• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

FAITH

  • Home
  • വിശ്വാസ പരിശീലനത്തിന് അൽമായരെ നിയോഗിച്ചു കൊണ്ട് പാപ്പ ഫ്രാൻസിസ് പാപ്പ

വിശ്വാസ പരിശീലനത്തിന് അൽമായരെ നിയോഗിച്ചു കൊണ്ട് പാപ്പ ഫ്രാൻസിസ് പാപ്പ

റോമൻ കത്തോലിക്കാ തിരുസഭയ്ക്ക് വ്യക്തിപരമായ എഴുതിയ തിരുവെഴുത്തിലൂടെ (motu propio) ഫ്രാൻസിസ് പാപ്പാ വിശ്വാസപരിശീലനം അൽമായരുടെ പ്രധാന ദൗത്യം ആയി ഉയർത്തി. ഇതിനായി ഒരു പ്രത്യേക തിരു സംഘത്തെ തന്നെ ഈ തിരു എഴുത്തിലൂടെ അദ്ദേഹം സ്ഥാപിച്ചു ഇതിൽ ആധുനിക ലോകത്തിന്റെ…

ഡോക്ടറായ സെറീന്‍ വിന്‍സെന്റ് ദൈവത്തിന്റെ ആഹ്വാനം കേട്ട് സന്യാസജീവിതത്തിലേക്ക് ചുവടുവച്ചു. വിസ്മയകരമായ ആ കഥ കേള്‍ക്കൂ…

ഡോ. സെറീന്‍ എന്തുകൊണ്ട്രോഗികളെ ചികിത്സിക്കുന്നില്ല?കുടുംബത്തിലൊരു ലേഡി ഡോക്ടര്‍. ഡോ. സെറീന്‍ വിന്‍സന്റ്. അത്തരമൊരു സ്വപ്‌നത്തിലായിരുന്നു ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ നെയ്യന്‍ വിന്‍സന്റും ഭാര്യ ആനിയും. മൂന്നു മക്കളില്‍ ഇളയവളായ സെറീന്‍ ഡോക്ടറാവുന്നതില്‍ ഏറെ സന്തോഷിച്ചു ചേച്ചി സോനയും ചേട്ടന്‍ അരുണും. പക്ഷേ,…

നാം യേശുവിൽ വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രിസ്ത്യാനികളാകാൻ കഴിയില്ല:ഫ്രാന്‍സിസ് പാപ്പ!

നാം യേശുവിൽ വസിക്കുന്നില്ലെങ്കിൽ, നമുക്ക് നല്ല ക്രിസ്ത്യാനികളാകാൻ കഴിയില്ലായെന്നും യഥാർത്ഥക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ.  ഞായറാഴ്ച പതിവ്പോലെമദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു മുന്‍പുള്ള സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം പറഞ്ഞത് . മുന്തിരിചെടിയിലെശാഖകളെന്ന നിലയിൽ നാം നൽകേണ്ട ഫലം നമ്മുടെ ക്രിസ്തീയ ജീവിത സാക്ഷ്യമാണ്. മുന്തിരിച്ചെടിക്ക്ശാഖകൾ എന്ന പോലെ, യേശുവിന് നമ്മെയും ആവശ്യമുണ്ടെന്നും യേശുവിന് നമ്മെ ആവശ്യമുള്ളത് ഏത്അർത്ഥത്തിലാണെന്ന് ചിന്തിക്കണമെന്നും നമ്മുടെ സാക്ഷ്യം അവിടത്തേക്ക് ആവശ്യമുണ്ടെന്നും പാപ്പവിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.  സുവിശേഷം വചനപ്രവർത്തികളിലൂടെ പ്രഘോഷിക്കുന്നത് തുടരുകയെന്നത്- യേശു പിതാവിൻറെ പക്കലേക്ക്ആരോഹണം ചെയ്തതിനു ശേഷം, ശിഷ്യന്മാരുടെ കടമയാണ്, നമ്മുടെ കടമയാണ്. യേശുവിൻറെ ശിഷ്യന്മാരായനാം അവിടത്തെ സ്നേഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് അത് ചെയ്യുക. അവിടെ പുറപ്പെടുവിക്കേണ്ട ഫലംസ്നേഹമാണ്. ക്രിസ്തുവിനോട് ചേർന്നുനിന്ന് നാം പരിശുദ്ധാത്മാവിൻറെ ദാനങ്ങൾ സ്വീകരിക്കുന്നു, അങ്ങനെനമുക്ക് മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കഴിയുന്നു, സമൂഹത്തിനും സഭയ്ക്കും നന്മ ചെയ്യാനും സാധിക്കുന്നു. ഫലങ്ങളിൽ നിന്ന് വൃക്ഷത്തെ തിരിച്ചറിയാൻ കഴിയും. ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനുസാക്ഷ്യം വഹിക്കുന്നു. അതിനുള്ള മാര്‍ഗ്ഗങ്ങളും പാപ്പ തന്റെ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. അത് ചെയ്യാൻ നമുക്ക് എങ്ങനെ കഴിയും? യേശു നമ്മോടു പറയുന്നു: “നിങ്ങൾ എന്നിൽ വസിക്കുകയും എന്റെവാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കാവശ്യമുള്ളത് ചോദിക്കുക, അത്നിങ്ങൾക്ക് ലഭിക്കും” (യോഹന്നാൻ 15:7). ഇതും ഒരു ധൈര്യമാണ്: നാം ആവശ്യപ്പെടുന്നത് നമുക്ക് ലഭിക്കുംഎന്ന ഉറപ്പ്. നമ്മുടെ ജീവിതത്തിൻറെ ഫലപ്രാപ്തി പ്രാർത്ഥനയെ ആശ്രയിച്ചിരിക്കുന്നു. അവിടുത്തെപ്പോലെചിന്തിക്കാനും, അവിടത്തെപ്പോലെ പ്രവർത്തിക്കാനും, ലോകത്തെയും വസ്തുക്കളെയും യേശുവിൻറെകണ്ണുകളാൽ കാണാനും കഴിയുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.  അങ്ങനെ, അവിടുന്നു ചെയ്തതുപോലെ, ഏറ്റം പാവപ്പെട്ടവരും ക്ലേശിതരുമായർ മുതല്‍ നമ്മുടെ എല്ലാസഹോദരീസഹോദരന്മാരെ അവിടുത്തെ ഹൃദയംകൊണ്ടു സ്നേഹിക്കാനും ലോകത്തിലേക്ക് നന്മയുടെയുംഉപവിയുടെയും സമാധാനത്തിൻറയും ഫലങ്ങൾ കൊണ്ടുവരാനും നമുക്കു സാധിക്കും.

കോവിഡ് രോഗിയായപ്പോള്‍ ആദ്യമായി ബലിയര്‍പ്പണവും ദിവ്യകാരുണ്യ സ്വീകരണവും

മെക്സിക്കോയിലെ ജാലിസ്കോയിലെ സോക്വിപിയാന്‍ ആശുപത്രിയിലെ കൊറോണ രോഗിയായ മുതിര്‍ന്നസ്ത്രീ ജീവിതത്തില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന ചിത്രങ്ങളാണ് എപ്പോ പുറത്തുവന്നിരിക്കുന്നത്. പോരാട്ടത്തില്‍ വിശ്വാസത്തിനുള്ള പ്രാധാന്യത്തിന്റെ ഉദാഹരണമായിചൂണ്ടിക്കാണിക്കപ്പെടുകയാണ് ഈ സംഭവം. രോഗബാധിതയായ സ്ത്രീയുടെ ആഗ്രഹം നിറവേറ്റിക്കൊണ്ട്ഗ്വാഡലാജാര അതിരൂപതയിലെ കത്തോലിക്ക വൈദികരാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദിവ്യകാരുണ്യംനല്‍കിയത്.  ഇത്തന്റെ ജീവിതത്തിലെ ആദ്യത്തെ കുമ്പസാരമാണെന്നും, ജീവിതത്തിലൊരിക്കലും താന്‍ വിശുദ്ധ കുര്‍ബാനകൈകൊണ്ടിട്ടില്ലെന്നും ആ സ്ത്രീ വെളിപ്പെടുത്തിയതായി ആശുപത്രിയില്‍ കൊറോണ രോഗികളുടെ അജപാലനകാര്യങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്ന ഫാ. ജോസ് ലൂയിസ് ഗോണ്‍സാലസ് സാന്റോസ്കോയി പറഞ്ഞു. മതിയായ അനുമതി നേടിയ ശേഷമാണ് കൊറോണ രോഗിയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത് .

മാസം നീളുന്ന പ്രാർത്ഥനാ മാരത്തോൺ!

കോവിദ് 19 വ്യാധിയിൽ നിന്ന് രക്ഷിക്കുന്നതിന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി. കോവിദ് 19 മഹാമാരിയുടെ അന്ത്യത്തിനായി ഒരു മാസം നീളുന്ന പ്രാർത്ഥനാ മാരത്തോണിന് മാർപ്പാപ്പാ മെയ് ഒന്നിന് തുടക്കം കുറിക്കും.പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ മെയ്മാസം മുഴുവൻ നീളുന്ന ഈ…

വിവാഹ ബന്ധങ്ങളുടെ തകർച്ചയ്ക്ക് എന്താണ് കാരണം? വാഴ്ത്തപ്പെട്ട ഫുൾട്ടൻ ജെ ഷീൻ വിശദീകരിക്കുന്നു.

മനുഷ്യ ജീവിതത്തിന്റെ പരിപൂർണ്ണ സംതൃപ്തിക്ക് വേണ്ടി ഒരു പുരുഷന് ഒരു സ്ത്രീയെയും ഒരു സ്ത്രീക്ക് ഒരു പുരുഷനെയും ദൈവം തന്നെ നിശ്ചയിച്ച് വെച്ചിട്ടുണ്ട്. ദൈവത്തിന് മാത്രമേ ഇപ്രകാരം ചെയ്യാൻ കഴിയൂ. പല ദാമ്പത്യങ്ങളും ഇന്ന് പാതി വച്ച് കപ്പലിടിച്ചു തകരുന്നത് പോലെ…

അധികം താമസിക്കുന്നതിന് മുൻപ് എന്തുകൊണ്ട് നന്മ ചെയ്തുകൂടാ

“ഒരിക്കൽ പുതുതായി വൈദിക പട്ടം സ്വീകരിച്ച ഫ്രഞ്ച് പുരോഹിതൻ്റെ അടുത്ത്, മറ്റൊരു ദേശത്തെ വൈദികൻ അഥിതിയായെത്തി. വൈദികനെ പരിചയം ഇല്ലാതിരുന്ന നവ പുരോഹിതൻ അഥിതിയായ് എത്തിയ ആൾക്ക് തട്ടിൻ പുറത്തുള്ള ഒരു ചെറിയ മുറിയിൽ താമസ സൗകര്യം നൽകി.വർഷങ്ങൾക്ക് ശേഷം വിശുദ്ധനായി…

ജീവിതം ബലിയാക്കിയ ലയോളമ്മ

ത്യാഗധന്യമായ ഓര്‍മകള്‍ക്കൊണ്ട് മനുഷ്യമനസിലും, വീരോചിതമായ ജീവസാക്ഷ്യംകൊണ്ട് സ്വര്‍ഗത്തിലും വാടാതെ വിടര്‍ന്നുനില്‍ക്കുന്ന പുണ്യസ്പര്‍ശിയായ സുഗന്ധസൂനമാണ് ലയോളാമ്മ എന്ന സിസ്റ്റര്‍ ലയോള സിഎംസി. കേരള ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത കറുത്ത അധ്യായങ്ങളിലൊന്നായ 1981ലെ ആലപ്പുഴ ക്ലോറിന്‍ വാതക ദുരന്തത്തിലെ രക്തസാക്ഷിയാണ് സിസ്റ്റര്‍ ലയോള സിഎംസി.കുട്ടനാട്ടില്‍…

⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️💠💠കർത്താവിന്റെ കരുണ ലഭിക്കാൻ നമുക്ക് കരുണ ഉള്ളവരായിത്തീരാം.💠💠⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️….

“കരുണയുള്ള യേശുവിന്റെ സമാധാനം, പാപമോചനം, മുറിവുകൾ എന്നിവയാൽ നമുക്ക് നമ്മെ തന്നെ നവീകരിക്കാം . കരുണയുടെ സാക്ഷികളാകാൻ നമുക്ക് കൃപ ആവശ്യപ്പെടാം. ഈ വിധത്തിൽ മാത്രമേ നമ്മുടെ വിശ്വാസം സജീവമാവുകയും നമ്മുടെ ജീവിതം ഏകീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. ഈ വിധത്തിൽ മാത്രമേ നാം…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼സഹനങ്ങള്‍ക്ക് നടുവിലും ക്രിസ്തു പൌരോഹിത്യം സ്ഥാപിച്ച അനുസ്മരണ ദിനമായ പെസഹ ദിനത്തില്‍ തന്നെ പൌരോഹിത്യം സ്വീകരിക്കുവാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ച ഫാ. ലീവിനൂസ്🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക നിര്‍ദേശം സ്വീകരിച്ച് ഗുരുതരമായ രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കുന്ന ലിവിനിയൂസ് എന്ന സെമിനാരി വിദ്യാര്‍ത്ഥി റോം രൂപതയുടെ സഹായ മെത്രാനായ മോണ്‍. ഡാനിയേലെ ലിബാനോരിയില്‍ നിന്നും തിരുപ്പട്ട സ്വീകരണം നടത്തി. വൈദികരുടെ തിരുനാള്‍ദിനം എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍…