• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

Sebin

  • Home
  • ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതിയാണ് ഏറ്റവും ഉത്തമമായ പദ്ധതി.

ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതിയാണ് ഏറ്റവും ഉത്തമമായ പദ്ധതി.

തങ്കച്ചന്‍ തുണ്ടിയില്‍  ചെറുപ്പത്തില്‍ വൈദികനാകണമെന്ന് ആഗ്രഹിച്ചു. നടന്നില്ല. ഇടവകയില്‍ ഒരു കപ്യാരുടെ ഒഴിവു വന്നപ്പോള്‍ഞാന്‍ ചിന്തിച്ചു. ഈ പണി കിട്ടിയാല്‍ കൊള്ളാം. ഏതായാലും എന്നും പള്ളിയില്‍ പോകുന്നുണ്ട്. അതോടൊപ്പംകപ്യാരുടെ പണി കൂടിയായാല്‍ ഒരു വരുമാനവുമായി, പ്രത്യേക ത്യാഗങ്ങള്‍ ഇല്ലതാനും. തെങ്ങു കയറ്റംനിര്‍ത്തുകയുമാകാം.  ഞാന്‍ തെങ്ങു കയറുന്ന അനേകം വീടുകളുണ്ട്. അവരില്‍ പലരും പള്ളി കമ്മറ്റിക്കാരുമാണ്. ഞാന്‍ അവരോട്പറഞ്ഞു. പാരിഷ് കൗണ്‍സില്‍ കൂടുമ്പോള്‍ കപ്യാര്‍ സ്ഥാനത്തേക്ക് എന്‍റെ പേര്‍ പറയണം. കപ്യാരു പണികഴിഞ്ഞ് നിങ്ങളുടെ തേങ്ങായും ഇട്ടു തരാം. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പാരീഷ് കൗണ്‍സിലില്‍ഇക്കാര്യം ചര്‍ച്ചക്കു വന്നപ്പോള്‍ പലരും തന്‍റെ പേര് സൂചിപ്പിച്ചു. അച്ഛന്‍ അന്ന്‍ പാരീഷ് കൗണ്‍സിലില്‍ പറഞ്ഞവാക്കുകള്‍ എന്നെ ഏറെ വേദനിപ്പിച്ചു. “അവന്‍ കപ്യാരായാല്‍ ശരിയാവുകയില്ല. കുര്‍ബ്ബാനയോടൊക്കെ അല്‍പംഭക്തിയുള്ള ആളാകണം കപ്യാര്.” എന്നേക്കാള്‍ പക്വതയുള്ള മറ്റൊരാളെ തിരഞ്ഞെടുത്തു.  പക്ഷേ അത്ഭുതം അതല്ല. എന്നെ അന്ന് കപ്യാരായിട്ട് തിരഞ്ഞെടുത്തിരുനെങ്കില്‍ ഞാന്‍ ഇന്ന് ഈ നിലയില്‍എത്തുമായിരുന്നില്ല. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ കുര്‍ബാനയെക്കുറിച്ച് ക്ലാസ്സെടുക്കാനുംഎഴുതാനും തുടങ്ങിയത്. ഇവിടെ ഒരു സത്യം കുറിക്കട്ടെ. അന്നത്തെ തിരഞ്ഞെടുപ്പ് നൂറു ശതമാനംദൈവഹിതമായിരുന്നു. എന്നെ അവിടം കൊണ്ട് നിര്‍ത്താനല്ലായിരുന്നു കര്‍ത്താവിന്‍റെ പദ്ധതി. “മനുഷ്യന്‍പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്‍ത്താവിന്‍റേതാണ്.” ആ നാളുകളില്‍ തന്നെകുര്‍ബ്ബാനയ്ക്കിടയില്‍ ഒരു ഗാനത്തിലൂടെ എന്‍റെ ഭോഷത്തം തിരിച്ചറിഞ്ഞു. ഇതേപ്പറ്റി ചിന്തിച്ചപ്പോള്‍ എനിക്കുമനസ്സിലായത് വി. പത്രോസിനെ ഈശോ വിളിച്ചപ്പോള്‍ തന്നെ “ആദ്യ മാര്‍പ്പാപ്പയായി” തന്നെയാണ് കണ്ടത്. തള്ളിപ്പറഞ്ഞപ്പോഴും ചെവി ഛേദിച്ചപ്പോഴും, വെള്ളത്തില്‍ എടുത്തുചാടി താഴ്ന്നപ്പോഴും എല്ലാം. അങ്ങനെയെങ്കില്‍എന്തൊക്കെ കോപ്രായങ്ങള്‍ ഞാന്‍ കാണിച്ചാലും (അറിഞ്ഞും അറിയാതെയും) ദൈവത്തിന് എന്നെക്കുറിച്ചുള്ളപദ്ധതിയാണ് ഏറ്റവും ഉത്തമമായ പദ്ധതി. 

