• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

ലേഖനങ്ങൾ

ലേഖനങ്ങൾ

  • Home
  • നമുക്ക് അനുഭവവേദ്യനാകുന്നില്ല എങ്കിലും യേശു നമ്മോടൊപ്പം എല്ലായ്പ്പോഴും ഉണ്ട്

നമുക്ക് അനുഭവവേദ്യനാകുന്നില്ല എങ്കിലും യേശു നമ്മോടൊപ്പം എല്ലായ്പ്പോഴും ഉണ്ട്

പ്രാർത്ഥന ചിലപ്പോൾ നമുക്ക് കഠിനമായി തോന്നിയേക്കാം. എത്രയോ മഹാന്മാരായ ക്രിസ്തീയ വ്യക്തിത്വങ്ങൾ അവരുടെ ജീവിത പ്രതിസന്ധികളിലും വിഷമ കരമായ സാഹചര്യങ്ങളിലും അവരുടെ പ്രതിസന്ധികളുടെ ഘട്ടങ്ങളെ തരണം ചെയ്യാൻ പ്രാർത്ഥനയെ മാറോടു ചേർത്തു പിടിച്ച്ചിട്ടുണ്ട്. ക്രിസ്തീയ പ്രാർത്ഥന എന്നത് ക്രിസ്ത്യാനികളുടെ ജീവിതത്തിലെ പാർക്കിലെ…

യേശു നമുക്കു പ്രദാനം ചെയ്യുന്നത്: നിർമ്മലവും നിരുപാധികവും സൗജന്യവുമായ സ്നേഹമാണ് ;ഫ്രാൻസിസ് മാർപാപ്പ!

നമുക്കു നമ്മോടുതന്നെ ചോദിക്കാം: യേശുവിൻറെ സന്തോഷം നമുക്കുണ്ടാകുന്നതിന് ഏതു സ്നേഹത്തിൽനിലനില്ക്കാനാണ് അവിടന്ന് നമ്മോടാവശ്യപ്പെടുന്നത്? അത് പിതാവിൽ നിന്നുള്ള സ്നേഹമാണ്, എന്തെന്നാൽ“ദൈവം സ്നേഹമാണ്” (1യോഹന്നാൻ 4,8). പിതാവായ ദൈവത്തിൻറെ ഈ സ്നേഹം, പുത്രനായ യേശുവിൽഒഴുകുന്നതും അവിടത്തെ സൃഷ്ടികളായ നമ്മിൽ അവിടന്നിലൂടെ എത്തിച്ചേരുന്നതുമായ ഒരു നദി പോലെയാണ്. വാസ്തവത്തിൽ യേശു പറയുന്നു: “പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു” (യോഹന്നാൻ 15,9). പിതാവിന് യേശുവിനോടുള്ള അതേ സ്നേഹമാണ് യേശു നമുക്കു പ്രദാനം ചെയ്യുന്നത്: നിർമ്മലവും നിരുപാധികവും സൗജന്യവുമായ സ്നേഹം. അത് വിലയ്ക്കു വാങ്ങാനാകില്ല, സൗജന്യമാണ്. ആസ്നേഹം നമുക്കേകിക്കൊണ്ട് യേശു നമ്മെ സ്നേഹിതരായി കാണുകയും ഈ സ്നേഹത്താൽ അവിടന്ന്നമുക്കു പിതാവിനെ വെളിപ്പെടുത്തുകയും ലോകത്തിൻറെ ജീവനുവേണ്ടി അവിടത്തെ അതേ ദൗത്യത്തിൽ നമ്മെപങ്കുകാരാക്കുകയും ചെയ്യുന്നു. ഇനി നമുക്ക് ഈ ഒരു ചോദ്യം ഉന്നയിക്കാം, ഈ സ്നേഹത്തിൽ എങ്ങനെ നിലനില്ക്കും? യേശുഅരുളിച്ചെയ്യുന്നു: “എൻറെ കല്പനകൾ പാലിച്ചാൽ നിങ്ങൾ എൻറെ സ്നേഹത്തിൽ നിലനില്കും” (യോഹന്നാൻ15,10). തൻറെ കല്പനകൾ അവിടന്ന് ഈ ഒരു വാക്യത്തിൽ സംഗ്രഹിച്ചു: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെനിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” (യോഹന്നാൻ 15,12). യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കുകഎന്നതിൻറെ വിവക്ഷ, അവിടന്ന് സ്വശിഷ്യരുടെ പാദങ്ങൾ കഴുകിയതു പോലെ, ശുശ്രൂഷ ചെയ്യലാണ്, സഹോദരങ്ങളെ സേവിക്കുകയാണ്. അപരർക്കായി, വിശിഷ്യ ആവശ്യത്തിലിരിക്കുന്നവർക്കായി, സ്വയംതുറന്നിടുന്നതിന്, അവനവനിൽ നിന്നു പുറത്തുകടക്കുക, മാനുഷികങ്ങളായ സ്വന്തം സുരക്ഷിതത്വങ്ങൾ, ലോകസുഖങ്ങൾ പരിത്യജിക്കുകകൂടിയാണ്. നാം എന്തായിരിക്കുന്നുവോ, നമുക്കെന്തുണ്ടോ അതോടുകൂടിസേവനസന്നദ്ധതയുള്ളവരായിരിക്കുകയാണ് എന്നതാണ് ഇതിൻറെ പൊരുൾ. അതിനർത്ഥം വാക്കുകൾകൊണ്ടല്ല പ്രവർത്തികൾ കൊണ്ട് സ്നേഹിക്കുക എന്നാണ്. ലോകം നമ്മുടെ മുന്നിൽ വയ്ക്കുന്ന “ഇതര” സ്നേഹങ്ങളോട്, വേണ്ട എന്നു പറയുകയാണ്ക്രിസ്തുവിനെപ്പോലെ സ്നേഹിക്കുക എന്നതിനർത്ഥം. ധനത്തോടുള്ള സ്നേഹം- സമ്പത്തിനെസ്നേഹിക്കുന്നവന് യേശു സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാനാകില്ല. അതു പോലെ തന്നെയാണ് നേട്ടം, പൊങ്ങച്ചം, അധികാരം തുടങ്ങിയവയോടുള്ള സ്നേഹവും. ഇവ കർത്താവിൻറെ സ്നേഹത്തിൽ നിന്ന് നമ്മെഅകറ്റുകയും നമ്മെ കൂടുതൽ സ്വാർത്ഥരും ആത്മാരാധകരും, ആധിപത്യഭാവമുള്ളവരുമാക്കിത്തീർക്കുന്ന  കപടസ്നേഹ വഴികളാണ്. ആധിപത്യഭാവം സ്നേഹത്തെ അധഃപതിപ്പിക്കുകയും മറ്റുള്ളവരെദുരുപയോഗിക്കുന്നതിലേക്കും സ്നേഹിക്കുന്ന വ്യക്തിയെ വേദിപ്പിക്കുതിലേക്കും നയിക്കുകയും ചെയ്യും. അക്രമത്തിലേക്കു നയിക്കുന്ന ആതുരമായ സ്നേഹത്തെക്കുറിച്ചു ചിന്തിച്ചുപോകുകയാണ്, അനുദിനംഎത്രമാത്രം സ്ത്രീകളാണ് ആക്രമണത്തിനിരകളാകുന്നത്. ഇത് സ്നേഹമല്ല. കർത്താവ് നമ്മെസ്നേഹിച്ചതുപോലെ സ്നേഹിക്കുകയെന്നാൽ, നമ്മുടെ ചാരത്തുള്ള വ്യക്തിയെ വിലമതിക്കലാണ്, അയാളുടെസ്വാതന്ത്ര്യത്തെ മാനിക്കലാണ്, ആ വ്യക്തിയെ, നാം ഇഷ്ടപ്പെടുന്ന രീതിയിലല്ല, മറിച്ച്, ആയാളായിരിക്കുന്നരീതിയിൽ, സൗജന്യമായി സ്നേഹിക്കലാണ്. ആത്യന്തികമായി യേശു നമ്മോടാവാശ്യപ്പെടുന്നത് അവിടത്തെസ്നേഹത്തിൽ നിലനില്ക്കാനാണ്, നമ്മുടെ ആശയങ്ങളിലല്ല, ആത്മ പൂജയിലല്ല, മറിച്ച്, അവിടത്തെസ്നേഹത്തിൽ വസിക്കാനാണ്.  പൂർണ്ണ സന്തോഷത്തിലേക്കു നയിക്കുന്ന യേശുവിൻറെ സ്നേഹം പ്രിയ സഹോദരീസഹോദരന്മാരേ, കർത്താവിൻറെ സ്നേഹത്തിൽ നിലനില്ക്കുക എന്നത് എവിടേയ്ക്കാണ്നയിക്കുന്നത്? അത് നമ്മെ എവിടേക്കു നയിക്കുന്നു? യേശു നമ്മോടു പറയുന്നു: “എന്തെന്നാൽ എൻറെസന്തോഷം നിങ്ങളിൽ ഉണ്ടാകുകയും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുകയും ചെയ്യുന്നതിനാണ്” (യോഹന്നാൻ 15,11). അത് കർത്താവിലുള്ള സ്നേഹമാണ്, എന്തെന്നാൽ അവിടന്ന് പിതാവുമായുള്ള പൂർണ്ണകൂട്ടായ്മയിലാണ്. നമ്മളും അവിടത്തോട് ഐക്യത്തിലാകയാൽ നമ്മിലും ആയിരിക്കാൻ അവിടന്നാഗ്രഹിക്കുന്നു. നമ്മൾ അവിശ്വസ്തരായിരുന്നിട്ടും ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന അറിവ് ജീവിത പരീക്ഷണങ്ങളെവിശ്വാസത്തോടുകൂടി നേരിടുന്നതിന് നമ്മെ പ്രാപ്തരാക്കുന്നു. പ്രതിസന്ധികളിൽ നിന്ന് മികച്ച രീതിയിൽപുറത്തുകടക്കാൻ നമ്മെ കഴിവുറ്റവരാക്കുന്നു. ഈ സന്തോഷം ജീവിക്കുന്നതിലാണ് നാം യഥാർത്ഥസാക്ഷികളാണ് എന്നത് അടങ്ങയിരിക്കുന്നത്, കാരണം സന്തോഷമാണ് യഥാർത്ഥ ക്രിസ്ത്യാനിയുടെ മുഖമുദ്ര. യഥാർത്ഥ ക്രൈസ്തവൻ ദുഃഖിതനല്ല, ക്ലേശകരമായ സമയങ്ങളിൽ പോലും ആന്തരിക സന്തോഷംഅവനനുഭവിക്കും.

💠മനസ്സ്, ശരീരം, ആത്മാവ് എന്നിവയെക്കു റിച്ച്‌ വത്തിക്കാനിൽ നടന്ന അഞ്ചാം അന്താരാഷ്ട്ര സമ്മേളനത്തിൽ മാർപാപ്പ നൽകിയ സന്ദേശം 💠

മെയ് 6 മുതൽ 8 വരെ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഫ്രാൻസിസ് മാർപാപ്പ ഒരു സന്ദേശം അയച്ചു: “ മനസ്സ്, ശരീരം, ആത്മാവ് ഇവയെ പര്യവേക്ഷണം ചെയ്യുക. , മനുഷ്യ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ പുതുമ നിറഞ്ഞ ആശയങ്ങളും ശ്രേഷ്ഠമായ…

ഒരു മഹാവ്യാധിയുടെ നടുവിൽ പാപ്പാ ഫ്രാൻസിസിന്‍റെ സന്ദേശം

കുടിയേറ്റക്കാരുടേയും അഭയാർത്ഥികളുടേയും ആഗോളദിനത്തിനായുള്ള സന്ദേശത്തിലെ ചില ചിന്തകൾ : “ഒന്നായി വ്യാപരിക്കേണ്ട നമ്മൾ” ഒരു മഹാവ്യാധിയുടെനടുവിൽ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനുമായുള്ള ക്ഷണവുമായി പാപ്പാ ഫ്രാൻസിസിന്‍റെ 2021-ലെ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനത്തിനുള്ള സന്ദേശം “ഒന്നായി വ്യാപരിക്കേണ്ട നമ്മൾ” എന്ന പ്രമേയത്തിൽ പ്രകാശിതമായി. കൈവെടിയേണ്ട “ഞങ്ങളും…

പാപ്പാ:ക്രൈസ്തവന് ധ്യാനം, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചാ മാർഗ്ഗം!

വത്തിക്കാൻ സിറ്റിഫ്രാൻസീസ് പാപ്പാ നല്കിയ പൊതുദർശന സന്ദേശം :പ്രാർത്ഥനയുടെ ധ്യാനരൂപം ഇന്ന് നമ്മൾ ചിന്തിക്കുക ധ്യാനരൂപത്തിലുള്ള പ്രാർത്ഥനയെക്കുറിച്ചാണ്. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം, “ധ്യാനിക്കുക” എന്നത് ഒരു ഉദ്ഗ്രഥനാന്വേഷണമാണ്: അതിനർത്ഥം വെളിപാടിനെ പൂർണ്ണമായി സ്വീകരിച്ചുകൊണ്ട് അതിനെ നമ്മുടേതാക്കി മറ്റുന്നതിന് വെളിപാടിന്റെ മഹാ താളിനു…

ബന്ധം, പരിചരണം, സന്തോഷം എന്നിവയാൽ ബന്ധിതമാണ് ക്രിസ്തുമതം.

