• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

General

  • Home
  • കോപ്റ്റിക് പുതുവര്‍ഷ ആഘോഷവേളയിൽ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എലിസബത്ത് രാജ്ഞി

കോപ്റ്റിക് പുതുവര്‍ഷ ആഘോഷവേളയിൽ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എലിസബത്ത് രാജ്ഞി

ലണ്ടന്‍: കോപ്റ്റിക് പുതുവര്‍ഷ ആഘോഷമായ നേറൌസ് പുതുവത്സരാഘോഷത്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എലിസബത്ത് രാജ്ഞിയുടെ സന്ദേശം. വെസ്റ്റ്മിൻസ്റ്ററിലെ സെന്റ്‌ മാര്‍ഗരെറ്റ്സ് ദേവാലയത്തില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് രാജ്ഞിയുടെ സന്ദേശം വായിച്ചത്. അന്‍ഗേലോസിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ മെത്രാപ്പോലീത്തയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന…

ബെത്ലഹേം തിരുപ്പിറവി പള്ളിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നു

ബെത്ലഹേം: ബെത്ലഹേമില്‍ ലോകരക്ഷകനായ ക്രിസ്തു ജനിച്ചുവെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന തിരുപ്പിറവി ദേവാലയത്തില്‍ (നേറ്റിവിറ്റി ചര്‍ച്ച്) കഴിഞ്ഞ 8 വര്‍ഷങ്ങളായി നടന്നുവന്നിരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സഹോദരസ്ഥാപനമായ എ.സി.ഐ പ്രെന്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഫ്രാൻസിസ് പാപ്പായോട് “അങ്ങാണ് സമാധാനത്തിൻ്റെ ഏറ്റവും വലിയ പോരാളി”.

വത്തിക്കാനിലെ സാൻ ഡമാസോയുടെ മുറ്റത്ത് എത്തിയ, യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും, പ്രഥമ വനിത ജിൽ ബൈഡനെയും, പേപ്പൽ ഹൗസ്‌ഹോൾഡിന്റെ റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ലൈബ്രറിയിൽ മാർപാപ്പയുമായി സംഭാഷണം നടത്തി. പ്രസിഡൻ്റിനെ വത്തിക്കാനിലേക്ക് സ്വാഗതം…

ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

വത്തിക്കാന്‍ സിറ്റി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്.പാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ…

ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവരോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം അറിയിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: ഇന്ത്യയിലെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി…

സാന്ദ്ര സബാറ്റിങ്നി വാഴ്ത്തപെട്ടവളാകുമ്പോൾ കാർലോ യൂത്ത് ആർമിക്ക് അനുഗ്രഹീത നിമിഷം

2018 മുതൽ സാന്ദ്രയുടെ സഹോദരൻറെ വല്യ സുഹൃത്താണ്‌ ബ്രദർ എഫ്രേം കുന്നപ്പള്ളി( carlo brothers). സാന്ദ്ര സബാറ്റിനിയുടെ ജീവ ചരിത്രം ബ്രദർ എഫ്രേമിന്റെ പപ്പ റിട്ടയേർഡ് സബ് ഇൻസ്പെക്ടർമായിരുന്ന ജോയ്‌സ് കുന്നപ്പള്ളി രചിച്ചിട്ടുണ്ട്. പുസ്തകം നവംബർ അഞ്ചാം തിയതി പ്രകാശനം ചെയ്‌പ്പെടുന്നതാണ്.…

*17 കോപ്റ്റിക് ക്രൈസ്തവരെ ലിബിയയില്‍ നിന്നും കാണാതായി

വാഷിംഗ്‌ടണ്‍ ഡി.സി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ നിന്നും പതിനേഴ് ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിബിയന്‍ തലസ്ഥാന നഗരമായ ട്രിപ്പോളിയിലെ ഗര്‍ഗാഷ്…

സൗദി മാറ്റത്തിന്റെ പാതയിലെന്ന് സൂചന: അമുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷമുളവാക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നു

റിയാദ്: ഒരു കാലത്ത് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അമുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചിരുന്ന സൗദി അറേബ്യയിലെ പാഠപുസ്തകങ്ങളും, പാഠ്യപദ്ധതിയും മാറ്റത്തിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. വര്‍ഗ്ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ കാര്യമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാം പ്രചരിപ്പിക്കുവാനും, മുസ്ലീങ്ങളുടെ…

ആധുനിക യുഗത്തിൽ നിന്നും ഒരു ഇരുപത്തി രണ്ടുകാരി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.

വത്തിക്കാൻ: അലസാഡ്ര ഒരു സാധാരണ ജീവിതം നയിക്കുന്നതിൽ ത്രിപ്തയായിരുന്നില്ല. വളരെ ചെറുപ്പത്തിൽ തന്നെ വിശുദ്ധിക്ക് വേണ്ടിയുള്ള തീക്ഷ്ണമായ ദാഹം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. അവളുടെ മാതാപിതാക്കൾ വലിയ ഭക്തരായിരുന്നൂ. തനിക്ക് 10 വയസുള്ളപ്പോൾ സാന്ദ്ര ഡയറിയിൽ ഇങ്ങനെ എഴുതി “ദൈവത്തെ കൂടാതെയുള്ള…

ബ്രിട്ടീഷ് പാർലമെൻ്റ് അംഗമായ കാത്തോലിക്കാ വിശ്വാസി ഡേവിഡ് അമെസിനെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തി

ബ്രിട്ടനിലെ എസ്എക്സ് പ്രദേശത്തെ മെത്തടിസ്റ്റ് ദേവാലയത്തിൽ മണ്ഡലത്തിലെ ആളുകളുമായി കൂടി കാഴ്ച നടത്തവേയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. ഒക്ടോബർ പതിനഞ്ചാം തീയത്ത് വെള്ളിയാഴ്ച ആണ് സംഭവം നടന്നത്. കൺസർവേറ്റീവ് പാർട്ടി അംഗമായ ഡേവിഡ് 1983 മുതൽ പാർലമെൻ്റ് അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു.…