നാസികൾ ഗില്ലറ്റിന്‍ കൊണ്ട് തലയറുത്ത് കൊലപ്പെടുത്തിയ കത്തോലിക്ക വൈദികന്‍ ഫാ. ജാന്‍ മാച്ചാനേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

നവംബര്‍ 20ന് തെക്ക്-പടിഞ്ഞാറന്‍ പോളണ്ടിലെ കാടോവിസിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍വെച്ച്വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ് ഫാ. ജാന്‍ ഫ്രാന്‍സിസെക് മച്ചായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. നന്മയുള്ളവരോട് വിദ്വേഷംവെച്ചു പുലര്‍ത്തിയ നാസി സമ്പ്രദായത്തിന്റെ ഇരയാണ് ജാന്‍ മാച്ചായെന്നുംകര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വൈദികന്റെ ജീവിതസാക്ഷ്യം സഭാ ചരിത്രത്തിലെ വിശ്വാസത്തിന്റേ ധീരമായഏടായിരിക്കുമെന്നു വിശുദ്ധ കുര്‍ബാനക്കിടെ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ പറഞ്ഞു.  1914 ജനുവരി 18ന് പോളണ്ടിലെ സിലേസിയ പ്രവിശ്യയിലെ ചോര്‍സോ സ്റ്റാറി ഗ്രാമത്തിലാണ് ഹാനിക്എന്നറിയപ്പെടുന്ന ജാന്‍ ഫ്രാന്‍സിസേക് (ജോണ്‍ ഫ്രാന്‍സിസ്) ജനിച്ചത്. 1934-ല്‍ അദ്ദേഹം സിലേസിയയിലെതിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. നാസികള്‍ പോളണ്ട് ആക്രമിക്കുന്നതിന് വെറും മൂന്നു മാസങ്ങള്‍ക്ക്മുന്‍പ് 1939 ജൂണ്‍ 25-നാണ് കാടോവിസ് അതിരൂപതയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. കാടോവിസിനു സമീപമുള്ള റുടാ സ്ലാസ്കായിലെ സെന്റ്‌ ജോസഫ് ദേവാലയത്തിലായിരുന്നു ഫാ. ജാന്‍മാച്ചായുടെ നിയമനം. പാവപ്പെട്ടവരെ സഹായിക്കുന്ന കോണ്‍വാലിയ (ലില്ലി ഓഫ് ദി വാലി) എന്ന രഹസ്യസംഘടനയില്‍ അംഗമായിരുന്നു അദ്ദേഹം. സ്വിറ്റ് (പ്രഭാതം) എന്ന രഹസ്യ വാര്‍ത്താപത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1941 സെപ്റ്റംബര്‍ 5-നു നാസിജര്‍മ്മനിയുടെ രഹസ്യ പോലീസായ ഗെസ്റ്റപ്പോ ഫാ. മാച്ചായെ അറസ്റ്റ് ചെയ്യുന്നത്. നിരവധി അപമാനങ്ങള്‍ക്കുംക്രൂരമായ ചോദ്യം ചെയ്യലിനും ശേഷം അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. 1942 ഡിസംബര്‍ 3-ന് കാടോവിസിലെ ജയിലില്‍വെച്ച് അദ്ദേഹത്തെ ഗില്ലറ്റിന്‍ (വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദംചെയ്യാനുള്ള യന്ത്രം) കൊണ്ട് ശിരഛേദം ചെയ്ത് കൊലപ്പെടുത്തി. കൊല ചെയ്യപ്പെടുമ്പോള്‍ 28 വയസ്സായിരുന്നുഅദ്ദേഹത്തിനു പ്രായം. പിന്നീട് മൃതദേഹം എന്ത് ചെയ്തുവെന്ന് പോലും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ലാണ് ഫാ. ജാന്‍ മച്ചായുടെ നാമകരണ നടപടികള്‍ക്ക് തുടക്കമാവുന്നത്. 

290വർഷങ്ങൾ പഴക്കമുള്ള തിരുവോസ്തികൾ!

