• ശനി. മേയ് 15th, 2021

Cat-NewGen

Language of Jesus and His Church is Love

Fr. Sunny Kuttikattu

CMI
  • Home
  • സങ്കടപ്പെടാൻ നൂറു കാരണങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. എന്നാൽ തകർന്നു പോകരുത്.

സങ്കടപ്പെടാൻ നൂറു കാരണങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. എന്നാൽ തകർന്നു പോകരുത്.

സങ്കടപ്പെടാൻ നൂറു കാരണങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. എന്നാൽ തകർന്നു പോകരുത്. സന്തോഷിക്കാനായി അതിൽനിന്ന് ഒരു ചെറിയ കാരണമെങ്കിലും കണ്ടെത്തി മുന്നോട്ടു പോകാൻ നമ്മുക്കാവണം. ഈ ലോകത്തിൽ എല്ലാം തികഞ്ഞവരായി ആരുമില്ല എന്ന തിരിച്ചറിവോടെ മുന്നോട്ടു പോകാൻ നമ്മുക്കായാൽ നമ്മുടെ ജീവിതം പരാജയപ്പെടാൻ…

ഏതു കാര്യത്തിലും തുടക്കം എപ്പോഴും പ്രയാസമേറിയതായിരിക്കും. എങ്കിലും കീഴടങ്ങാതെ പരിശ്രമം തുടരുക.

തീർച്ചയായും ഒരുനാൾ നമ്മൾ നമ്മുടെ ഉദ്യമത്തിൽ വിജയിക്കുക തന്നെ ചെയ്യും. ഇസ്രായേൽജനം ചെങ്കടൽ കടക്കുന്നതിനെക്കുറിച്ച് നമ്മുക്കെല്ലാം നല്ല ധാരണയുണ്ട്. മോശ തൻ്റെ വടി കടലിനു മീതേനീട്ടി. അപ്പോൾ കടൽ രണ്ടായി വിഭജിക്കപ്പെട്ടു. ജനം കടലിൻ്റെ നടുവിലൂടെ നടന്ന് അക്കരെയെത്തുകയും ചെയ്തു. ഇതാണ്…

📖 വചന വിചിന്തനം 📖

സഭ ഇന്ന് കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ ആചരിക്കുകയാണ്. ഏവർക്കും തിരുനാളിന്റെ മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ നേരുന്നു. സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ നൽകിയ വാഗ്ദാനമാണ് സഹായകനായ പരിശുദ്ധാത്മാവ്. അതൊടൊപ്പം നമുക്കു നൽകിയ പ്രേഷിത ദൗത്യമാണ് ലോകത്തിന്റെ അതിർത്തികൾ വരെ ഈശോയെക്കുറിച്ച് പ്രഘോഷിക്കുക എന്നുള്ളത്.…

പുതിയ പ്രഭാതത്തിൻ്റെ തുടക്കം എല്ലായ്പ്പോഴും അന്ധകാരത്തിൽ നിന്നാണ്.

ജീവിതത്തിൽ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അതിനായി ഉറുമ്പിൻ്റെ സമീപനം സ്വീകരിക്കുന്നത് നല്ലതാണ് എന്നു പറയാറുണ്ട്. അവ പ്രശ്നങ്ങളെ കാണുന്നു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, അവധാനതയോടെയും കനത്ത ക്ഷമയോടെയും അവയെ നേരിടുന്നു. ഒട്ടകപ്പക്ഷിയെപ്പോലെ പ്രശ്നങ്ങളെ കാണാതെ, കോഴിയെപ്പോലെ ഭീരുവായി പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാതെ,…

കുറവുകളിൽ നിന്ന് നിറവുകൾ സൃഷ്ടിക്കുന്നിടത്താണ് ജീവിതത്തിൻ്റെ വിജയം.

ചിലത് കാണാതിരുന്നാൽ, ചിലത് കേഴ്ക്കാതിരുന്നാൽ, ചിലയിടത്ത് മൗനം പാലിച്ചാൽ ജീവിതം നമ്മുക്ക് മനോഹരവും സന്തോഷകരവുമായിത്തീരും. മഹാനായ വോൾട്ടയർ ജീവിതത്തെ ചീട്ടുകളിയോടാണ് ഉപമിച്ചത്. ഓരോ കളിക്കാരനും അഥവാ കളിക്കാരിക്കും തൻ്റെ കൈയ്യിൽ വന്നുചേരുന്ന ചീട്ടുകൾ അതേപടി സ്വീകരിച്ചേ മതിയാവൂ. പക്ഷേ ആ കാർഡുകൾകൊണ്ട്…

സ്വന്തം ചിന്തകൾക്ക് പിറകെ സഞ്ചരിച്ചവർ മാത്രമേ തൻ്റെതായ ചിന്തകളിലൂടെ മറ്റുള്ളവരെ സ്വപ്നം കാണാൻ പഠിപ്പിച്ചിട്ടുള്ളു.

