• ചൊവ്വ. സെപ് 21st, 2021

Cat-NewGen

Language of Jesus and His Church is Love

പ്രതിദിന പ്രതിഫലനങ്ങൾ

  • Home
  • 📖 വചന വിചിന്തനം 📖

📖 വചന വിചിന്തനം 📖

“നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക?” (മത്താ. 5:46)നമുക്ക് ഇഷ്ടമുള്ളവരെ മാത്രം സ്നേഹിക്കാതെ നമുക്ക് ചുറ്റും ഉള്ളവരെ യാതൊരു വിവേചനം കൂടാതെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. കാരണം തന്റെ അവസാന തുള്ളി രക്തം വരെ ചിന്തി നമ്മെ…

രണ്ടുതരം ജീവിതങ്ങളുണ്ട്. മരിച്ച് ജീവിക്കുന്നവരും ജീവിച്ച് മരിക്കുന്നവരും. ഇവിടെ തീരുമാനം നമ്മളുടെതാണ്.

ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ചെറുതും വലുതുമായ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ട്. അതുപോലെതന്നെ, അവയ്ക്കെല്ലാം പരിഹാരവുമുണ്ട്. എന്നാൽ, പരിഹാരത്തെക്കാൾ കൂടുതൽ പ്രശ്നങ്ങളെയാണ് ജീവിതത്തിൽ ഉയർത്തിപ്പിടിക്കാൻ നമ്മൾ ശ്രമിക്കുന്നതെങ്കിൽ നമ്മുടെ ജീവിതവഴിയിൽ ചിലപ്പോഴെങ്കിലും നമ്മുക്ക് ചുവടുപിഴക്കാം. ഇത്തരം സാഹചര്യങ്ങളിൽ മുൻവിധിയോടെ എന്നതിനെക്കാൾ മുന്നറിവോടെ വേണം നമ്മൾ…

📖🛐✝💊 Gospel capsule👣🌼🕊💒435 (19/09/2021)

യേശു ദൗത്യം ആരംഭിക്കുന്നു (മത്താ 4: 12-17) ചില പിൻവാങ്ങലുകൾ നന്നായി ഒരുങ്ങാനും കൂടുതൽ ശക്തിയോടെ ദൗത്യങ്ങൾ ആരംഭിക്കാനും സഹായിക്കും. യേശു പ്രഘോഷിക്കാനായി തിരഞ്ഞെടുത്ത സെബുലൂണും നഫ്താലിയും വിജാതീയരും യഹൂദരും ഒരുമിച്ചു പാർക്കുന്ന ഇടങ്ങളാണ്. യേശു വന്നത് എല്ലാവർക്കും വേണ്ടിയാണെന്ന കാര്യം…

📖 വചന വിചിന്തനം 📖

“അന്ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു” (മത്താ. 4:16)പലപ്പോഴും ദിശ എന്താണെന്നറിയാതെ ഇരുട്ടിൽ തപ്പിതടഞ്ഞു നടക്കുകയാണ് നമ്മൾ. ജീവിത ലക്ഷ്യങ്ങളിൽ നിന്ന് വഴി തിരിഞ്ഞ് നാം യാത്ര ചെയ്യുമ്പോൾ ശരിയായ ദിശ മനസ്സിലാക്കുവാൻ ലോകത്തിന്റെ പ്രകാശമായ മിശിഹായുടെ കരം പിടിക്കുവാൻ…

ഭാവിയെക്കുറിച്ചുള്ള ലക്ഷ്യം വ്യക്തമായിരിക്കണം. ആ ലക്ഷ്യംനേടാനുള്ള ആന്തരിക ദാഹവും നമ്മുക്ക് ഉണ്ടായിരിക്കണം.

നമ്മുക്ക് നേടാൻ കഴിയില്ലെന്ന് മറ്റുള്ളവർ വിധിയെഴുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങൾ അതിനെക്കുറിച്ചുള്ള അവരുടെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്താണങ്കിൽ മാത്രമേ അത് നേടാൻ കഴിയുന്ന ഒരാളായി വളരുവാൻ നമ്മുക്ക് സാധിക്കൂ. ജീവിതത്തിൽ നല്ല ഉദ്ദേശസ്ഥിരതയുള്ളവരാണ് നമ്മളെങ്കിൽ ഒന്നുമില്ലായ്മയിൽനിന്നു പോലും ജീവിതത്തിൻ്റെ ഔന്നത്യത്തിലെത്തി…

ശരിയായ സമയത്തിനു വേണ്ടി കാത്തിരിക്കരുത്. ഇപ്പോൾ നാം എവിടെയാണോ, അവിടെ നിന്നു തുടങ്ങുക. അതാണ് നമ്മുടെ ശരിയായ സമയം.

