• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

Fr. Sijo Kannampuzha

May God Bless You
  • Home
  • 🛐✝💊 Gospel capsule👣🌼🕊💒149 (24/06/2022)

🛐✝💊 Gospel capsule👣🌼🕊💒149 (24/06/2022)

📖 എന്നാല്‍, പടയാളികളിലൊരുവന്‍ അവൻ്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവും വെള്ളവും പുറപ്പെട്ടു (യോഹ 19:34) താൻ കടന്നുപോകാനിരിക്കുന്ന കുരിശിൻ്റെ, തീവ്രസഹനത്തിൻ്റെ വഴികളെ ഓർത്ത് എന്നും പിടയ്ക്കുന്ന ഹൃദയത്തോടെ ആയിരിക്കാം അവൻ ഉറങ്ങിയത്. ഇന്നും അവൻ്റെ ഹൃദയം പിടയ്ക്കുന്നത്…

📖🛐✝💊 Gospel capsule👣🌼🕊💒 551 (22/06/2022)

അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്‌ധനായ ഒരുവനെ കണ്ടു.(യോഹന്നാന്‍ 9 : 1) എത്രയോ അധികം ആളുകളാണ് ആ വഴിയിലൂടെ കടന്നുപോകുന്നത്. എന്നാൽ ആ മനുഷ്യനെ ഹൃദയം കൊണ്ട് കണ്ടതും അവൻ്റെ അരികിലെത്തിയതും ഈശോ മാത്രമാണ്. നമ്മുടെ ചുറ്റുമുള്ളവരെ നാം കാണുന്നത് കണ്ണുകൊണ്ടാണോ…

📖🛐✝💊 Gospel capsule👣🌼🕊💒 549 (20/06//2022)

യേശു ആത്‌മാവിൻ്റെ ശക്‌തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവൻ്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു (ലൂക്കാ 4:14) മരുഭൂമിയിലെ പരീക്ഷകളെ അതിജീവിച്ച യേശു തിരികെ ഗലീലിയിലേക്ക് മടങ്ങുന്നതാണ് വചനഭാഗം. ഒരു പുതിയ തുടക്കത്തിന് ഇവിടെ ആരംഭം കുറിക്കുകയാണ്. ആത്മാവിൽ ശക്തി പ്രാപിക്കുന്ന ഈശോ, പിതാവ്…

📖🛐✝💊 Gospel capsule👣🌼🕊💒 548 (19/06//2022)

അവന്‍ പന്ത്രണ്ടുപേരെയും അടുക്കൽ വിളിച്ച്‌ സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക്‌ അധികാരവും ശക്‌തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു (ലൂക്കാ 9 : 1 & 2) ഗലീലിയിലെ യേശുവിൻ്റെ ശുശ്രൂഷകൾ പ്രധാനമായും…

📖🛐✝💊 Gospel capsule👣🌼🕊💒 547 (18/06//2022)

യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു (യോഹന്നാന്‍ 10 : 31) തങ്ങളുടെ മനസ്സിലും ഹൃദയത്തിലും സൂക്ഷിച്ചിരുന്ന ദൈവത്തെക്കുറിച്ചുള്ള പ്രതിച്‌ഛായ മാറ്റുവാൻ തയ്യാറാകാത്തതുകൊണ്ടാണ് യഹൂദർക്ക് യേശുവുമായി കലഹിക്കേണ്ടിവന്നത്. ദൈവത്തെക്കുറിച്ചുള്ള സത്യമുൾക്കൊള്ളാൻ അതുവഴി അവർക്ക് കഴിയാതെ പോയി. ദൈവത്തെക്കുറിച്ചുള്ള എൻ്റെ ചിന്ത എന്താണ്?…

📖🛐✝💊 Gospel capsule👣🌼🕊💒 546 (17/06//2022)

യേശു ചുറ്റും നോക്കി ശിഷ്യരോടു പറഞ്ഞു: സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രപ്രയാസം! (മര്‍ക്കോസ്‌ 10:23) ധനം ഒരു ഉത്തരവാദിത്വമാണ്. ഏൽപ്പിക്കപ്പെട്ട എല്ലാത്തിൻ്റെയും കാര്യസ്ഥരാണ് നാമെല്ലാവരും. ഒന്നും നമ്മുടെ സ്വന്തമല്ല. എനിക്കുള്ളവയ്ക്ക് മറ്റുള്ളവരും അവകാശികളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ ആവശ്യങ്ങൾ ഞാൻ അനുഭാവപൂർവ്വം പരിഗണിച്ചിട്ടുണ്ടോ?…

📖🛐✝💊 Gospel capsule👣🌼🕊💒 545 (16/06//2022)

അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എൻ്റെ ശരീരമാണ്‌ (മത്തായി 26 : 26) യേശു, മറ്റുള്ളവർക്കുവേണ്ടി മുറിയപ്പെടാനും പങ്കുവയ്ക്കപ്പെടാനും തയ്യാറായതുകൊണ്ടാണ് നമുക്ക് വി. കുർബ്ബാന ലഭിച്ചത്. ക്രിസ്തുവാകുന്ന തിരുവോസ്തി സ്വീകരിക്കുന്ന…

📖🛐✝💊 Gospel capsule👣🌼🕊💒 544 (15/06//2022)

സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എൻ്റെ അടുത്തുവരുന്ന ആര്‍ക്കും എൻ്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല (ലൂക്കാ 14 : 26) വെറുക്കുക എന്നതിനേക്കാളും (ദൈവത്തെക്കാൾ) കുറച്ചുസ്നേഹിക്കുക എന്നതാണ് μισεῖ (misei) എന്ന ഗ്രീക്ക് പദംകൊണ്ട്…

📖🛐✝💊 Gospel capsule👣🌼🕊💒250 (12/06/2022)

കർത്താവേ, ഇതാ, അങ്ങു സ്‌നേഹിക്കുന്നവൻ രോഗിയായിരിക്കുന്നു എന്നു പറയാൻ ആ സഹോദരിമാർ‍ അവൻ്റെ അടുക്കലേക്ക്‌ ആളയച്ചു (യോഹ 11:3) ലാസർ രോഗബാധിതനായെന്ന് ലാസറിൻ്റെ സഹോദരിമാർ ഈശോയെ അറിയിക്കുന്നതാണ്സന്ദർഭം. ശേഷം ലാസർ മരണപ്പെടുകയും കർത്താവ് അവനെ ഉയിർപ്പിക്കുകയും ചെയ്തത് നമുക്ക് പരിചിതമായ വചനഭാഗങ്ങളാണല്ലോ.…

📖🛐✝💊 Gospel capsule👣🌼🕊💒335 (09/06/2022)

ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ, അത്‌ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും (മത്താ 5:19) അനുസരണം ഒരിക്കലും എളുപ്പമല്ല. അതിൽ ഉപേക്ഷ അടങ്ങിയിരിക്കുന്നു. മനുഷ്യൻ…

You missed