പതുലക്ഷത്തിൽപരം വിശ്വാസികളുമുള്ളസീറോമലബാർസഭ കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും ശക്തമായ പൗരസ്ത്യ സഭാസമൂഹമാണ്. എന്നാൽ, സഭയുടെ മഹത്തായ പാരമ്പര്യത്തിനും മാതൃകാപരമായ അച്ചടക്കത്തിനും വിരുദ്ധമായ ചില പ്രവണതകൾഅടുത്തകാലത്ത് ശക്തിപ്പെടുന്നത് അപലപനീയമാണെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവിച്ചു.  സഭയിലെ പകുതിയിലധികം പ്രദേശങ്ങളിലും ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞബലിയർപ്പണരീതിയെക്കുറിച്ചാണ് പുകമറ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നത്. ഏതാനും വൈദികരും അവരുടെവക്താക്കളായ ചില അല്മായരും ചേർന്ന് ‌ഈ ദിവസങ്ങളിൽ സഭയുടെ ആസ്ഥാന കാര്യാലയത്തിനുമുന്നിൽനടത്തിയ സമരപ്രകടനങ്ങൾക്കെതിരെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെട്ടു തുടങ്ങിയപശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. വി. കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച്സിനഡിന്റെ തീരുമാനത്തോട് വിയോജിപ്പുള്ളവർക്ക് സഭാനിയമം അനുവദിക്കുന്ന മാർഗ്ഗങ്ങളിലൂടെ പൗരസ്ത്യതിരുസംഘത്തെയും പരിശുദ്ധ പിതാവിനേയും സമീപിക്കാവുന്നതാണ്.  ഇപ്രകാരം നൽകപ്പെട്ട നിവേദനങ്ങളിൽ അന്തിമ തീർപ്പുവരുന്നതിനുമുമ്പേ സമരവുമായി ഇറങ്ങിയവർകത്തോലിക്കാ പൗരോഹിത്യത്തെയും വിശ്വാസത്തെയും പൊതു സമൂഹത്തിൽ അപഹാസ്യരാക്കാൻശ്രമിക്കുകയായിരുന്നു. സിനഡു തീരുമാനത്തിന് നാൾതോറും പിന്തുണ വർദ്ധിച്ചുവരുന്നതിലെരോഷമായിരിക്കാം ഇത്ര വലിയ അച്ചടക്കലംഘനത്തിനു ചിലരെ പ്രേരിപ്പിച്ചത്. വൈദികരുടെ പരസ്യമായുള്ള ഇത്തരം അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിൽ എല്ലാവരും സംയമനത്തോടെ പ്രതികരിക്കാൻ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക്അമിത പ്രാധാന്യം നൽകുന്ന മാധ്യമങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ചും നാം അവബോധമുള്ളവരാകണം. വർഷങ്ങളായി ശീലിച്ച ചില ക്രമങ്ങളിൽ മാറ്റം വരുന്നതിനെ ഉൾക്കൊള്ളാനുള്ള വൈമുഖ്യത്തെഅനുഭാവപൂർണ്ണമായി മനസ്സിലാക്കാനാകും. എന്നാൽ നൂറ്റാണ്ടുകൾകൊണ്ട് കൈവരിച്ചപൗരോഹിത്യമൂല്യങ്ങളെയും സഭാക്കൂട്ടായ്മയെയും വിസ്മരിച്ച് ചില നിക്ഷിപ്ത താല്പര്യക്കാർ നടത്തുന്നവ്യാജപ്രചാരണങ്ങളിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. 

കാർളോ അക്യുട്ടിസിന്റെ മ്യൂസിയം പണിയാൻ വേണ്ടി സ്ഥലമോ വീടോ തന്ന് സഹായിക്കാൻ സന്മനസ്സുള്ളവരെ അന്വേഷിക്കുന്നു.

ആധുനിക യുവജന വിശുദ്ധനായ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ മ്യൂസിയവും അതിനോട് അനുബന്ധിച്ച് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ സംരംഭംവും മറ്റ് അനേകം വിശുദ്ധരുടെ തിരുശേഷിപ്പുകളും ചേര്‍ത്ത് ഒരു മ്യൂസിയം കേരളത്തിൽ സ്ഥാപിക്കാൻവേണ്ടി ഏഷ്യൻ അസോസിയേഷൻ ഓഫ് കാർളോഅക്യുട്ടിസ് നേതൃത്വം എടുക്കുന്നു.എല്ലാ യുവജനങ്ങളെയും ക്രിസ്തീയ വിശ്വാസി…

You missed