• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

Church World

  • Home
  • ദൈവം ഉണ്ടെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണമെന്നും അവിടുത്തോട് സ്വരമുയര്‍ത്തണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

ദൈവം ഉണ്ടെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണമെന്നും അവിടുത്തോട് സ്വരമുയര്‍ത്തണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

ലത്തീൻ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗമായ മ‍ര്‍ക്കോസി‍ന്‍റെസുവിശേഷത്തിലെ കൊടുങ്കാറ്റിനെയും തിരമാലകളെയും യേശു, ശാസിച്ച് ശാന്തമാക്കുന്ന സംഭവംഉദ്ധരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. വാസ്തവത്തിൽ, വഞ്ചിയില്‍ യേശു ഉറങ്ങുകയാണെങ്കിലും, അവിടുന്ന്അവിടെയുണ്ട്, സംഭവിക്കുന്നവയിലെല്ലാം തന്‍റെ പ്രിയപ്പെട്ടവരുമൊത്ത് അവിടുന്ന് പങ്കുചേരുകയുംചെയ്യുന്നുവെന്ന് പാപ്പ ആമുഖമായി ഓര്‍മ്മിപ്പിച്ചു.  യേശുവിന്റെ ഉറക്കം ഒരു വശത്ത് നമ്മെ ആശ്ചര്യപ്പെടുത്തുമ്പോൾ, മറുവശത്ത് അത് നമ്മെ പരീക്ഷിക്കുകയാണ്. കർത്താവ് അവിടെയുണ്ട്; വാസ്തവത്തിൽ, നാം അവിടത്തെ അതിലുള്‍പ്പെടുത്താനും അവിടുത്തെവിളിച്ചപേക്ഷിക്കാനും നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാനും അവിടുന്ന് കാത്തിരിക്കുകയാണ്എന്നു വേണമെങ്കില്‍ പറയാം. അവിടുത്തെ ഉറക്കം നാം ഉണര്‍ന്നിരിക്കാന്‍ കാരണമാകുന്നു. കാരണം, യേശുവിന്‍റെ ശിഷ്യന്മാരാകാൻ, ദൈവം ഉണ്ടെന്ന്, ദൈവം സന്നിഹിതനാണെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണം, അവിടത്തോടൊപ്പം സ്വരമുയർത്തണം. നിങ്ങള്‍ ഇത് കേൾക്കുക: അവിടത്തോടുനിലവിളിക്കണം. പ്രാര്‍ത്ഥന പലപ്പോഴു ഒരു രോദനമാണ്: “കർത്താവേ, എന്നെ രക്ഷിക്കേണമേ”. ഇന്ന് നമുക്ക് സ്വയം ചോദിക്കാം: എന്റെ ജീവിതത്തില്‍ ആഞ്ഞടിക്കുന്ന കാറ്റുകൾ ഏവയാണ്, എന്റെ യാത്രയെതടസ്സപ്പെടുത്തുന്നതും എന്റെ ആത്മീയ ജീവിതത്തെയും എന്റെ കുടുംബജീവിതത്തെയും മാത്രല്ല, എന്റെ മാനസികജീവിതത്തെയും അപകടപ്പെടുത്തുന്ന തിരമാലകള്‍ ഏതൊക്കെയാണ്?  ഇതെല്ലാം നമുക്ക് യേശുവിനോട് പറയാം, നമുക്ക് അവിടുത്തോട് എല്ലാം പറയാം. അവിടുന്ന് അത്ആഗ്രഹിക്കുന്നു, ജീവിതത്തിന്റെ പ്രതികൂല തിരമാലകളില്‍ നിന്ന് രക്ഷ നേടാന്‍ നാം അവിടുത്തെ മുറുകെപിടിക്കണമെന്ന് അവിടുന്ന് അഭിലഷിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. 

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ‘ഐക്യദാര്‍ഢ്യ തത്വം’ഈ കാലഘട്ടത്തിന് അനുയോജ്യം.

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പഠിപ്പിച്ച ‘ഐക്യദാര്‍ഢ്യ തത്വം’ ഏതൊരു സമയത്തെയുംകാള്‍ ഇപ്പോള്‍അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. കാരണം നാം ജീവിക്കുന്നത് ഒരുപൊതുഭവനത്തിലാണെന്നും നമുക്ക് ക്രിസ്തുവിലൂടെ പൊതുവായൊരു ലക്ഷ്യസ്ഥാനമുണ്ടെന്നും അതിനാല്‍എപ്പോഴാണോ ഇതെല്ലാം നാം മറക്കുന്നത്, അപ്പോള്‍ അസമത്വവും പാര്‍ശ്വവല്‍ക്കരണവും വര്‍ദ്ധിക്കുകയുംസാമൂഹ്യഘടന ദുര്‍ബലമാവുകയും പരിസ്ഥിതി തന്നെയും വഷളാവുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇന്ന് ഐക്യദാര്‍ഢ്യം എന്ന പദത്തിന്റെ അര്‍ത്ഥം ക്ഷയിച്ചുപോയിരിക്കുന്നു. പലപ്പോഴും അത് തെറ്റായിവ്യാഖ്യാനിക്കപ്പെടുന്നു. ഔദാര്യത്തിന്റെ ചില പ്രവര്‍ത്തികളെക്കാള്‍ കൂടുതലൊന്നും ഈ വാക്ക് സൂചിപ്പിക്കുന്നില്ല. അതിനാല്‍ സമൂഹത്തെ കുറിച്ച് ചിന്തിക്കുന്നഓരോരുത്തരുടെയും ജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ഒരുപുതിയ മാനസികാവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതേസമയം മറ്റുള്ളവരെ സഹായിക്കുന്നതു സംബന്ധിച്ചുമാത്രം ചുരുക്കിക്കാണേണ്ട കാര്യമല്ലിതെന്നും മറിച്ച് നീതിയെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ്ഉയര്‍ത്തപ്പെടുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. കൂടാതെ, പരസ്പരാശ്രിതത്വം ഐക്യദാര്‍ഢ്യമായി രൂപപ്പെട്ട് ഫലംപുറപ്പെടുവിക്കണമെങ്കില്‍ മനുഷ്യനോടും ദൈവം സൃഷ്ടിച്ച പ്രകൃതിയോടും ആഴമായ ബന്ധവുംബഹുമാനവുമുണ്ടാകണമെന്നും ഇതിനെക്കുറിച്ച് വിശുദ്ധ ബൈബിള്‍ തുടക്കം മുതലേ മുന്നറിയിപ്പ്നല്‍കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. പ്രതിസന്ധികള്‍ക്കും കൊടുങ്കാറ്റുകള്‍ക്കുമിടയില്‍ എല്ലാം തകര്‍ന്നതായി തോന്നുന്ന മണിക്കൂറുകളില്‍ ദൃഢതയുംപിന്തുണയും നല്‍കുവാന്‍ കഴിവുള്ള ഐക്യദാര്‍ഢ്യത്തെ ഉണര്‍ത്താനും സജീവമാക്കാനും കര്‍ത്താവ് നമ്മെവെല്ലുവിളിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നുവെന്ന ആഹ്വാനവും ഫലപ്രദമായ സാഹോദര്യം, സാര്‍വത്രികഐക്യദാര്‍ഢ്യം എന്നിവയുടെ പുതിയ തലങ്ങള്‍ സൃഷ്ടിക്കാന്‍ പരിശുദ്ധാത്മാവിന്റെ സര്‍ഗ്ഗാത്മകമായ സാന്നിധ്യംനമ്മെ നിരന്തരം പ്രോത്സാഹിപ്പിക്കട്ടെ.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മാതാപിതാക്കളായ കാരൾ വോയുറ്റീവയുടെയും എമിലിയയുടെയും നാമകരണ നടപടികൾക്ക് പോളണ്ടിൽ ഔദ്യോഗിക ആരംഭം .

