• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

PATRONS

  • Home
  • വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയേ മാനിച്ച് ന്യൂസിലന്‍റ് മെത്രാന്‍ സമിതി രാഷ്ട്രത്തെ ദൈവമാതാവിന് പുനര്‍സമര്‍പ്പണം നടത്തുവാനൊരുങ്ങുന്നു

വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയേ മാനിച്ച് ന്യൂസിലന്‍റ് മെത്രാന്‍ സമിതി രാഷ്ട്രത്തെ ദൈവമാതാവിന് പുനര്‍സമര്‍പ്പണം നടത്തുവാനൊരുങ്ങുന്നു

തെക്ക്-പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ദ്വീപ്‌ രാഷ്ട്രമായ ന്യൂസിലന്‍ഡ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെസ്വര്‍ഗ്ഗാരോപിത മാതാവിനു സമര്‍പ്പിക്കപ്പെട്ട രാഷ്ട്രമാണ്. “മറിയത്തിന്റെ മാര്‍ഗ്ഗത്തില്‍” (ടെ അരാ ഒ മരിയ) എന്നപേരിലായിരിക്കും പുനര്‍സമര്‍പ്പണം. ഓക്ക്ലാന്‍ഡ് രൂപതാ വികാരി ജനറാള്‍ ഫാ. മാനുവല്‍ ബീസ്‌ലി നിര്‍ദ്ദേശിച്ചനാമത്തിനു പുനര്‍സമര്‍പ്പണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ മെത്രാന്‍സമിതി അംഗീകാരംനല്‍കുകയായിരുന്നു.  സെന്‍ട്രല്‍ വെല്ലിംഗ്ടണിലെ ചരിത്രപരമായ സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തെ പരിശുദ്ധകന്യകാമാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിക്കുന്ന കാര്യവും മെത്രാന്‍ സമിതി അംഗീകരിച്ചിട്ടുണ്ട്. പുനര്‍സമര്‍പ്പണത്തിനായി തങ്ങള്‍ക്ക് ഒരു ഔപചാരിക നാമം ആവശ്യമായിരുന്നെന്നും, മാനുവലിന്റെ നിര്‍ദ്ദേശംമിഷ്ണറി ശിഷ്യത്വത്തിന്റെ വഴിയിലേക്ക് നമ്മളെ നയിക്കുന്നതില്‍ ശിഷ്യത്വത്തിന്റെ മാതൃകയായ പരിശുദ്ധകന്യകാമാതാവ് വഹിക്കുന്ന പങ്കിനെ മനോഹരമായി ചിത്രീകരിക്കുന്ന നാമമാണെന്നുമാണ് ഹാമില്‍ട്ടണ്‍ ബിഷപ്പ്സ്റ്റീഫന്‍ ലോവ് പുനര്‍സമര്‍പ്പണത്തിന്റെ നാമകരണത്തേക്കുറിച്ച് പറഞ്ഞത്.  വരുന്ന ഓഗസ്റ്റ് 15ന് സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ് ദേവാലയത്തില്‍വെച്ച് ഡാമിയന്‍ വാക്കര്‍ എന്ന കലാകാരന്‍വരച്ച ഉണ്ണിയേശുവുമൊത്തുള്ള പരിശുദ്ധ കന്യകാമാതാവിന്റെ പെയിന്റിംഗിന്റെ അനാച്ഛാദനവും നടക്കും. ഇതിനുശേഷം രാജ്യത്തെ ആറു കത്തോലിക്കാ രൂപതകളിലൂടെയുള്ള ഒരു തീര്‍ത്ഥാടനവും ക്രമീകരിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ പുനര്‍സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ മെത്രാന്‍ സമിതി തങ്ങളുടെ വെബ്സൈറ്റിലൂടെഎല്ലാ ഇടവകകളേയും ക്ഷണിച്ചിട്ടുണ്ട്. 1838 ജനുവരി 13ന് സെന്റ്‌ മേരി ഓഫ് ദി ഏഞ്ചല്‍സ്ദേവാലയത്തില്‍വെച്ച് ബിഷപ്പ് ജീന്‍-ബാപ്റ്റിസ്റ്റെ പൊംപാല്ലിയര്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചഅവസരത്തിലാണ് ന്യൂസിലന്റിനെ സ്വര്‍ഗ്ഗാരോപിത മാതാവിനായി സമര്‍പ്പിച്ചത്. 