ഫ്രാൻസിസ് മാർപ്പാപ്പ ഒരു ക്രിസ്ത്യാനിയാകുന്നത് എങ്ങനെ എന്നും അത് ഒരു ഉപദേശമോ ധാർമ്മിക ആദർശമോ അല്ല എന്നും പ്രതിഫലിപ്പിക്കുന്നു, അത് ക്രിസ്തുവുമായുള്ള ജീവനുള്ള ബന്ധമാണ്. ലൂക്കോസ് (ലൂക്കാ 24:36-43) അനുസരിച്ച് , യേശു യെരൂശലേമിലെ ശവകുടീരത്തിൽനിന്നും ഉയിർത്തെഴുന്നേറ്റ് ശിഷ്യന്മാർക്ക് . സ്വയം…

🛐🛐🛐🛐🤝🤝🤝🤝🤝🤝🛐🛐🛐🛐സഭ :-പ്രാർത്ഥനയുടെ വീടും വിദ്യാലയവും🛐🛐🤝🤝🤝🤝🤝🤝🛐🛐

, സഭ എങ്ങനെയാണ് പ്രാർത്ഥനയുടെ ഒരു മികച്ച വിദ്യാലയമാകുന്നത് എന്ന് മാർപ്പാപ്പ വിശദീകരിച്ചു. കുട്ടികൾ മുത്തശ്ശിമാരുടെയോ മാതാപിതാക്കളുടെയോ മടിയിൽ ഇരുന്ന് ആദ്യത്തെ പ്രാർത്ഥനകൾ പഠിക്കുന്നു, ഈ മാതാപിതാക്കൾ, അവർ സുവിശേഷത്തിൽ നിന്ന് ഉൾക്കൊണ്ട പ്രചോധനങ്ങളും ഉപദേശങ്ങളും ഇവർക്ക് നൽകുന്നു. പിന്നീട്, എല്ലാ…

💚💚💚💚💚💚💚💚💚💚💚💚💠കാരുണ്യലബ്ധരായ നാം കാരുണ്യമുള്ളവരാണോ?💠💚💚💚💚💚💚💚💚💚💚💚💚💚💚💚

കരുണയുടെ ഞായറാഴ്ച്ച അർപ്പിച്ച ദിവ്യബലിമദ്ധ്യേ ഫ്രാൻസീസ് പാപ്പാ പങ്കുവച്ച സുവിശേഷ ചിന്തകൾ. ഉയിർപ്പുതിരുന്നാൾ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച ദൈവികകരുണയുടെ ഞായർ ആചരിക്കുന്നു. പ്രത്യാശയറ്റ ഹൃദയങ്ങൾക്ക് സാന്ത്വനമേകുന്ന ഉത്ഥിതൻ ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാർക്ക് പലതവണ പ്രത്യക്ഷപ്പെടുന്നു. നിരാശാഭരിതമായ അവരുടെ ഹൃദയങ്ങളെ അവിടന്ന് ക്ഷമയോടെ…

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿പാപ്പായുടെ പാരിസ്ഥിതിക പദ്ധതിയുടെ തീക്ഷ്ണമതികൾ-“അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ…” (Laudato Si’) ചാക്രികലേഖനത്തിന്‍റെ അന്തഃസത്തയിൽ ജീവിക്കുവാൻ ശ്രമിക്കുന്ന പട്നയിലെ നോട്ടർ ഡേം സഹോദരികൾ🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿…

ബീഹാറിലെ നോട്ടർ ഡേം സഹോദരികൾ ലോകത്തിനു ജൈവോർജ്ജം പകരാൻ പാപ്പാ ഫ്രാൻസിസിന്‍റെ പാരിസ്ഥിതിക പ്രബോധനം, “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”യ്ക്കു (Laudato Si’) കരുത്തുണ്ടെന്ന് പഠിപ്പിക്കുന്ന ഒരു നോട്ടർഡേം സഹോദരി, സിസ്റ്റര്‍ ജ്യോതിഷാ കണ്ണാങ്കലിന്‍റേയും സമൂഹത്തിന്‍റേയും പ്രവർത്തനങ്ങളിലേയ്ക്ക് ഒരെത്തിനോട്ടമാണിവിടെ. ബീഹാറിലെ പട്ന കേന്ദ്രീകരിച്ച് സഭയിൽ…

💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠യു. എൻ. സാമ്പത്തിക പ്രസ്ഥാനങ്ങളോട് ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന 💠💠💠💠💠💠💠💠💠💠💠💠

നീതിക്കായൊരു അഭ്യർത്ഥന ഏപ്രിൽ 5-മുതൽ 11-വരെ തിയതികളിൽ വാഷിങ്ടണിൽ സമ്മേളിച്ചിരിക്കുന്ന വാർഷിക വസന്തകാല സംഗമത്തെയാണ് സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തലവൻ, കർദ്ദിനാൾ പീറ്റർ ടേർക്സൺ വഴി നല്കിയ കത്തിലൂടെ അഭിസംബോധനചെയ്തത്. മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ എല്ലാവരെയും ആശ്ലേഷിക്കുന്ന നവമായ ലോകസാമ്പത്തിക സംവിധാനങ്ങൾക്ക്…