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മാതാപിതാക്കളായ കാരൾ വോയുറ്റീവയുടെയും എമിലിയയുടെയുംനാമകരണ നടപടികൾക്ക് പോളണ്ടിൽ ഔദ്യോഗിക ആരംഭം . വിശുദ്ധന്റെ ജന്മസ്ഥലമായ വാഡോവീസിലെദൈവമാതാവിന്റെ ബസിലിക്കയിൽ ക്രാക്കോ ആർച്ച്ബിഷപ്പ് മാരെക് ജെദ്രസ്വേസ്കി ട്രിബ്യൂണലിന് രൂപംനൽകിയ വിവരം പ്രഖ്യാപിച്ചതോടെയാണ് നാമകരണ നടപടിക്രമങ്ങൾക്ക് തുടക്കമായത് . തുടർന്ന്അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലി , തത്സമയം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രക്ഷേപണംചെയ്തു . കാരളിന്റെയും എമിലിയയുടെയും ജീവിത വിശുദ്ധിയെക്കുറിച്ച് കൂടുതൽ പഠിക്കുക , അതുമായിബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുക എന്നിവയാണ് ട്രിബ്യൂണലിന്റെ ലക്ഷ്യം . വിശുദ്ധ ജോൺ പോൾരണ്ടാമന്റെ പേഴ്സണൽ സെക്രട്ടറിയായി ഏറെക്കാലം സേവനമനുഷ്ഠിച്ച കർദിനാൾ സ്റ്റാനിസ്വാ ഡിവിസുംതിരുക്കർമങ്ങളിൽ സന്നിഹിതനായിരുന്നു . പോളിഷ് ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന കാരൾ വോയ്റ്റീവയും അധ്യാപികയായിരുന്ന എമിലിയയും 1906 ഫെബ്രുവരി 10 നാണ് വിവാഹിതരായത് . ഇവരുടെ ദാമ്പത്യവല്ലരിയിൽ ജനിച്ചത് മൂന്നു മക്കൾ . എഡ്മണ്ട് , വോൾഗ എന്നിവരായിരുന്നു മറ്റ് രണ്ടു മക്കൾ . വോൾഗ ജനിച്ച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മരണമടഞ്ഞു . ഗർഭച്ഛിദ്രം ചെയ്യപ്പെടാനുള്ള സാധ്യതകളെ അതിജീവിച്ചാണ് മൂന്നാമത്തെ കുട്ടിയായി കാരൾ ജോസഫ്വൊയ്റ്റീവയുടെ ( വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജ്ഞാനസ്നാന നാമം ) ജനനം . മൂന്നാമതും ഗർഭിണിയായഎമിലിയയെ , ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെങ്കിലും അതിന് അവർവിസമ്മതിക്കുകയായിരുന്നു . ജീവന്റെ മൂല്യത്തിന് വൊയീവ കുടുംബം നൽകിയ പ്രാധാന്യത്തിന്തെളിവുകൂടിയായാണ് ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നത് . ജോൺ പോൾ പാപ്പയ്ക്ക് ഒൻപത് വയസുള്ളപ്പോൾ , 1929 ൽ എമിലിയ മരണപ്പെട്ടു . പിന്നീട് 12 വർഷം തന്റെ മരണം വരെ രണ്ട് മക്കളെയും പരിപാലിച്ചത് കാരൾആയിരുന്നു . 1941 ലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . ആഴമേറിയ ദൈവവിശ്വാസിയും കഠിനാധ്വാനിയുമായിരുന്ന കാരൾ വോയുറ്റീവയുടെ ജീവിതമാണ് ജോൺ പോൾരണ്ടാമനെ വിശുദ്ധിയുടെ വഴിയേ നടത്തിയത് . രാത്രിയിൽ മുട്ടിന്മേൽനിന്ന് തന്റെ പിതാവ് പ്രാർത്ഥിക്കുന്നത്കാണുമായിരുന്നുവെന്ന് പലതവണ വിശുദ്ധ ജോൺ പോൾ രണ്ടാമൻ വെളിപ്പെടുത്തിയിട്ടുണ്ട് . പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന പാപ്പയെ പഠിപ്പിച്ചതും അദ്ദേഹത്തിന്റെ പിതാവായിരുന്നു . ജീവിതാവസാനംവരെ പ്രസ്തുത പ്രാർത്ഥന പാപ്പ ചൊല്ലുമായിരുന്നുവെന്ന് വിവിധ രേഖകൾ ചൂണ്ടിക്കാട്ടുന്നു . അടിയുറച്ച കത്തോലിക്ക വിശ്വാസത്തിൽ ജീവിതം നയിച്ച വോയുറ്റീവ് കുടുംബം , ആ സമയത്ത് പ്രബലമായിരുന്നയഹൂദ വിരുദ്ധതയെ ശക്തമായി എതിർത്തിരുന്നു . പാപ്പയുടെ കുടുംബം അന്നത്തെ ആത്മീയ ഭൗതിക വളർച്ചയെവലിയതോതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പോളിഷ് മെത്രാൻ സമിതിയും തെളിവുകളുടെ അടിസ്ഥാനത്തിൽസാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . 