ദൈവം ഉണ്ടെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണമെന്നും അവിടുത്തോട് സ്വരമുയര്‍ത്തണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

ലത്തീൻ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗമായ മ‍ര്‍ക്കോസി‍ന്‍റെസുവിശേഷത്തിലെ കൊടുങ്കാറ്റിനെയും തിരമാലകളെയും യേശു, ശാസിച്ച് ശാന്തമാക്കുന്ന സംഭവംഉദ്ധരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. വാസ്തവത്തിൽ, വഞ്ചിയില്‍ യേശു ഉറങ്ങുകയാണെങ്കിലും, അവിടുന്ന്അവിടെയുണ്ട്, സംഭവിക്കുന്നവയിലെല്ലാം തന്‍റെ പ്രിയപ്പെട്ടവരുമൊത്ത് അവിടുന്ന് പങ്കുചേരുകയുംചെയ്യുന്നുവെന്ന് പാപ്പ ആമുഖമായി ഓര്‍മ്മിപ്പിച്ചു.  യേശുവിന്റെ ഉറക്കം ഒരു വശത്ത് നമ്മെ ആശ്ചര്യപ്പെടുത്തുമ്പോൾ, മറുവശത്ത് അത് നമ്മെ പരീക്ഷിക്കുകയാണ്. കർത്താവ് അവിടെയുണ്ട്; വാസ്തവത്തിൽ, നാം അവിടത്തെ അതിലുള്‍പ്പെടുത്താനും അവിടുത്തെവിളിച്ചപേക്ഷിക്കാനും നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാനും അവിടുന്ന് കാത്തിരിക്കുകയാണ്എന്നു വേണമെങ്കില്‍ പറയാം. അവിടുത്തെ ഉറക്കം നാം ഉണര്‍ന്നിരിക്കാന്‍ കാരണമാകുന്നു. കാരണം, യേശുവിന്‍റെ ശിഷ്യന്മാരാകാൻ, ദൈവം ഉണ്ടെന്ന്, ദൈവം സന്നിഹിതനാണെന്ന് വിശ്വസിച്ചാല്‍ മാത്രം പോരാ, അവിടുന്നുമായി ഇടപഴകണം, അവിടത്തോടൊപ്പം സ്വരമുയർത്തണം. നിങ്ങള്‍ ഇത് കേൾക്കുക: അവിടത്തോടുനിലവിളിക്കണം. പ്രാര്‍ത്ഥന പലപ്പോഴു ഒരു രോദനമാണ്: “കർത്താവേ, എന്നെ രക്ഷിക്കേണമേ”. ഇന്ന് നമുക്ക് സ്വയം ചോദിക്കാം: എന്റെ ജീവിതത്തില്‍ ആഞ്ഞടിക്കുന്ന കാറ്റുകൾ ഏവയാണ്, എന്റെ യാത്രയെതടസ്സപ്പെടുത്തുന്നതും എന്റെ ആത്മീയ ജീവിതത്തെയും എന്റെ കുടുംബജീവിതത്തെയും മാത്രല്ല, എന്റെ മാനസികജീവിതത്തെയും അപകടപ്പെടുത്തുന്ന തിരമാലകള്‍ ഏതൊക്കെയാണ്?  ഇതെല്ലാം നമുക്ക് യേശുവിനോട് പറയാം, നമുക്ക് അവിടുത്തോട് എല്ലാം പറയാം. അവിടുന്ന് അത്ആഗ്രഹിക്കുന്നു, ജീവിതത്തിന്റെ പ്രതികൂല തിരമാലകളില്‍ നിന്ന് രക്ഷ നേടാന്‍ നാം അവിടുത്തെ മുറുകെപിടിക്കണമെന്ന് അവിടുന്ന് അഭിലഷിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.