• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

വാർത്തകൾ

  • Home
  • വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

സീറോമലബാർ സഭയിലെ വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നപശ്ചാത്തലത്തില്‍ ചില വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക്കാരണമാകുന്നുവെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. സഭാ സിനഡിന്റെ തീരുമാനം സഭയിലെബഹുഭൂരിപക്ഷം വൈദികരും അല്മായ വിശ്വാസികളും സർവ്വാത്മനാ സ്വാഗതം ചെയ്തത് ഏറെമാതൃകാപരമാണ്. പതിനായിരത്തോളം വൈദികരും അമ്പതുലക്ഷത്തിൽപരം വിശ്വാസികളുമുള്ളസീറോമലബാർസഭ കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും ശക്തമായ പൗരസ്ത്യ സഭാസമൂഹമാണ്. എന്നാൽ, സഭയുടെ മഹത്തായ പാരമ്പര്യത്തിനും മാതൃകാപരമായ അച്ചടക്കത്തിനും വിരുദ്ധമായ ചില പ്രവണതകൾഅടുത്തകാലത്ത് ശക്തിപ്പെടുന്നത് അപലപനീയമാണെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവിച്ചു.  സഭയിലെ പകുതിയിലധികം പ്രദേശങ്ങളിലും ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞബലിയർപ്പണരീതിയെക്കുറിച്ചാണ് പുകമറ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നത്. ഏതാനും വൈദികരും അവരുടെവക്താക്കളായ ചില അല്മായരും ചേർന്ന് ‌ഈ ദിവസങ്ങളിൽ സഭയുടെ ആസ്ഥാന കാര്യാലയത്തിനുമുന്നിൽനടത്തിയ സമരപ്രകടനങ്ങൾക്കെതിരെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെട്ടു തുടങ്ങിയപശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. വി. കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച്സിനഡിന്റെ തീരുമാനത്തോട് വിയോജിപ്പുള്ളവർക്ക് സഭാനിയമം അനുവദിക്കുന്ന മാർഗ്ഗങ്ങളിലൂടെ പൗരസ്ത്യതിരുസംഘത്തെയും പരിശുദ്ധ പിതാവിനേയും സമീപിക്കാവുന്നതാണ്.  ഇപ്രകാരം നൽകപ്പെട്ട നിവേദനങ്ങളിൽ അന്തിമ തീർപ്പുവരുന്നതിനുമുമ്പേ സമരവുമായി ഇറങ്ങിയവർകത്തോലിക്കാ പൗരോഹിത്യത്തെയും വിശ്വാസത്തെയും പൊതു സമൂഹത്തിൽ അപഹാസ്യരാക്കാൻശ്രമിക്കുകയായിരുന്നു. സിനഡു തീരുമാനത്തിന് നാൾതോറും പിന്തുണ വർദ്ധിച്ചുവരുന്നതിലെരോഷമായിരിക്കാം ഇത്ര വലിയ അച്ചടക്കലംഘനത്തിനു ചിലരെ പ്രേരിപ്പിച്ചത്. വൈദികരുടെ പരസ്യമായുള്ള ഇത്തരം അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിൽ എല്ലാവരും സംയമനത്തോടെ പ്രതികരിക്കാൻ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക്അമിത പ്രാധാന്യം നൽകുന്ന മാധ്യമങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ചും നാം അവബോധമുള്ളവരാകണം. വർഷങ്ങളായി ശീലിച്ച ചില ക്രമങ്ങളിൽ മാറ്റം വരുന്നതിനെ ഉൾക്കൊള്ളാനുള്ള വൈമുഖ്യത്തെഅനുഭാവപൂർണ്ണമായി മനസ്സിലാക്കാനാകും. എന്നാൽ നൂറ്റാണ്ടുകൾകൊണ്ട് കൈവരിച്ചപൗരോഹിത്യമൂല്യങ്ങളെയും സഭാക്കൂട്ടായ്മയെയും വിസ്മരിച്ച് ചില നിക്ഷിപ്ത താല്പര്യക്കാർ നടത്തുന്നവ്യാജപ്രചാരണങ്ങളിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. 

കാർളോ അക്യുട്ടിസിന്റെ മ്യൂസിയം പണിയാൻ വേണ്ടി സ്ഥലമോ വീടോ തന്ന് സഹായിക്കാൻ സന്മനസ്സുള്ളവരെ അന്വേഷിക്കുന്നു.