സ്ത്രീപുരുഷന്മാർ തമ്മിലുള്ള വൈജാത്യങ്ങളുടെ ഏകതാനമായ സമന്വയത്തിൽ നിന്നാണ് കുടുംബം പിറവിയെടുക്കുന്നതെന്ന് മാർപ്പാപ്പാ.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം മെയ് 15-ന് ആചരിക്കുന്ന ലോകകുടുംബദിനത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശത്തിലൂടെയാണ്പാപ്പാ ഈ കാര്യം വ്യക്തമാക്കിയത്. ലോകകുടുംബദിനത്തിൽ, അതായത് ശനിയാഴ്ച (15/05/21) “കുടുംബം” (#family), “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether), “കുടുംബദിനം” (#DayofFamilies) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്. “ജീവനും മറ്റുള്ളവർക്കും തുറന്നുകൊടുക്കാൻ പ്രാപ്തരായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വൈജാത്യങ്ങളുടെശ്രുതിമധുരമായ ഐക്യത്തിൽ നിന്നാണ് കുടുംബം ജന്മം കൊള്ളുന്നത്. ഇന്നത്തെ ക്ലേശകരമായ നിമിഷങ്ങളെഒത്തൊരുമിച്ച് അതിജീവിക്കുന്നതിനും ആവശ്യത്തിലിരിക്കുന്നവരുടെ നേർക്കു കരം നീട്ടുന്നതിനുംകുടുംബങ്ങൾക്ക് സാധിക്കുന്നതിനു വേണ്ടി നമുക്ക് ഏകയോഗമായി പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ ട്വിറ്ററിൽകുറിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം മെയ് 15-നാണ് ലോക കുടുംബദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 1993-ലാണ് ഈ ദിനം ഏർപ്പെടുത്തിയത്.

അന്നു മുട്ടുകുത്തി യാചിക്കുവാന്‍ ശക്തിപകര്‍ന്നത് ദിവ്യകാരുണ്യ ആരാധന”: മ്യാന്‍മറിലെ സിസ്റ്റര്‍ ആന്‍ റോസ് നു തവങ്ന്റെ വെളിപ്പെടുത്തല്‍!

ആ ദിവസം തോക്കേന്തി നില്‍ക്കുന്ന പട്ടാളക്കാരുടെ മുന്നില്‍ മുട്ടികുത്തി യാചിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതുപരിശുദ്ധാത്മാവാണെന്നും, തനിക്ക് ധൈര്യവും ശക്തിയും നല്‍കിയത് ദിവ്യകാരുണ്യ ഭക്തിയാണെന്നും മാധ്യമശ്രദ്ധ നേടിയ മ്യാന്‍മറിലെ കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍. മ്യാന്മറിലെ പട്ടാള അട്ടിമറിക്കിടെ പോലീസിനുംപ്രതിഷേധക്കാര്‍ക്കുമിടയില്‍ വെടിവെക്കരുതെന്ന് മുട്ടികുത്തി യാചിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായസിസ്റ്റര്‍ ആന്‍ റോസ് നു തവങ്ന്റെ ചിത്രങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. പരിശുദ്ധാത്മാവിന്റെപ്രവര്‍ത്തനം തനിക്ക് ആഴത്തില്‍ അനുഭവിച്ചറിയുവാന്‍ അപ്പോൾ കഴിഞ്ഞുവെന്നു വീഡിയോ കോളിലൂടെറോമിലെ മാധ്യമപ്രവര്‍ത്തകരോട് സിസ്റ്റര്‍ ആന്‍ റോസ് പറഞ്ഞു.  ഭീതിയും ബുദ്ധിമുട്ടും നിറഞ്ഞ ആ അവസരത്തില്‍ തന്റെ രാജ്യത്തിന് വേണ്ടി നിലയുറപ്പിക്കുവാന്‍ തനിക്ക്ശക്തിനല്‍കിയത് ദിവ്യകാരുണ്യ ആരാധനയും പ്രാർത്ഥനകാളുമാണെന്ന്  അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍മ്യാന്‍മറിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്. അനുരഞ്ജനത്തിന്റേതായ പ്രവര്‍ത്തിയായും, ശത്രുവിനോടുള്ള ക്ഷമയുടെ സന്ദേശവുമായിട്ടാണ് മുട്ടുകുത്തിനില്‍ക്കുന്നതിനെ താന്‍ കാണുന്നതെന്ന്  പറഞ്ഞ സിസ്റ്റര്‍, ഇത് രണ്ടാം തവണയാണ് പോലീസിനു മുന്നില്‍മുട്ടുകുത്തി നില്‍ക്കുന്നതെന്നും, മുറിവേറ്റ പ്രതിഷേധക്കാരെ താന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു. മ്യാന്‍മറിലെ സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ പ്രാര്‍ത്ഥന ആഹ്വാനം നടത്തിയിരിന്നു. 

