• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

OUR MISSIONS

  • Home
  • വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

നിത്യ പുരോഹിതനായ ഈശോ,അങ്ങേ ദാസന്‍മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെഅഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെനാവുകളെ നിര്‍മ്മലമായി കാത്തുക്കൊള്ളണമേ. ശ്രേഷ്ടമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്രപതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായികാത്തുക്കൊള്ളുകയും ചെയ്യണമേ.  അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളില്‍ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രുഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവുംപരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമേന്‍. ലോകരക്ഷകനായ ഈശോ,അങ്ങേപുരോഹിതരെയും വൈദിക ശുശ്രുഷകരെയും ശുദ്ധികരിക്കേണമേ.  വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.  വിശുദ്ധ ജോണ്‍ മരിയ വിയാനി, വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

💛💛💛💛💛💛💛💛💛💛💛💛രോഗീപരിചരണത്തിൽ സാഹോദര്യം അനിവാര്യംഫെബ്രുവരി 11, ലൂര്‍ദ്ദുനാഥയുടെ തിരുനാളും ലോക രോഗീദിനവും. പാപ്പാ ഫ്രാൻസിസിന്‍റെ സന്ദേശം💚💚💚

ലോക രോഗീദിനം – സാഹോദര്യത്തിന്‍റെ ദിനം “നിങ്ങള്‍ക്ക് ഒരു ഗുരുനാഥനേയുള്ളൂ, അതിനാല്‍ നിങ്ങള്‍ പരസ്പരം സഹോദരങ്ങളാണ്” (മത്തായി 23, 8) എന്ന സുവിശേഷചിന്തയെ ആധാരമാക്കിയാണ് രോഗീപരിചരണ മേഖലയില്‍ ഇന്ന് അനിവാര്യമായിരിക്കുന്ന പരസ്പര വിശ്വാസത്തിന്‍റെ ബന്ധത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ഈ വര്‍ഷത്തെ സന്ദേശത്തില്‍…

ലോക മിഷൻ ദിനം: അനുകമ്പയുടെ ദൗത്യത്തിനായി ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുന്നു

🌷🌷🌷🌷🌷🌷🍂🍂🍂🍂🍂🌷🌷🌷🌷🌷🌷🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 2021 ലെ ലോക മിഷൻ ദിനത്തിനായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്ത തീം ആണ് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ നിന്ന് എടുത്ത “ഞങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ നമുക്ക് കഴിയില്ല”, ഒക്ടോബർ 24 ന് മിഷൻ ദിനം ആചരിക്കും. “ഒരിക്കൽ നാം…

പരസ്പര വിശ്വാസമാണ് രോഗീപരിചരണത്തില്‍ ആവശ്യം

2021 ഫെബ്രുവരി 11, ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ ആഗോളസഭയില്‍ ആചരിക്കുന്ന ലോക രോഗീദിനത്തിനുള്ള സന്ദേശത്തെക്കുറിച്ച്… സാഹോദര്യം സാന്ത്വനമാവണം മത്തായിയുടെ വിശുദ്ധ സുവിശേഷം 23 :8ൽ ഇപ്രകാരം പറയുന്നു,“നിങ്ങള്‍ക്ക് ഒരു ഗുരുനാഥനേയുള്ളൂ, അതിനാല്‍ നിങ്ങള്‍ പരസ്പരം സഹോദരങ്ങളാണ്”. ഈ സുവിശേഷചിന്തയെ ആധാരമാക്കിയാണ് രോഗീപരിചരണ മേഖലയില്‍…

കേരളത്തിന് അഭിമാന മുഹൂർത്തം:-‘മാഹേർ ‘ സ്ഥാപക കണ്ണൂർ കോളയാട് വാക്കച്ചാലിൽ സിസ്റ്റർ ലൂസി കുര്യൻ ലോകത്തിലെ അതിസ്വാധീനം ഉള്ളവരുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്ത്.

അശരണരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന’മാഹേർ’ ഫൗണ്ടേഷൻ സ്ഥാപക സിസ്റ്റർ ലൂസി കുര്യൻ ഓസട്രിയനിലെ പ്രമുഖ മാസികയായ”ഊം ” മാസികയുടെ ലോകത്തിലെ അതി സ്വാധീന വ്യക്തികളുടെ പട്ടികയിൽ. കോവിഡ് പ്രതിസന്ധിഘട്ടങ്ങളിൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളെയാണ് തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സിസ്റ്ററിന്റെ പ്രവർത്തനങ്ങളാണ് ഈ പട്ടികയിൽ…

പ്രതിസന്ധികൾക്ക് നടുവിലും ഭിന്നശേഷിക്കാരായ പെൺകുട്ടികളുടെ എല്ലാമെല്ലാമായി സി.റോസ് കതെറിൻ A.S.N

നെയ്റോബി: മഹാമാരി പെയ്തിറങ്ങിയ പകർച്ചവ്യാധിയുടെ നാളുകളിൽ സാമൂഹ്യ അകലം പാലിച്ചും, വീടുകളുടെ അകത്തളങ്ങളിൽ ഒതുങ്ങി കൂടുവാനും മാനവരാശി നിർബന്ധിതമായിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെഷെയർ ഹോമുകളും അടച്ചിട്ടതോടെ കുട്ടികളുടെ അവസ്ഥ പരിതാപകരമായി. പരസഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ നില അതിലും പരിതാപകരമാണ്. നിത്യവൃത്തിക്ക്…

OUR MISSIONS

carlovoice.com carlohub.com C-You Army