• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

SAINTS

  • Home
  • തമിഴ്നാട്ടിലെ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ചമാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം എങ്ങനെയാണ് ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയതെന്ന് ഇറ്റാലിയൻ ചരിത്ര രേഖകളെ ആസ്പദമാക്കി ഒരു വിവരണം.

തമിഴ്നാട്ടിലെ മൈലാപ്പൂരിൽ രക്തസാക്ഷിത്വം വരിച്ചമാർത്തോമ്മാ ശ്ലീഹായുടെ ഭൗതികാവശിഷ്ടം എങ്ങനെയാണ് ഇറ്റലിയിലെ ഓർത്തോണയിൽ എത്തിയതെന്ന് ഇറ്റാലിയൻ ചരിത്ര രേഖകളെ ആസ്പദമാക്കി ഒരു വിവരണം.

മാർത്തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിക്കപ്പെടുന്ന ഇറ്റലിയിലെ ഓർത്തോണയിലുള്ള മാർത്തോമ്മാ ശ്ലീഹാ ബസലിക്കയിലെ ചരിത്ര രേഖകൾ അനുസരിച്ച് തോമ്മാ ശ്ലീഹാ സിറിയയിൽ നിന്ന് സുവിശേഷവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് മെസൊപ്പൊട്ടേമിയയിലേക്ക് പോയ അദ്ദേഹം തന്റെ ആദ്യത്തെ സഭാസമൂഹം എദേസ്സയിൽ സ്ഥാപിച്ചു (ഇപ്പോഴത്തെ…

വിശുദ്ധന്റെ തിരുശേഷിപ്പ് ദേവാലയത്തില്‍ തിരികെയെത്തിച്ച് മോഷ്ടാവ്!

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ ഏറെ സ്വാധീനം ചെലുത്തിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ പോളിഷ്വിശുദ്ധന്‍ ബ്രദര്‍ ആല്‍ബര്‍ട്ട് എന്നറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ട് ച്മിയലോവ്സ്കിയുടെ മോഷ്ടിക്കപ്പെട്ടതിരുശേഷിപ്പ് ദേവാലയ നേതൃത്വത്തിന് തിരികെ ലഭിച്ചു. ഇന്നലെ ജൂണ്‍ 18ന് മോഷ്ടാവ് തന്നെയാണ് ഈഅമൂല്യ തിരുശേഷിപ്പുകള്‍ ഭദ്രമായി തിരികെ എത്തിച്ചതെന്നു ക്രാക്കോവിലെ പോഡ്ഗോര്‍സിലെ സെന്റ്‌ജോസഫ് ഇടവക ദേവാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരിന്നു. ‘ഇന്നു രാവിലെ 7 മണിക്ക്വിശുദ്ധ ബ്രദര്‍ ആല്‍ബര്‍ട്ടിന്റെ തിരുശേഷിപ്പുകള്‍ അതിരുന്ന സ്ഥലത്ത് തിരികെ എത്തി. മോഷ്ടാവ് നേരിട്ട്തിരുശേഷിപ്പുകള്‍ തിരികെ എത്തിക്കുകയും, ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്. തിരുശേഷിപ്പുകള്‍ തിരികെ ലഭിച്ചതില്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ദേവാലയത്തിന്റെ പോസ്റ്റ്അവസാനിക്കുന്നത്.

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ‘ഐക്യദാര്‍ഢ്യ തത്വം’ഈ കാലഘട്ടത്തിന് അനുയോജ്യം.

വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പഠിപ്പിച്ച ‘ഐക്യദാര്‍ഢ്യ തത്വം’ ഏതൊരു സമയത്തെയുംകാള്‍ ഇപ്പോള്‍അത്യാവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. കാരണം നാം ജീവിക്കുന്നത് ഒരുപൊതുഭവനത്തിലാണെന്നും നമുക്ക് ക്രിസ്തുവിലൂടെ പൊതുവായൊരു ലക്ഷ്യസ്ഥാനമുണ്ടെന്നും അതിനാല്‍എപ്പോഴാണോ ഇതെല്ലാം നാം മറക്കുന്നത്, അപ്പോള്‍ അസമത്വവും പാര്‍ശ്വവല്‍ക്കരണവും വര്‍ദ്ധിക്കുകയുംസാമൂഹ്യഘടന ദുര്‍ബലമാവുകയും പരിസ്ഥിതി തന്നെയും വഷളാവുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇന്ന് ഐക്യദാര്‍ഢ്യം എന്ന പദത്തിന്റെ അര്‍ത്ഥം ക്ഷയിച്ചുപോയിരിക്കുന്നു. പലപ്പോഴും അത് തെറ്റായിവ്യാഖ്യാനിക്കപ്പെടുന്നു. ഔദാര്യത്തിന്റെ ചില പ്രവര്‍ത്തികളെക്കാള്‍ കൂടുതലൊന്നും ഈ വാക്ക് സൂചിപ്പിക്കുന്നില്ല. അതിനാല്‍ സമൂഹത്തെ കുറിച്ച് ചിന്തിക്കുന്നഓരോരുത്തരുടെയും ജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ഒരുപുതിയ മാനസികാവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. അതേസമയം മറ്റുള്ളവരെ സഹായിക്കുന്നതു സംബന്ധിച്ചുമാത്രം ചുരുക്കിക്കാണേണ്ട കാര്യമല്ലിതെന്നും മറിച്ച് നീതിയെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ്ഉയര്‍ത്തപ്പെടുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. കൂടാതെ, പരസ്പരാശ്രിതത്വം ഐക്യദാര്‍ഢ്യമായി രൂപപ്പെട്ട് ഫലംപുറപ്പെടുവിക്കണമെങ്കില്‍ മനുഷ്യനോടും ദൈവം സൃഷ്ടിച്ച പ്രകൃതിയോടും ആഴമായ ബന്ധവുംബഹുമാനവുമുണ്ടാകണമെന്നും ഇതിനെക്കുറിച്ച് വിശുദ്ധ ബൈബിള്‍ തുടക്കം മുതലേ മുന്നറിയിപ്പ്നല്‍കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. പ്രതിസന്ധികള്‍ക്കും കൊടുങ്കാറ്റുകള്‍ക്കുമിടയില്‍ എല്ലാം തകര്‍ന്നതായി തോന്നുന്ന മണിക്കൂറുകളില്‍ ദൃഢതയുംപിന്തുണയും നല്‍കുവാന്‍ കഴിവുള്ള ഐക്യദാര്‍ഢ്യത്തെ ഉണര്‍ത്താനും സജീവമാക്കാനും കര്‍ത്താവ് നമ്മെവെല്ലുവിളിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നുവെന്ന ആഹ്വാനവും ഫലപ്രദമായ സാഹോദര്യം, സാര്‍വത്രികഐക്യദാര്‍ഢ്യം എന്നിവയുടെ പുതിയ തലങ്ങള്‍ സൃഷ്ടിക്കാന്‍ പരിശുദ്ധാത്മാവിന്റെ സര്‍ഗ്ഗാത്മകമായ സാന്നിധ്യംനമ്മെ നിരന്തരം പ്രോത്സാഹിപ്പിക്കട്ടെ.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മാതാപിതാക്കളായ കാരൾ വോയുറ്റീവയുടെയും എമിലിയയുടെയും നാമകരണ നടപടികൾക്ക് പോളണ്ടിൽ ഔദ്യോഗിക ആരംഭം .

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മാതാപിതാക്കളായ കാരൾ വോയുറ്റീവയുടെയും എമിലിയയുടെയുംനാമകരണ നടപടികൾക്ക് പോളണ്ടിൽ ഔദ്യോഗിക ആരംഭം . വിശുദ്ധന്റെ ജന്മസ്ഥലമായ വാഡോവീസിലെദൈവമാതാവിന്റെ ബസിലിക്കയിൽ ക്രാക്കോ ആർച്ച്ബിഷപ്പ് മാരെക് ജെദ്രസ്വേസ്കി ട്രിബ്യൂണലിന് രൂപംനൽകിയ വിവരം പ്രഖ്യാപിച്ചതോടെയാണ് നാമകരണ നടപടിക്രമങ്ങൾക്ക് തുടക്കമായത് . തുടർന്ന്അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലി , തത്സമയം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രക്ഷേപണംചെയ്തു . കാരളിന്റെയും എമിലിയയുടെയും ജീവിത വിശുദ്ധിയെക്കുറിച്ച് കൂടുതൽ പഠിക്കുക , അതുമായിബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുക എന്നിവയാണ് ട്രിബ്യൂണലിന്റെ ലക്ഷ്യം . വിശുദ്ധ ജോൺ പോൾരണ്ടാമന്റെ പേഴ്സണൽ സെക്രട്ടറിയായി ഏറെക്കാലം സേവനമനുഷ്ഠിച്ച കർദിനാൾ സ്റ്റാനിസ്വാ ഡിവിസുംതിരുക്കർമങ്ങളിൽ സന്നിഹിതനായിരുന്നു . പോളിഷ് ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന കാരൾ വോയ്റ്റീവയും അധ്യാപികയായിരുന്ന എമിലിയയും 1906 ഫെബ്രുവരി 10 നാണ് വിവാഹിതരായത് . ഇവരുടെ ദാമ്പത്യവല്ലരിയിൽ ജനിച്ചത് മൂന്നു മക്കൾ . എഡ്മണ്ട് , വോൾഗ എന്നിവരായിരുന്നു മറ്റ് രണ്ടു മക്കൾ . വോൾഗ ജനിച്ച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മരണമടഞ്ഞു . ഗർഭച്ഛിദ്രം ചെയ്യപ്പെടാനുള്ള സാധ്യതകളെ അതിജീവിച്ചാണ് മൂന്നാമത്തെ കുട്ടിയായി കാരൾ ജോസഫ്വൊയ്റ്റീവയുടെ ( വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജ്ഞാനസ്നാന നാമം ) ജനനം . മൂന്നാമതും ഗർഭിണിയായഎമിലിയയെ , ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെങ്കിലും അതിന് അവർവിസമ്മതിക്കുകയായിരുന്നു . ജീവന്റെ മൂല്യത്തിന് വൊയീവ കുടുംബം നൽകിയ പ്രാധാന്യത്തിന്തെളിവുകൂടിയായാണ് ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നത് . ജോൺ പോൾ പാപ്പയ്ക്ക് ഒൻപത് വയസുള്ളപ്പോൾ , 1929 ൽ എമിലിയ മരണപ്പെട്ടു . പിന്നീട് 12 വർഷം തന്റെ മരണം വരെ രണ്ട് മക്കളെയും പരിപാലിച്ചത് കാരൾആയിരുന്നു . 1941 ലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം . ആഴമേറിയ ദൈവവിശ്വാസിയും കഠിനാധ്വാനിയുമായിരുന്ന കാരൾ വോയുറ്റീവയുടെ ജീവിതമാണ് ജോൺ പോൾരണ്ടാമനെ വിശുദ്ധിയുടെ വഴിയേ നടത്തിയത് . രാത്രിയിൽ മുട്ടിന്മേൽനിന്ന് തന്റെ പിതാവ് പ്രാർത്ഥിക്കുന്നത്കാണുമായിരുന്നുവെന്ന് പലതവണ വിശുദ്ധ ജോൺ പോൾ രണ്ടാമൻ വെളിപ്പെടുത്തിയിട്ടുണ്ട് . പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന പാപ്പയെ പഠിപ്പിച്ചതും അദ്ദേഹത്തിന്റെ പിതാവായിരുന്നു . ജീവിതാവസാനംവരെ പ്രസ്തുത പ്രാർത്ഥന പാപ്പ ചൊല്ലുമായിരുന്നുവെന്ന് വിവിധ രേഖകൾ ചൂണ്ടിക്കാട്ടുന്നു . അടിയുറച്ച കത്തോലിക്ക വിശ്വാസത്തിൽ ജീവിതം നയിച്ച വോയുറ്റീവ് കുടുംബം , ആ സമയത്ത് പ്രബലമായിരുന്നയഹൂദ വിരുദ്ധതയെ ശക്തമായി എതിർത്തിരുന്നു . പാപ്പയുടെ കുടുംബം അന്നത്തെ ആത്മീയ ഭൗതിക വളർച്ചയെവലിയതോതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പോളിഷ് മെത്രാൻ സമിതിയും തെളിവുകളുടെ അടിസ്ഥാനത്തിൽസാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . 

സഭയുടെ ചരിത്രത്തിൽ ആദ്യമായി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട പ്രഥമ ന്യായാധിപൻ;റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ.

ഞായറാഴ്ച (09/05/21) ഇറ്റലിയിലെ അഗ്രിജെന്തൊയിൽ രക്തസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ(Rosario Angelo Livatino) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് ഫ്രാൻസീസ് പാപ്പാഅനുസ്മരിക്കുകയായിരുന്നു. നീതിയ്ക്കും വിശ്വാസത്തിനും വേണ്ടി ജീവൻ ബലിയായി നല്കിയ രക്തസാക്ഷിയായ റൊസാരിയൊ ആഞ്ചെലൊലിവത്തീനൊ സത്യസന്ധനായ ഒരു ന്യായാധിപനായിരുന്നുവെന്നും അഴിമതിയിൽ നിപതിക്കാതിരിക്കാൻ സദാജാഗ്രത പാലിച്ച അദ്ദേഹം ശിക്ഷിക്കാനല്ല മറിച്ച് വീണ്ടെടുക്കാനാണ് തൻറെ  വിധി പ്രസ്താവനകളിലൂടെശ്രമിച്ചിരുന്നതെന്നും പാപ്പാ പറഞ്ഞു. തൻറെ ജോലിയെ എന്നും “ദൈവത്തിന് ഭരമേല്പിച്ചിരുന്ന” അദ്ദേഹം വീരോചിതമായ മരണം വരിച്ച്സുവിശേഷത്തിന് സാക്ഷ്യമേകിയെന്ന് പാപ്പാ പ്രസ്താവിച്ചു. ഇറ്റലിയിലെ സിസിലിയിലെ കനികാത്തി എന്ന സ്ഥലത്ത് 1952 ഒക്ടോബറിലായിരുന്നു നവവാഴ്ത്തപ്പെട്ടറൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊയുടെ ജനനം. 1971-ൽ പലേർമൊയിലെ സർവകലശാലയിൽ നിയമ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1975-ൽ നിയമത്തിൽബിരുദാനന്തര ബിരുദം നേടുകയും 1978-ൽ കൽത്തനിസേത്തയിൽ ന്യായാധിപനാകുകയും ചെയ്തു. അടുത്ത വർഷം തന്നെ അദ്ദേബം അഗ്രിജേന്തൊയിൽ പബ്ലിക് ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ആയിനിയമിതനാകുകയും 1989-ൽ സഹന്യായാധിപനായി ഉയർത്തപ്പെടുകയും ചെയ്തു. അഴിമതിക്കെതിരെ വീര്യത്തോടെ പോരാടിയ റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ കുറ്റവാളികളുടെ ധനവുംവസ്തുവകകളും കണ്ടുകെട്ടുകയും സംഘടിത കുറ്റകൃത്യ സംഘത്തലവന്മാരുപ്പടെ അനേകരെ തടവിലാക്കുകയുംചെയ്തു. അങ്ങനെ കുറ്റകൃത്യസംഘങ്ങളുടെ നോട്ടപ്പുള്ളിയായി മാറിയ അദ്ദേഹത്തെ സിസിലിയയിലെ മാഫിയ സംഘമായ“സ്തീത”യുടെ (Stidda) അഗ്രിജേന്തൊ ഘടകത്തിൻറെ നാല് വാടകക്കൊലയാളികൾ 1990 സെപ്റ്റമ്പർ 21-ന്വധിച്ചു. സഭയുടെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് ഒരു ന്യായാധിപൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നത്.    രക്തസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊയുടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനം ഞായറാഴ്‌ച (09/05/21) അഗ്രിജെന്തോയിലെ കത്തീദ്രലിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻകർദ്ദിനാൾ മർചേല്ലൊ സെമെറാറൊയുടെ മുഖ്യകാർമ്മകത്വത്തിലായിരുന്നു.