ഫാ. സിബി മാത്യു പീടികയിൽ പാപ്പുവ ന്യൂഗിനി ബിഷപ്പ്.

മലയാളിയായ ഫാ. സിബി മാത്യു പീടികയിലിനെ ശാന്തസമുദ്രത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പാപ്പുവ ന്യൂഗിനിയിലെ ഐതാപ്പി രൂപതയുടെ ബിഷപ്പ് ആയി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആന്ധ്രയിലെ ഏലുരുവിൽ സ്ഥാപിതമായ ഹെരാൾഡ്സ് ഓഫ് ഗുഡ് ന്യൂസ്‌ സന്യാസ സഭാഗം ആണ്.

ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയ്യാറാകണം: നൈജീരിയൻ പ്രസിഡന്റ് നോട് ദേശീയ മെത്രാൻ സമിതി

ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയ്യാറാകണം: നൈജീരിയൻ പ്രസിഡന്റ് നോട് ദേശീയ മെത്രാൻ സമിതി അബൂജ: ആഗോളതലത്തിൽ വലിയ രീതിയിൽ അടിച്ചമർത്തപ്പെടുന്ന രാജ്യമാണ് നൈജീരിയ. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ വച്ച് ആശങ്കയിൽ ആയിരിക്കുന്ന ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയ്യാറാകണമെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട്…

സെലം: കോവിഡ് -19 വാക്സിൻ മുൻ‌ഗണനയിലേക്കുള്ള സാർവത്രിക പ്രവേശനത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് മുൻഗണന.

2021 ൽ ലാറ്റിനമേരിക്കയിൽ COVID-19 വാക്‌സിനിലേക്കുള്ള സാർവത്രിക ആക്‌സസ് മുൻ‌ഗണനയായിരിക്കണമെന്ന് സെലാമിന്റെ പ്രസിഡന്റ് എല്ലാവർക്കുമുള്ള വാക്സിനുകൾ ലഭ്യമാക്കുന്നതിന് 2021 ൽ മുൻഗണന നൽകണമെന്ന് ലാറ്റിൻ അമേരിക്കൻ എപ്പിസ്കോപ്പൽ കൗൺസിൽ (സെലം) പ്രസിഡന്റും ബിഷപ്പുമാരുടെ കോൺഫറൻസ് ഓഫ് പെറേയും (സിഇപി) ബിഷപ്പ് മിഗുവൽ…

കോവിഡിനിടയിലും ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 34 കോടി ക്രൈസ്തവര്‍: ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട്

കാലിഫോര്‍ണിയ: കൊറോണാ വൈറസ് വ്യാപനത്തിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുന്നുവെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ പുതിയ റിപ്പോർട്ട്. ക്രൈസ്തവ വിശ്വാസികൾക്ക് കോവിഡ് പ്രതിരോധ സഹായങ്ങൾ പലസ്ഥലങ്ങളിലും നിഷേധിക്കപ്പെട്ടുവെന്നും ഏകാധിപത്യ സർക്കാരുകൾ നിരീക്ഷണം ശക്തമാക്കിയന്നും, ഇസ്ലാമിക…

താഴ്മയില്‍ നമ്മോ‌ടൊത്തു വസിച്ച സ്നേഹധനനായ ദൈവം

ജനുവരി 5-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് തന്റെ ട്വിറ്ററില്‍ പങ്കുവെച്ച ചിന്ത ഇതായിരുന്നു. “ഉണ്ണിയേശുവില്‍ ദൈവം തന്നെത്തന്നെ സ്നേഹധനനും നന്മസമ്പൂര്‍ണ്ണനുമായി നമുക്കു വെളിപ്പെടുത്തി തന്നു. അങ്ങനെയുള്ളൊരു ദൈവത്തെ നമുക്കു സത്യമായും പൂര്‍ണ്ണഹൃദയത്തോടെയും  സ്നേഹിക്കാം.” ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ…