• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

June

  • Home
  • തിരുഹൃദയ മാസം -മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”!

തിരുഹൃദയ മാസം -മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”!

ജൂണ്‍ മാസം യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്കുവെണ്ടി തിരുസഭ പ്രത്യേകമാം വിധം നീക്കിവച്ചിരിക്കുന്നു . ക്രിസ്തുവിന്റെ മനുഷ്യാവതാരം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനുവെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം.  യേശുവിന്റെ തിരുഹൃദയതിരുനാളിന്റെ ആഘോഷത്തെ കുറിച്ച് സംസാരിക്കവേ ബെനഡിക്ട് പതിനാറാമന്‍മാർപാപ്പാ ഇപ്രകാരം പറയുകയുണ്ടായി: “ബൈബിളിന്റെ ഭാഷയില്‍ “ഹൃദയം” എന്ന വാക്കുകൊണ്ട്സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളും, വിചാരങ്ങളും സ്ഥിതിചെയ്യുന്ന കേന്ദ്രഭാഗമാണ്. രക്ഷകന്റെഹൃദയത്തോടുള്ള ഭക്തിയിലൂടെ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അളവില്ലാത്ത സ്നേഹത്തേയും, ലോകംമുഴുവനുമുള്ള സകലരുടേയും മോക്ഷത്തിനുവേണ്ടിയുള്ള അവന്റെ ആഗ്രഹവും, അവന്റെ അനന്തമായകാരുണ്യത്തേയുമാണ് നാം ആദരിക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി എന്നത്കൊണ്ട്അര്‍ത്ഥമാക്കുന്നത്, തന്റെ അവസാനം വരെ നമ്മെ സ്നേഹിച്ചുകൊണ്ട് കുരിശില്‍ കിടന്നുകൊണ്ട് കുന്തത്താല്‍മുറിവേല്‍പ്പിക്കപ്പെടുകയും, അതില്‍ നിന്നും ചോരയും വെള്ളവും ഒഴുക്കിയ, ഒരിക്കലും നശിക്കാത്ത പുതുജീവന്റെഉറവിടമായ ആ തിരുഹൃദയത്തെ നാം ആരാധിക്കുന്നു എന്നതാണ്.” (ബെനഡിക്ട് XVI, Angelus 5 June 2005)  തിരുഹൃദയഭക്തി നമ്മോടു ആവശ്യപ്പെടുന്നത്, ആദ്യമായി വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയുമാണ്, കാരണംവിശുദ്ധ കുര്‍ബ്ബാനയില്‍ യേശു സന്നിഹിതനാണ്, കൂടാതെ അവന്‍ തന്റെ തിരുഹൃദയവും, കരുണാമയമായസ്നേഹവും ഇതിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ സന്നിഹിതനായിരിക്കുന്നകര്‍ത്താവിനൊപ്പം സമയം ചിലവഴിക്കുകയും, അവനെ ആരാധിക്കുകയും ചെയ്യുക എന്നത് യേശുവിന്റെതിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്, 17-മത്തെ നൂറ്റാണ്ടില്‍ വിശുദ്ധമാര്‍ഗരിറ്റ മേരിയോട്: “മനുഷ്യകുലത്തെ അതിയായി സ്നേഹിക്കുന്ന തിരുഹൃദയത്തെ മുറുകെ പിടിക്കുക”! എന്ന് യേശു ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ഒമ്പത്‌ മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നവര്‍ക്ക്, യേശുവിന്റെ സ്നേഹം മുഴുവനും കവിഞ്ഞൊഴുകുന്ന തിരു ഹൃദയത്തിന്റെ അമിതമായ കാരുണ്യത്താല്‍ ഭാഗ്യപ്പെട്ടമരണവും മറ്റ് അനുഗ്രഹങ്ങളും അവിടുന്നു വാഗ്ദാനം ചെയ്തു. അവരുടെ അവസാന നിമിഷങ്ങളില്‍യേശുവിന്റെ ദിവ്യ ഹൃദയം അവരുടെ സുരക്ഷിതമായ അഭയകേന്ദ്രമായി മാറുമെന്ന് അവിടുന്നു വിശുദ്ധ മാര്‍ഗരിറ്റമേരിയോട് വെളിപ്പെടുത്തി. ജൂൺ മാസത്തിൽ, തിരുഹൃദയ വണക്കമാസ പ്രാർത്ഥനകളിലൂടെയും വിശുദ്ധകുര്‍ബ്ബാനയിലൂടെയും ദിവ്യ കാരുണ്യ ആരാധനയിലൂടെയും തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കാം. ഈഭക്തിയിലൂടെ ദൈവം നല്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നമ്മുടെ ജീവിതത്തെ ഈശോയുടെതിരുഹൃദയത്തിനു മുൻപിൽ തുറന്നു വയ്ക്കാം. 

തിരുനാൾ ദിനം : ജൂണ്‍ 30

*റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍* മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ടപേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ…

തിരുനാൾ ദിനം : ജൂണ്‍ 29

*☆വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും☆* *വിശുദ്ധ പത്രോസ്* പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ്‌ അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നല്‍കിയത്‌. അപ്പസ്തോലന്‍മാരുടെ നായകന്‍ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റേയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്.…

തിരുനാൾ ദിനം : ജൂണ്‍ 28

*വി. ഇറേനിയൂസ്* (120-202) അടുത്ത കാലത്തായി വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷ യമായിട്ടുള്ള ഒരു വിശുദ്ധനാണ് ആദിമസഭയുടെ പിതാവായിരുന്ന വി. ഇറേനിയൂസ്. അടുത്തയിടെ പുറത്തിറങ്ങിയ ‘യൂദാസിന്റെ സുവിശേഷം’ എന്ന നോസ്റ്റിക് ഗ്രന്ഥത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇറേനിയൂസ് കടന്നു വന്നത്. യൂദാസിന്റെ സുവിശേഷം സത്യമാണെന്നു വാദിക്കുന്നവരും ഇത്…

തിരുനാൾ ദിനം : : ജൂണ്‍ 27

*വി. സിറില്‍* (376-444) പൗരസ്ത്യസഭയുടെ അലങ്കാരം എന്നു വിശേഷിക്കപ്പെട്ട വിശുദ്ധ നാണ് സിറില്‍. ഈജിപ്തിലെ അലക്‌സാണ്ട്രിയായിലെ തെയോഫിലൂസ് മെത്രാന്റെ സഹോദര പുത്രനായിരുന്നു അദ്ദേഹം. മരുഭൂമിയില്‍ പോയി തപസ് അനുഷ്ഠിക്കുക പതിവാക്കിയിരുന്ന ഒരു യുവാവായിരുന്നു അദ്ദേഹം. യേശുവിന്റെ വഴികളിലൂടെ കൂടുതല്‍ സഞ്ചരിക്കുവാനുള്ള മോഹം അദ്ദേഹത്തെ ഒരു…

തിരുനാൾ ദിനം : ജൂണ്‍ 26

*വി.ജോസ് മരിയ എസ്‌ക്രിവ* (1902- 1975) ഡാ വിഞ്ചി കോഡ് എന്ന വിവാദ നോവലിലൂടെ ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന കത്തോലിക്കാ സമൂഹമാണു ഓപസ് ഡേയി. നോവലില്‍ ഒരു വില്ലന്റെ സ്ഥാനമാണ് ഓപസ് ഡേയിയുടെ തലവനായ ബിഷപ്പിനു നല്‍കിയിരിക്കുന്നത്. എന്നാല്‍, ഡാന്‍ ബ്രൗണ്‍ എന്ന നോവലിസ്റ്റ് അദ്ദേഹത്തിന്റെ ഭാവനയിലൂടെ…

തിരുനാൾ ദിനം : ജൂണ്‍ 25

*വിശുദ്ധ പ്രോസ്പെര്‍* എ‌ഡി 403-ലാണ് വിശുദ്ധ പ്രോസ്പെര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍ തന്റെ യുവത്വത്തില്‍ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ രചനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. അദ്ദേഹത്തിന്റെ വിശുദ്ധിയും, ദിവ്യത്വവും കാരണം സമപ്രായക്കാര്‍വരെ വിശുദ്ധനെ ‘ആദരണീയന്‍’ അല്ലെങ്കില്‍ ‘ദിവ്യന്‍’ എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് വിശുദ്ധന്‍ തന്റെ സ്വന്തം രാജ്യമായ അക്വിറ്റൈന്‍ ഉപേക്ഷിച്ച്…

തിരുനാൾ ദിനം : ജൂണ്‍ 24

*വിശുദ്ധ സ്നാപക യോഹന്നാന്‍* സാധാരണഗതിയില്‍ തിരുസഭ ഒരു വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധന്‍ മരണപ്പെട്ട ദിവസമാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സ്നാപക യോഹന്നാന്റെയും തിരുനാളുകള്‍ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്. മറ്റുള്ളവ വിശുദ്ധരും, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോട് കൂടിയാണ് ജനിച്ചിട്ടുള്ളത്‌, എന്നാല്‍ പരിശുദ്ധ മാതാവ്…

തിരുനാൾ ദിനം : ജൂണ്‍ 23

*വിശുദ്ധ ജോസഫ് കഫാസോ* (1811-1860) 1811-ല്‍ കാസ്റ്റല്‍നുവോവോയിലെ ദൈവഭക്തരായ മാതാപിതാക്കളുടെമകനായാണ് വിശുദ്ധ ജോസഫ് കഫാസോ ജനിച്ചത്‌. ജോസഫിന് 6 വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവന്‍ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു. മറ്റൊരു അലോയ്സിയൂസ് ഗോണ്‍സാഗയായിട്ടാണ് ചരിത്രകാരന്മാര്‍ പലപ്പോഴും വിശുദ്ധനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്. വിശുദ്ധന്റെ പൗരോഹിത്യപട്ട സ്വീകരണത്തിന് അധികം നാളുകള്‍ കഴിയുന്നതിന് മുന്‍പ്‌…

തിരുനാൾ ദിനം : ജൂണ്‍ 22

*വി. തോമസ് മൂര്‍* (1478-1535) സാഹിത്യകാരനും ഫലിതസാമ്രാട്ടുമായിരുന്നു വിശുദ്ധനായ തോമസ് മൂര്‍. തമാശ പറഞ്ഞ്, പുഞ്ചിരിയോടെ മരണത്തെ സ്വീകരിച്ച വിശുദ്ധനാണ് അദ്ദേഹം. തന്നെ കഴുത്തറുത്ത് കൊല്ലാനെത്തിയ സൈനികനോട് തന്റെ താടിയില്‍ പിടിച്ചുകൊണ്ട് ‘ഈ താടിയെ വെട്ടിമുറിക്കരുത്. ഈ രോമങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല’ എന്നാണ്…