കയ്യിലുള്ളത് ഉപയോഗിക്കുക. പിന്നിട് വേണ്ടതെല്ലാം നമ്മുടെ യാത്രക്കിടയിൽ നമ്മിലേക്ക് വന്നുചേർന്നുകൊള്ളും. ഇന്നു നമ്മൾ കാണുകയും കേഴ്ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന എല്ലാ മഹത്തായ വിജയങ്ങളുടെയും പിന്നിലുള്ള പ്രേരകശക്തി അനുകൂലമായൊരു സമയത്തിനുവേണ്ടി കാത്തിരിക്കാതെ, പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തടസ്സങ്ങളെയും വകവയ്ക്കാതുള്ള നിരന്തര പരിശ്രമമാണ്. എന്താണോ നമ്മൾ…

📖 വചന വിചിന്തനം 📖

“അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും” (ലൂക്കാ 15:7)പാപം ചെയ്തു നാം ദൈവത്തിൽ നിന്ന് അകന്നു പോകുമ്പോൾ സ്വർഗ്ഗം വേദനിക്കുന്നു. എന്നാൽ ചെയ്തു പോയ പാപത്തെക്കുറിച്ച് ഓർത്ത് മനസ്തപിച്ച് തിരികെ ദൈവത്തിങ്കലേക്ക് വരുമ്പോൾ സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടാകുന്നു. സ്വർഗ്ഗത്തിലെ സന്തോഷം…

📖 വചന വിചിന്തനം 📖

“നിയമാനുസൃതം മത്സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല” (2 തിമോ. 2:5)നിത്യജീവന്റെ കിരീടം അവകാശമാക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. കിരീടം നേടിയെടുക്കണമെങ്കിൽ ദൈവകല്പനകൾ അനുസരിച്ച് നാം ജീവിക്കണം. ദൈവകല്പനകൾ അനുസരിച്ച് ജീവിക്കുവാൻ പല ത്യാഗങ്ങൾ നാം സഹിക്കേണ്ടി വരും അവയെല്ലാം സന്തോഷത്തോടെ…

ജീവിതത്തെ ചെറുതായി കാണാതിരിക്കുക. ചിട്ടയായി പരിശ്രമിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറുക. അതിനായി അധ്വാനിക്കുക, അന്വേഷിക്കുക, കണ്ടു പിടിക്കുക, കീഴടങ്ങാതിരിക്കുക.

കാരണം, നമ്മുക്ക് നമ്മളെക്കുറിച്ചുതന്നെ ഒരു അവബോധമില്ലങ്കിൽ, ഭാവി ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ കാണാൻ നമ്മുക്കു സാധിക്കുന്നില്ലങ്കിൽ, അതിനുമുകളിലേക്ക് നമ്മെ ഉയർത്തിക്കൊണ്ടു വരുവാൻ ലോകത്തിലെ മറ്റൊരു ശക്തിക്കും കഴിയില്ല എന്നത് തർക്കമറ്റ സംഗതിയാണ്. കാരണം, ഇവിടെ ജീവിതം നമ്മുടേതാണ്, തീരുമാനം നമ്മുടേതാണ്, നമ്മുക്ക്…

📖 വചന വിചിന്തനം 📖

“പാപികളില്‍ ഒന്നാമനാണു ഞാന്‍. എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു” (1 തിമോ. 1:16)പാപം ചെയ്തു കഴിയുമ്പോൾ കുറ്റബോധത്താൽ നാം ദൈവത്തിൽ നിന്ന് അകന്നു പോവുകയല്ല ചെയ്യേണ്ടത് മറിച്ച് ചെയ്തു പോയ പാപങ്ങളെക്കുറിച്ച് ഓർത്ത് പൂർണ്ണഹൃദയത്തോടെ നാം മനസ്തപിക്കണം. കാരണം അനുതപിക്കുന്ന ഓരോ…