ആധുനിക യുവജന വിശുദ്ധനായ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ മ്യൂസിയവും അതിനോട് അനുബന്ധിച്ച് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ സംരംഭംവും മറ്റ് അനേകം വിശുദ്ധരുടെ തിരുശേഷിപ്പുകളും ചേര്‍ത്ത് ഒരു മ്യൂസിയം കേരളത്തിൽ സ്ഥാപിക്കാൻവേണ്ടി ഏഷ്യൻ അസോസിയേഷൻ ഓഫ് കാർളോഅക്യുട്ടിസ് നേതൃത്വം എടുക്കുന്നു.എല്ലാ യുവജനങ്ങളെയും ക്രിസ്തീയ വിശ്വാസി…

സാത്താന്‍ ആരാധകന്‍ കത്തോലിക്ക കന്യാസ്ത്രീയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ “ട്രിപ്പിള്‍ സിക്സ് (666)” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധകന്‍ കത്തോലിക്ക കന്യാസ്ത്രീയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. എഴുപത്തിയൊന്ന് വയസ്സുള്ള സിസ്റ്ററിനെ ആക്രമിച്ച ശേഷം മൊബൈല്‍ ഫോണും ബാഗും മോഷ്ടിക്കുകയും ചെയ്തതായും…

ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ പിൻവലിച്ചു;പിന്നിൽ ചൈനീസ് സർക്കാരിന്റെ സമ്മർദ്ധം!

ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സമ്മർദ്ധത്തെ തുടർന്ന് ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾആപ്ലിക്കേഷൻ, ആപ്ലിക്കേഷന്റെ നിർമ്മാതാക്കളായ ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ എന്ന കമ്പനിപിൻവലിച്ചു. അമേരിക്കയിലെ സ്പോക്കേയിൻ ആസ്ഥാനമായി ദീർഘനാളായി ഡിജിറ്റൽ മേഖലയിൽപ്രവർത്തിക്കുന്ന കമ്പനിയാണ് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ. ഇവരുടേതായി നിരവധി ബൈബിൾതർജ്ജമകള്‍ ലഭ്യമാക്കിയിരിന്നു. ഖുർആൻ മജീദ് എന്ന ഖുർആൻ ആപ്ലിക്കേഷനും സമാനമായി ആപ്പിൾസ്റ്റോറിൽ നിന്നും പിൻവലിക്കപെട്ടിരിന്നു.  പുസ്തകങ്ങളിലെയോ, മാസികകളിലെയോ ഉള്ളടക്കങ്ങൾ ബൈബിൾ ആപ്ലിക്കേഷനിൽ നൽകാൻ പ്രത്യേകഅനുവാദം ലഭിച്ചതിന് തെളിവായി രേഖ ഹാജരാക്കാൻ ആപ്പിൾ സ്റ്റോറിലെ വിവിധ ആപ്ലിക്കേഷനുകൾപരിശോധിക്കുന്നതിനിടയിൽ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർബിബിസിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബൈബിൾ ആപ്ലിക്കേഷൻ പിൻവലിക്കാൻ കമ്പനിനിർബന്ധിതരായത്. മതങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യമാണ് ചൈന. ചൈനയിലെ ക്രൈസ്തവ സമൂഹംവലിയ രീതിയിലുള്ള പീഡനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു.  സെപ്റ്റംബർ മാസം ഓഡിബിൾ എന്ന ആമസോണിന്റെ ആപ്ലിക്കേഷനും ചൈനയിലെ ആപ്പിൾ സ്റ്റോറിൽ നിന്നുംനീക്കം ചെയ്തിരുന്നു. ശക്തമായ നിയന്ത്രണങ്ങൾ മൂലം ലിങ്ക്ഡ് ഇൻ എന്ന തങ്ങളുടെ സാമൂഹ്യ മാധ്യമത്തിന്റെചൈനയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റും അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

കാണ്ഡമാലിൽ വീണ്ടും ക്രിസ്തുമത പീഡനം

ഒഡിഷ :- 2008 ഇൽ കാണ്ഡമാലിൽ അരങ്ങേറിയ ക്രിസ്തു മത പീഡനം ഇന്നും തുടർക്കഥയാവുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആത്മാവിൽ ഏറ്റ മുറിപ്പാട് എന്ന് ഈ കലാപത്തെ വിശേഷിപ്പിക്കാം. 100 ഇത് വധിക്കപ്പെടുകയും 296 ദേവാലയങ്ങൾ തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്ത 2008ലെ കാണ്ഡമൽ…

വാക്കുകള്‍ കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്ത് ദിവ്യകാരുണ്യത്തോടൊപ്പം യേശുനാമം മന്ത്രിച്ചുകൊണ്ട് അവിടുത്തെ ജീവനോടെ നിലനിര്‍ത്തുക.