തിരുന്നാൾ: മെയ് 8 * വിശുദ്ധ പീറ്റർ ടറെന്റൈസ് * (1102-1175) ടെറന്റൈസിലെ ആർച്ച് ബിഷപ്പ് ആയിരുന്ന വി. പീറ്ററിന്റെ തിരുനാൾ ദിനമാണിന്ന്. ദരിദ്രരുടെ ശുശ്രൂഷകനും ദാരിദ്ര്യത്തിന്റെയും ഉപവിയുടെയും വിശുദ്ധനായ ഒരു മാതൃകയുമായിരുന്നു അദ്ദേഹം .. “ഓടിപ്പോയ ബിഷപ്പ്” എന്നറിയപ്പെടുന്ന വിശുദ്ധ…

❤സഭയിലും സമൂഹത്തിലും സ്ത്രീകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടിയ ആവിലയിലെ വിശുദ്ധ തെരേസ❤

ആവിലയിലെ വി. തെരെസയെ വേദ പാരംഗതയായി പ്രഖ്യാപിച്ചതിന്റെ 50ആം വാർഷികം ആഘോഷിക്കുന്നതിന്റെ അവസരത്തിൽ സഭയിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പ.ഇന്നും ഈ വിശുദ്ധയ്ക്ക് പ്രാധാന്യം ഉണ്ട്.ഈ വിശുദ്ധയാണ് സഭയിലും സമൂഹത്തിലും സ്ത്രീകളു ടെ അന്തസ് ഉയർത്തി ക്കാട്ടിയത്. ഈ ആഘോഷത്തിൽ…

🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐വിശുദ്ധന്മാർ നിരന്തരം നമുക്കായി പ്രാർത്ഥിക്കുന്നവരാണ്.🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐🛐

വിശുദ്ധരുടെ മധ്യസ്ഥത “ദൈവത്തിന്റെ പദ്ധതിയിലേക്കുള്ള ഏറ്റവും ഉന്നതമായ സേവനമാണ്” നാം പ്രാർത്ഥിക്കുമ്പോഴെല്ലാം നാം ഒറ്റയ്ക്കല്ല, മറിച്ച് വ്യക്തികളുടെയും ലോകത്തിന്റെയും ആവശ്യങ്ങൾക്കായി ഭൂതകാല, വർത്തമാന, ഭാവി മധ്യസ്ഥതയുടെ ഒരു വലിയ പ്രവാഹം നാം അനുഭവിക്കുന്നുണ്ട്. പ്രാർത്ഥനയുടെ വിപുലമായ ശക്തി സഭയായ ക്രിസ്തുവിന്റെ ശരീരത്തിന്റെ…

♦️നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം♦️

നാൽപതാം ദിനം “ദൈവമേ, വിശുദ്ധ കുർബാന അർപ്പിക്കാതെയും ദിവ്യകാരുണ്യം സ്വീകരിക്കാതെയും എൻ്റെ ഒരു ദിവസവും കടന്നു പോകാൻ അനുവദിക്കരുതേ.” വിശുദ്ധ ടോറിബിയോ റോമോ (1900- 1928) ടോറിബിയോ റോമോ ഗോൺസലാസ് എന്ന മെക്സിക്കൻ കത്തോലിക്കാ വൈദീകൻ ക്രിസ്റ്റേറോ യുദ്ധത്തിൽ രക്തസാക്ഷിയായ വ്യക്തിയാണ്.…

വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ!🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

4 ഇറ്റലിക്കാരും 2 സ്പെയിൻകാരും 1 സ്വിറ്റ്സർലണ്ട് സ്വദേശിയുമുൾപ്പടെ 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങൾ മാർപ്പാപ്പാ അംഗീകരിച്ചു. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം 7 പുതിയ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. 4 ഇറ്റലിക്കാരും 2 സ്പെയിൻകാരും 1 സ്വിറ്റ്സർലണ്ട് സ്വദേശിയുമുൾപ്പടെ 7 ദൈവദാസരുടെ വീരോചിത…