• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

GLOBAL CHURCH

  • Home
  • കാർലോ യുകരിസ്റ്റിക് യൂത്ത് ആർമിയുടെ പ്രവർത്തനങ്ങൾക്ക് നവ അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസിൻ്റെ അനുമോദനം

കാർലോ യുകരിസ്റ്റിക് യൂത്ത് ആർമിയുടെ പ്രവർത്തനങ്ങൾക്ക് നവ അർമേനിയൻ കത്തോലിക്ക പാത്രിയർക്കീസിൻ്റെ അനുമോദനം

വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസ് നാമത്തിൽ ഉള്ള കത്തോലിക്ക തിരുസഭയിലെ അദ്യ വിർച്വൽ സംഘടനയായ കാർലോ ആർമിയെ അനുമോദിച്ചു കൊണ്ട് അർമേനിയൻ സഭയുടെ പുതിയ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് ( Raphael bedros Xxi Minassian) വാട്ട്സ്ആപ്പിൽ സന്ദേശം നൽകി. പ്രസ്തുത സംഘടനയുടെ…

Men for the Queen , ജപമാല സംഗമവുമായി മെക്സിക്കൻ കത്തോലിക്കർ

ഒക്ടോബർ 29 ന് ഗാഡലൂപ്പ മാതാവിന് തങ്ങളെ തന്നെ സമർപ്പിക്കാനും ജപമാല അർപ്പിക്കാനും, ആയിരകണക്കിന് പുരുഷന്മാർ ഒത്തുചേർന്നു. മുപ്പത് നഗരങ്ങളിൽ പുരുഷന്മാർ മുട്ടിന്മേൽ നിന്ന് ജപമാല ചൊല്ലി പ്രാർത്ഥിച്ചു. രാജ്യത്ത് ക്രൈസ്തവ മൂല്യങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യാത്തിലാണ് ജപമാല സംഗമം.…

തട്ടിക്കൊണ്ടുപോയ ഹെയ്തിയി മിഷ്ണറിമാരുടെ ജീവന്‍ അപകടത്തില്‍:”പണം കിട്ടിയില്ലെങ്കില്‍ മിഷ്ണറിമാരെ കൊല്ലും.”

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ 17 മിഷ്ണറിമാരെയും വധിക്കുമെന്ന് ഭീഷണി. ആളൊന്നിന് 10 ലക്ഷം ഡോളര്‍ വീതം 17 പേര്‍ക്ക് കൂടി 1.7 കോടി ഡോളര്‍ ഇവരുടെ മോചനത്തിനായി നല്‍കണമെന്നും അല്ലെങ്കില്‍ ഇവരെ കൊന്നു കളയുമെന്നാണ്…

അഫ്ഗാന്‍ ഇറാന്‍ അഭയാർത്ഥികള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കാനുള്ള ഒരുക്കത്തില്‍

വിയന്ന : ഓസ്ട്രിയയിലെ വിയന്ന അതിരൂപതയിൽ അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളും, മറ്റ് ഏതാനും രാജ്യങ്ങളിൽനിന്നുള്ളവരും ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാ വിശ്വാസികളാകാൻ ഒരുക്കത്തില്‍. ജ്ഞാനസ്നാനം സ്വീകരിക്കുന്ന 27 പേരിൽ, 11 പേർ അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയവരും, ആറുപേർ ഇറാനിൽനിന്ന്…

ആഗോളതലത്തിൽ കത്തോലിക്കരുടെ എണ്ണത്തിൽ വർദ്ധനവ്:134,44,03,000 വിശ്വാസികള്‍

വത്തിക്കാന്‍ സിറ്റി: തൊണ്ണൂറ്റിയഞ്ചാമത് ലോക മിഷൻ ദിനത്തോട് അനുബന്ധിച്ച് ക്രൈസ്തവ മാധ്യമ മേഖലയിലെ നിറസാന്നിധ്യമായ ഏജൻസിയ ഫിഡസ് ആഗോള വിശ്വാസികളുടെ എണ്ണത്തെ പറ്റിയുള്ള റിപ്പോർട്ട് പുറത്തുവിട്ടു. 134,44,03,000 ആണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. മുൻവർഷത്തെ അപേക്ഷിച്ച് ഒരു കോടി 50 ലക്ഷത്തിന്…

“പത്ത് ലക്ഷം കുട്ടികൾ ജപമാല ചൊല്ലുന്നു” എ. സി. എൻ _ൻ്റെ നേതൃത്വത്തിൽ

വിശുദ്ധ ലൂക്കായുടെ തിരുനാൾ ദിനമായ ഒക്ടോബർ പതിനെട്ടിന് പത്ത് ലക്ഷം കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിക്കും. Catholic charity aid to the church in need(ACN) എന്ന സങ്കടനയാണ് ഈ ജപമാല യജ്ഞത്തിന് നേതൃത്വം നൽകുന്നത്.ACN _ ൻ്റെ നേതൃത്വത്തിലുള്ള…

നിരവധി പേരുടെ ഹൃദയങ്ങളെ ഇത് സ്പര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം.

ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ സൂര്യാത്ഭുതത്തിന്റെ നൂറ്റിനാലാമത് വാര്‍ഷികാഘോഷത്തിന്റെമുന്നോടിയായി അമേരിക്കയിലെ തിരക്കേറിയ വാണിജ്യ, ടൂറിസ്റ്റ് സിരാകേന്ദ്രമായ ന്യൂയോർക്ക് നഗരത്തിലെടൈംസ് സ്‌ക്വയറിൽ കഴിഞ്ഞ ദിവസം നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍വൈറലാകുന്നു. ‘അപ്പസ്തോലന്‍മാര്‍ തുടങ്ങിവെച്ച സുവിശേഷവല്‍ക്കരണം മുന്നോട്ട് കൊണ്ടുപോവുക’ എന്നലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാപാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കിയത്.  ജപമാലയും മരിയന്‍ ഗീതങ്ങളും ഉള്‍പ്പെടെ ഭയഭക്തിയോടെ നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍വൈദികരും, സന്യസ്ഥരും, അത്മായരും പങ്കെടുത്തു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലൂടെ നീങ്ങുന്നമനോഹരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലും ഇതരനവമാധ്യമങ്ങളിലും നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്. തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ‘ഏറ്റവുംമനോഹരവും, ശക്തവുമായ ഉദ്യമം’ എന്നാണ് ന്യൂയോര്‍ക്കിലെ റോക്ക്വില്ലെ സെന്റര്‍ രൂപതയിലെ ഫാ. മൈക്കേല്‍ഡഫി പ്രദിക്ഷണത്തിന്റെ ഫോട്ടോ സഹിതം ട്വീറ്റ്ഇന്നലെ വൈകിട്ട് ഞങ്ങൾ യേശുവിനെ ന്യൂയോര്‍ക്കിന്റെതെരുവിലേക്ക് കൊണ്ടുവന്നു. നിരവധി ആളുകളാണ് പരിപാടിയില്‍ ആകൃഷ്ടരായത്. പലരും ഞങ്ങളോടൊപ്പംചേരാൻ താല്‍പ്പര്യം കാണിച്ചു. ശ്രദ്ധേയമായ ഒരു സായാഹ്നമായിരുന്നു അത്. എന്റേത് ഉള്‍പ്പെടെ നിരവധി പേരുടെഹൃദയങ്ങളെ ഇത് സ്പര്‍ശിച്ചു”- ഫാ. മൈക്കേല്‍ ഡഫിയുടെ ട്വീറ്റില്‍ പറയുന്നു. 1917 ഒക്ടോബര്‍ 13നാണ്ഫാത്തിമായിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പൂര്‍ണ്ണതയായ സൂര്യാത്ഭുതം സംഭവിച്ചത്. പതിനായിരകണക്കിനു ആളുകളാണ് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്. 

ഹോട്ടൽ ജോലി, പൗരോഹിത്യം, രക്തസാക്ഷിത്വം: രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ “കാവൽ മാലാഖ” വാഴ്ത്തപ്പെട്ടവരുടെ നിരയിൽ

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട് നിന്ന് സമയം. ഇറ്റലിയിലെ ബോലോഗ്നയിൽ ജനങ്ങൾക്ക് വേണ്ടി, ഈശോയോടുള്ള സ്നേഹത്താൽ എരിഞ്ഞ ജീവിതം അവിടുത്തെ ജനങ്ങളുടെ കാവൽ മാലാഖ ഫാ. ഫോർനാസിനി… ഇനി വാഴ്ത്തപ്പെട്ട ഫോർനാസിനി❣️ യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, യുദ്ധകാലത്ത് ശവ ശരീരങ്ങൾ…

*ഇത്തവണത്തെ ലുമെൻ ക്രിസ്റ്റി അവാർഡ് പോളിഷ് മിഷനറി വൈദികനായ ഫാ. സ്റ്റാൻ ജാസെക്കിന്*

ചിക്കാഗോ: പോളിഷ് സ്വദേശിയായ മിഷ്ണറി വൈദികന്‍ ഫാ. സ്റ്റാന്‍ ജാസെക്കിന് (2021-2022 ലെ) ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ്.അലാസ്കയിലെ ഫെയര്‍ബാങ്ക്സ് മേഖലയിലെ തദ്ദേശീയര്‍ക്കിടയില്‍ നൽകിയ സ്തുത്യർഹമായ സവണത്തിനാണ് അവാർഡ്. ക്രിസ്തുവിന്റെ വെളിച്ചം പ്രചരിപ്പിക്കുന്നവര്‍ക്ക് അമേരിക്കന്‍ സംഘടനയായ ‘കാത്തലിക് എക്സ്റ്റെന്‍ഷന്‍’ നല്‍കുന്ന ഏറ്റവും ഉന്നത…

ഐതപ്പെ രൂപതയുടെ മെത്രാനായി മാര്‍ സിബി മാത്യു പീടികയില്‍ അഭിഷിക്തനായി

കോട്ടയം: ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമായ പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ മെത്രാനായി ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ മാർ സിബി മാത്യു പീടികയില്‍ നിയമിതനായി. ഐതപ്പെ രൂപതയുടെ ആറാമത് മെത്രാനാണ് മാര്‍ സിബി പീടികയില്‍.…