വാക്കുകള്‍ കൊണ്ട് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയാത്ത രാജ്യത്ത് ദിവ്യകാരുണ്യത്തോടൊപ്പംയേശുനാമം മന്ത്രിച്ചുകൊണ്ട് അവിടുത്തെ ജീവനോടെ നിലനിര്‍ത്തുക എന്നതാണ് തുര്‍ക്കി കത്തോലിക്കസഭയുടെ ദൈവീക ദൗത്യമെന്ന് ഇസ്താംബൂളിന്റെ നിയുക്ത അപ്പസ്തോലിക വികാര്‍ ഫാ. മാസ്സിമിലിയാനോപാലിനുറോ. ഇക്കഴിഞ്ഞ ദിവസമാണ് ഫാ. മാസ്സിമിലിയാനോയെ ഫ്രാന്‍സിസ് പാപ്പ ഇസ്താംബൂളിന്റെ പുതിയഅപ്പസ്തോലിക വികാറായി നിയമിച്ചത്. ഹാഗിയ സോഫിയ അടക്കമുള്ള പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍മുസ്ലിം മോസ്ക്കാക്കി മാറ്റുകയും തീവ്ര ഇസ്ലാമിക നിലപാട് പിന്തുടരുകയും ചെയ്യുന്ന തുര്‍ക്കി പ്രസിഡന്‍റ് തയിബ്ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന രാജ്യത്തു വലിയ ദൌത്യമാണ് ഫാ. മാസ്സിമിലിയാനോയ്ക്കു ലഭിച്ചിരിക്കുന്നത്.  ഇസ്താംബൂളിലെ കത്തോലിക്ക സമൂഹത്തെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും, ഇസ്താംബൂളിനെ സംബന്ധിച്ചിടത്തോളം എക്യുമെനിസത്തില്‍ അധിഷ്ടിതമായ സമീപനമാണ് വേണ്ടതെന്നുംഫാ. മാസ്സിമിലിയാനോ പറഞ്ഞു. ഏതാണ്ട് 45 ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളാണ് തുര്‍ക്കി സഭയുടെമറ്റൊരു വെല്ലുവിളി. വിദേശമതമായി പരിഗണിക്കപ്പെടുന്ന ക്രൈസ്തവ വിശ്വാസത്തെ തുര്‍ക്കി സംസ്കാരത്തോട്കൂടുതല്‍ അടുപ്പിക്കുകയാണ് വേണ്ടത്. ഇക്കൊല്ലം സെമിനാരി പഠനം ആരംഭിച്ച തുര്‍ക്കി സ്വദേശിയായ ഒരുയുവാവ് പ്രാദേശിക വിശ്വാസീ സമൂഹത്തിന്റെ വളര്‍ച്ചയുടെ ആദ്യ വിത്തായി മാറുമെന്ന പ്രതീക്ഷയും ഫാ. മാസ്സിമിലിയാനോ പങ്കുവെച്ചു. ഇസ്മിര്‍ മെട്രോപ്പൊളിറ്റന്‍ അതിരൂപതയിലാണ് തുര്‍ക്കിയിലെ തന്റെ പ്രേഷിത ദൗത്യം ഫാ. മാസ്സിമിലിയാനോആരംഭിക്കുന്നത്. 2006-ല്‍ ഫാ. ആന്‍ഡ്രീ സാന്റൊറോ എന്ന വൈദികന്‍ വെടിയേറ്റ്‌ മരിച്ച ട്രാബ്സോണിലെവികാരിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. തുര്‍ക്കി സഭ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ്ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് പറഞ്ഞ ഫാ. മാസ്സിമിലിയാനോ ഫാ. ആന്‍ഡ്രീയുടെ മരണം തുര്‍ക്കിയിലെസുവിശേഷ പ്രഘോഷണം ഭയംകൂടാതെ ചെയ്യേണ്ട അപകടകരമായ ദൗത്യമാണെന്ന കാര്യം തങ്ങളെപഠിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 

ലോക ചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യം.– മാര്‍ ജോസഫ് പാംപ്ലാനി.

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ‘ ദിവ്യകാരുണ്യംപ്രത്യാശയുടെ ഉറവിടം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു മാര്‍പാംപ്ലാനി. പ്രത്യാശ നഷ്ടപ്പെട്ട മനുഷ്യന്‍ ജീവിതത്തിന്റെ അര്‍ത്ഥം അറിയാത്തവനാണ്. ഉത്ഥിതനെ കാണും വരെ നിരാശനായിരുന്ന തോമ ശ്ലീഹായുടെ അനുഭവം ഈ കാലഘട്ടത്തിന്റെ ദുഃഖമാണ്പ്രതിനിധാനം ചെയ്യുന്നതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ദൈവത്തെ കണ്ടെത്തുന്നതുവരെ അസ്വസ്ഥനായികലഹിക്കുന്ന മനുഷ്യന്റെ പ്രതീകമാണ് സംശയിക്കുന്ന തോമ. എന്നാല്‍ ഉത്ഥിതനെ കണ്ടെത്തുന്ന ശ്ലീഹായുടെഅനുഭവത്തെ ദിവ്യകാരുണ്യാനുഭവമായിട്ടാണ് നാലാം സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ആഴ്ചയുടെ ആദ്യദിവസമായ ഞായറാഴ്ചയെക്കുറിച്ചുള്ള സൂചനയും സമാധാന ആശംസയും വിശ്വാസ പ്രഘോഷണവുംമുറിക്കപ്പെട്ട ശരീരത്തിന്റെ ദര്‍ശനവും തലമുറകള്‍ക്കായുള്ള ആശീര്‍വാദവുമൊക്കെ തോമാശ്ലീഹായുടെദൈവാനുഭവത്തെ ദിവ്യകാരുണ്യാനുഭവമാക്കി മാറ്റുന്നതായിരുന്നു. ക്രിസ്തുവിനെ മുഖാമുഖം കണ്ടെത്തിയതോടെശ്ലീഹായുടെ എല്ലാ കലഹവും അവസാനിച്ചു. ദൈവത്തെക്കാള്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും സംതൃപ്തനാകാത്തവിധം മഹത്വമുള്ളവനായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. പ്രത്യാശ എന്നത് നിരാശയുടെ വിപരീത പദമോഎല്ലാം ശരിയാകുമെന്ന മിഥ്യാബോധമോ അല്ല, അത് മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ കണ്ടുമുട്ടുന്നഅനുഭവമാണ്. ലോക ചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ്ദിവ്യകാരുണ്യം. ഒറ്റിക്കൊടുക്കലും തള്ളിപ്പറയലും വഴി ഒറ്റപ്പെട്ടു പോയവന്‍ ചമ്മട്ടി അടിയും ചാട്ടവാറും കുരിശിലെമരണവേദനയും മനസില്‍ ധ്യാനിച്ചപ്പോഴാണ് ദിവ്യകാരുണ്യം പിറന്നത്. നന്മയുടെ മേല്‍ തിന്‍മയുംവെളിച്ചത്തിന്റെ മേല്‍ ഇരുളും ദൈവത്തിന്റെ മേല്‍ സാത്താനും വിജയം നേടുന്നു എന്ന് വിലയിരുത്താവുന്ന ആരാത്രിയിലാണ് ദൈവപുത്രന്‍ പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചത്. അതിനാല്‍ ദിവ്യകാരുണ്യത്തിനുപരിഹരിക്കാനാവാത്ത നിരാശ ഒന്നും ശേഷിക്കുന്നില്ലായെന്ന് ആ രാത്രിയില്‍ അവന്‍ ഉറപ്പു വരുത്തിയിരുന്നു. ദിവ്യകാരുണ്യം പകരുന്ന പ്രത്യാശയുടെ സന്ദേശത്തെ ഏറ്റവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ആരാധനാ ക്രമംപൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമമാണെന്ന് ബിഷപ് സമര്‍ത്ഥിച്ചു. മനുഷ്യാവതാരം പകരുന്നപ്രത്യാശയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആരംഭിക്കുന്ന ഈ ആരാധനാക്രമത്തിന്റെ ആദ്യ രൂപത്തിന്സുവിശേഷങ്ങളോളം പഴക്കമുണ്ടെന്ന് മാര്‍ പാംപ്ലാനി ചൂണ്ടിക്കാട്ടി. ഇത് ലോകത്തില്‍ നിലവിലുള്ളആരാധനാക്രമങ്ങളില്‍ ഏറ്റവും പൗരാണികത്വം അവകാശപ്പെടുന്ന അധ്യായമായി മാറി. അനാഫൊറയിലെ ഓരോപ്രതീകങ്ങളും പ്രത്യാശയുടെ ആഘോഷങ്ങളാണ്. ‘ മനുഷ്യവര്‍ഗത്തിന്റെ പ്രത്യാശയായ മിശിഖായെ’ എന്നസംബോധന ഈ ആശയത്തിന് അടിവരയിടുന്നുണ്ട്. ബലിപീഠവും സ്ലീവയും വിശുദ്ധ ഗ്രന്ഥവുംറൂഹാക്ഷണവുമൊക്കെ പ്രത്യാശയുടെ ആഘേഷമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.സമാധാനം തേടി അലയുന്നസകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണ് വിശുദ്ധ കുര്‍ബ്ബാന. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ദിവ്യബലിയും പഠനശിബിരങ്ങളുമാണ് നടക്കുന്നത്. ഹംഗറിയിലെ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയിലും ആതിഥേയത്വത്തിലുംനടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഹംഗേറിയന്‍ സംസ്‌കാരത്തിന്റെ മഹത്വവും ചരിത്രവും വിളംബരംചെയ്യുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനം അനുഭവിക്കുന്ന വിശ്വാസികളുടെ ഹൃദയഹാരിയായഅനുഭവ സാക്ഷ്യങ്ങള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവരുടെ വിശ്വാസത്തെജ്വലിപ്പിക്കുന്നതായിരുന്നു. പതിനഞ്ച് കര്‍ദ്ദിനാള്‍മാരും അറുപതോളം മെത്രാന്‍മാരും വിവിധ ഭൂഖണ്ഡങ്ങളെപ്രതിനിധീകരിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ഹംഗറിയിലെ സഭയുടെ തലവനുംദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ മുഖ്യസംഘാടകനുമായ കര്‍ദ്ദിനാള്‍ പീറ്റര്‍ എല്‍ദോ നേതൃത്വം നല്‍കിയമെഴുകുതിരി പ്രദക്ഷിണം ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അവിസ്മരണീയമാക്കി. 

ബസ് സ്റ്റാൻഡിൽ മദ്യവില്പന തുടങ്ങാനുള്ള നീക്കത്തെ ചെറുത്തു തോല്പിക്കും: കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ മദ്യക്കടകൾ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമാണെന്നും എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റും അലയൻസ് ഓഫ് ടെംപറൻസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ഗതാഗതവകുപ്പ് മന്ത്രിയുടെ…

ആയിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച ബ്രദര്‍ ജോയികുട്ടി ജോസഫ് നിത്യതയിലേക്ക് യാത്രയായി.

കര്‍ത്താവിന്റെ സത്യവചനം അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്കുകയും അവരെ ആഴമായക്രിസ്താനുഭവത്തിലേക്ക് നയിക്കുകയും ചെയ്ത പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ ജോയ്കുട്ടി ജോസഫ് (53) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു കീഴില്‍ അനേകം വര്‍ഷങ്ങളായി സേവനംചെയ്തുക്കൊണ്ടിരിന്ന അദ്ദേഹം കോവിഡാനന്തരം തൃശൂർ അമല ആശുപത്രിയിൽ നാളുകളായിചികിൽസയിലായിരുന്നു. ഇന്ന്‍ രാവിലെയായിരിന്നു അന്ത്യം.  പോട്ട ആശ്രമത്തിലാണ് അദ്ദേഹം തന്റെ ശുശ്രൂഷ ജീവിതം ആരംഭിക്കുന്നത്. ഡിവൈന്‍റെ ആരംഭത്തിന് മുന്‍പ്തന്നെ അദ്ദേഹത്തെ കര്‍ത്താവ് പ്രത്യേകമായി എടുത്തു ഉപയോഗിച്ചിരിന്നു. പിന്നീട് ഡിവൈനില്‍വിന്‍സെന്‍ഷ്യന്‍ വൈദികരോട് ചേര്‍ന്ന് അദ്ദേഹം സുവിശേഷവത്ക്കരണ മേഖലയില്‍ സജീവമായി ശുശ്രൂഷതുടര്‍ന്നു. ഡിവൈനിലെ മലയാള സെക്ഷന്റെ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹത്തിന് കൂടുതല്‍ഉത്തരവാദിത്വമുണ്ടായിരിന്നത്.  ഇതിനിടെ വിവിധ സ്ഥലങ്ങളില്‍ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ ഒപ്പം അദ്ദേഹം ബൈബിള്‍ കണ്‍വെന്‍ഷന്‍നയിച്ചിരിന്നു. ഗുഡ്നെസ്, ശാലോം ചാനലുകളിലൂടെയും അദ്ദേഹം സുവിശേഷപ്രഘോഷണം നടത്തിയിട്ടുണ്ട്. ഭാര്യ മാര്‍ഗരറ്റും (നന്ദിനി) ബ്രദര്‍ ജോയ്കുട്ടിയോടൊപ്പം ഡിവൈന്‍ ശുശ്രൂഷകളില്‍ സഹായിക്കുവാന്‍മുന്‍പന്തിയില്‍ ഉണ്ടായിരിന്നു.  പ്രിയപ്പെട്ട ജോയികുട്ടി ബ്രദറിന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ‍ 

അമേരിക്കന്‍ കത്തോലിക്ക ദേവാലയത്തില്‍ മോഷണം;തിരുവോസ്തിയും സക്രാരിയും മോഷ്ടിക്കപ്പെട്ടു: പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍

അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ ഡെന്‍വെര്‍ അതിരൂപതയിലെ ചരിത്രപ്രാധാന്യമേറിയ ‘ക്യൂര്‍ഡി’ആര്‍സ്’ ആഫ്രോ അമേരിക്കന്‍ കത്തോലിക്ക ദേവാലയത്തില്‍ മോഷണം. തിരുവോസ്തിയും സക്രാരിയുംഉള്‍പ്പെടെ നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ മരംകൊണ്ടുള്ള വാതില്‍ പൊളിച്ച് സങ്കീര്‍ത്തിയില്‍പ്രവേശിക്കുകയായിരുന്നു. ഓഗസ്റ്റ് 31-ന് രാവിലെ 8:40-നാണ് മോഷണം നടന്ന വിവരം ഇടവക വികാരിയായ ഫാ. ജോസഫ് കാവോയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദേവാലയത്തിന് പുറത്തുള്ള വാതില്‍ കുത്തിത്തുറന്നിരിക്കുന്നതും, കസേരകള്‍ തലകീഴായി കിടക്കുന്നതും കണ്ട അദ്ദേഹം ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ്തിരുവോസ്തികള്‍ ചിതറികിടക്കുന്നതും, സക്രാരി മോഷ്ടിക്കപ്പെട്ടിരിക്കുന്നതായും കണ്ടത്.  ദേവാലയത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും മോഷ്ടിക്കപ്പെട്ട സാധനങ്ങളില്‍ഭൂരിഭാഗത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെങ്കിലും, കര്‍ത്താവിന്റെ ശരീരമായ തിരുവോസ്തിയെകുറിച്ചാണ് തങ്ങളുടെ ആശങ്കയെന്നും, തിരുവോസ്തി തിരികെ ലഭിക്കുവാനാണ്‌ തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്നുംഫാ. കാവോ പറഞ്ഞു. ഇടവക സമൂഹത്തിനു തന്നെ വിഷമമുണ്ടാക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നുകഴിഞ്ഞ 34 വര്‍ഷങ്ങളായി ദേവാലയത്തിലെ ഡീക്കനായിരിക്കുന്ന ക്ലാരെന്‍സ് മക്ഡേവിഡ് ‘സി.എന്‍.എ’യോട്പറഞ്ഞു. മോഷ്ടാക്കളുടെ മാനസാന്തരത്തിനായി സെപ്റ്റംബര്‍ 1ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ഫാ. കാവോ, ഡീക്കനോടൊപ്പം ദേവാലയം വിശുദ്ധ ജലം തളിച്ച് ശുദ്ധീകരണം നടത്തി.