ആയിരം പൗണ്ട് ഒരു വർഷം സമ്പാദിക്കുന്നതിനെക്കാൾ മൂല്യവത്താണ് ജീവിതത്തിൽ അനുദിനം അഭിമുഖീകരിക്കേണ്ടി വരുന്ന ചെറുതും വലുതുമായ എല്ലാ സംഭവങ്ങളുടെയും നല്ലവശം കാണുന്ന സ്വഭാവം ഒരുവൻ വളർത്തിയെടുക്കുന്നതെന്ന് പ്രസിദ്ധ ഇംഗ്ലീഷ് കവിയായ സാമുവൽ ജോൺസൺ ഒരിക്കൽ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ഇന്ന് നമ്മുടെ…

സംഭവങ്ങളോ പ്രശ്നങ്ങളോ അല്ല. ഇവയോട് നാം വച്ചുപുലർത്തുന്ന നമ്മുടെ മനോഭാവമാണ് നമ്മുടെ അതിജീവനത്തിൻ്റെ കരുത്ത്.

എന്നും എവിടെയും വലിയ രീതിയിലുള്ള നേട്ടങ്ങൾ കൈവരിച്ചവരെല്ലാം തങ്ങളുടെ ജീവിതത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുത്തവരും അവയുടെ സാക്ഷാത്കാരത്തിനായി കഠിന പരിശ്രമം ചെയ്തവരുമായിരുന്നു തൻ്റെ പ്രയാണപഥത്തിൽ ഉയർന്നുവരാനിടയുള്ള പ്രയാസങ്ങളോടും, ദൗർഭാഗ്യാവസ്ഥകളോടും, ദാരിദ്ര്യത്തോടും, നിരുത്സാഹപ്പെടുത്തലുകളോടും ആത്മവിശ്വാസത്തോടെ പൊരുതി മുന്നേറാനുറച്ച ഒരു വ്യക്തിയെ…

ഒരിക്കലും മറ്റുള്ളവരുമായി നമ്മൾ സ്വയം താരതമ്യം ചെയ്യരുത്. കാരണം നമ്മുടെ റോൾ ഭംഗിയായി ചെയ്യാൻ നമ്മളെക്കാൾ മികച്ച മറ്റൊരാളില്ല.

ഒരു ജനക്കൂട്ടത്തെ മാറിനിന്ന് ശ്രദ്ധിച്ചാൽ ഒരു കാര്യം നമ്മുക്ക് വ്യക്തമാകും. ആർക്കും ഒരു വ്യക്തിത്വമില്ല.എന്നാൽ ആ ജനക്കൂട്ടത്തോട് പ്രസംഗിക്കുന്ന വ്യക്തിയെ ശ്രദ്ധിച്ചാൽ നമ്മുക്ക് ഒരു കാര്യം വ്യക്തമാകും. അയാളണ് അവിടുത്തെ രാജാവ്. ജനക്കൂട്ടത്തിനിടയിൽ ഒരാളായിത്തീരുക എളുപ്പമാണ്. പക്ഷേ, അവരെ നയിക്കുന്ന ഒരാളായിത്തീരുക…

ഉറച്ച തീരുമാനത്തോടെ എഴുന്നേല്ക്കുക. തികഞ്ഞ സംതൃപ്തിയോടെ ഉറങ്ങുക.

വിജയകരവും പ്രയോചനപ്രദവുമായ ഒരു ജീവിതമാണ് നമ്മൾ സ്വപ്നം കാണുന്നതെങ്കിൽ ഈ സ്വപ്നസാക്ഷാത്കാരത്തിന് പലപ്പോഴും നമ്മുക്ക് കൂട്ടാകുന്നത് ഉറച്ച ബോധ്യത്തിൽ നിന്നും സ്വന്തം ജീവിതത്തെക്കുറിച്ച് നമ്മൾ കൈക്കൊള്ളുന്ന ചില തീരുമാനങ്ങളാണ്. ഈ തീരുമാനങ്ങൾ എപ്പോഴും ജീവിതത്തോടുള്ള നമ്മുടെ മനോഭാവങ്ങളോടും കാഴ്ചപ്പാടുകളോടും ചേർന്നു നില്ക്കുന്നു.…

മുന്നിലുള്ളത് നമ്മുക്ക് പ്രധാനപ്പെട്ടതാണങ്കിൽ അതു നേടാനുള്ള വഴിയും നമ്മൾ കണ്ടെത്തും. നമ്മുടെ നിശ്ചയദാർഢ്യം ഒന്നുമതി ലോകം നമ്മുക്കു വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ.

വ്യക്തികളെന്ന നിലയിൽ നമ്മൾ എല്ലാവരുംതന്നെ ജീവിതത്തിൽ പലതരത്തിലുള്ള നേട്ടങ്ങൾ സ്വപ്നം കാണുന്നവരാണ്. എന്നാൽ, അതിൻ്റെ പിന്നിലെ പ്രാരാബ്ദങ്ങളും പ്രയാസങ്ങളും ഉത്തരവാദിത്വങ്ങളുമെല്ലാം സ്വയം ഏറ്റെടുക്കേണ്ടി വരുമ്പോൾ നമ്മിൽ പലരും തളർന്നുപോകുന്നു. ഇത്തരം സന്ദർഭങ്ങളിൽ, വഴിയിൽ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെ ഓർത്ത് പിൻമാറിയവരല്ല സ്വന്തം കഴിവിൽ…