സിയെന്നായിലെ സെ . ഫ്രാൻസിസ് ദേവാലയത്തിൽ നിന്നും 1730 ആഗസ്റ്റ് 14 ന് കൂദാശ ചെയ്യപ്പെട്ട 351 തിരുവോസ്തികൾ സൂക്ഷിച്ചിരുന്ന സിബോറിയം മോഷ്ടിക്കപ്പെട്ടു . 3 ദിവസങ്ങൾക്കുശേഷംആഗസ്റ്റ് 17 ന് പ്രൊവൻസാനൊയിലെ സാന്താ മരിയ ദേവാലയത്തിൽ ഒരു പെട്ടിയിൽ സൂക്ഷിച്ച നിലയിൽസിബോറിയം വീണ്ടെടുത്തു . ജനങ്ങൾ അത് സാഘോഷം പ്രദക്ഷിണമായി തങ്ങളുടെ ദേവാലയത്തിലേക്ക്തിരികെ കൊണ്ടുവന്നു . കുറേ ദിവസം കഴിഞ്ഞ് സിബോറിയം തുറന്നു നോക്കി . തിരുവോസ്തികൾക്ക് യാതൊരുമാറ്റവും വന്നിട്ടില്ല . ആർച്ച്ബിഷപ്പ് തിബേരിയോ ബൊർഗസെ , ഒരു താരതമ്യ പഠനമെന്ന രീതിയിൽ കൂദാശചെയ്യാത്ത കുറച്ച് ഓസ്തികൾ ഒരു പാത്രത്തിലാക്കി സീൽ ചെയ്തു . 10 വർഷങ്ങൾക്കു ശേഷം തുറന്നു നോക്കിയപ്പോൾ ആ ഓസ്തികളെല്ലാം നശിച്ചു പോയിരുന്നു . എന്നാൽ തിരിച്ചുകിട്ടിയ ആ 351 തിരുവോസ്തികളും 290 വർഷങ്ങൾ പിന്നിട്ട് , ഇന്നുംപുതുമയോടെ സൂക്ഷിക്കപ്പെടുന്നു . 1922 വരെയുള്ള കാലഘട്ടങ്ങളിൽ നിരവധി പഠനങ്ങൾക്ക് വിധേയമാക്കപ്പെട്ടഈ അത്ഭുതത്തിന്റെ ആധികാരികത വി .10 -ാം പിയൂസ് പാപ്പയാണ് പ്രഖ്യാപിച്ചത്.

വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

സീറോമലബാർ സഭയിലെ വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നപശ്ചാത്തലത്തില്‍ ചില വൈദികരുടെ പരസ്യമായുള്ള അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക്കാരണമാകുന്നുവെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. സഭാ സിനഡിന്റെ തീരുമാനം സഭയിലെബഹുഭൂരിപക്ഷം വൈദികരും അല്മായ വിശ്വാസികളും സർവ്വാത്മനാ സ്വാഗതം ചെയ്തത് ഏറെമാതൃകാപരമാണ്. പതിനായിരത്തോളം വൈദികരും അമ്പതുലക്ഷത്തിൽപരം വിശ്വാസികളുമുള്ളസീറോമലബാർസഭ കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും ശക്തമായ പൗരസ്ത്യ സഭാസമൂഹമാണ്. എന്നാൽ, സഭയുടെ മഹത്തായ പാരമ്പര്യത്തിനും മാതൃകാപരമായ അച്ചടക്കത്തിനും വിരുദ്ധമായ ചില പ്രവണതകൾഅടുത്തകാലത്ത് ശക്തിപ്പെടുന്നത് അപലപനീയമാണെന്നും മീഡിയ കമ്മീഷന്‍ പ്രസ്താവിച്ചു.  സഭയിലെ പകുതിയിലധികം പ്രദേശങ്ങളിലും ഇതിനോടകം നിലവിൽ വന്നുകഴിഞ്ഞബലിയർപ്പണരീതിയെക്കുറിച്ചാണ് പുകമറ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നത്. ഏതാനും വൈദികരും അവരുടെവക്താക്കളായ ചില അല്മായരും ചേർന്ന് ‌ഈ ദിവസങ്ങളിൽ സഭയുടെ ആസ്ഥാന കാര്യാലയത്തിനുമുന്നിൽനടത്തിയ സമരപ്രകടനങ്ങൾക്കെതിരെ വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം രൂപപ്പെട്ടു തുടങ്ങിയപശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. വി. കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച്സിനഡിന്റെ തീരുമാനത്തോട് വിയോജിപ്പുള്ളവർക്ക് സഭാനിയമം അനുവദിക്കുന്ന മാർഗ്ഗങ്ങളിലൂടെ പൗരസ്ത്യതിരുസംഘത്തെയും പരിശുദ്ധ പിതാവിനേയും സമീപിക്കാവുന്നതാണ്.  ഇപ്രകാരം നൽകപ്പെട്ട നിവേദനങ്ങളിൽ അന്തിമ തീർപ്പുവരുന്നതിനുമുമ്പേ സമരവുമായി ഇറങ്ങിയവർകത്തോലിക്കാ പൗരോഹിത്യത്തെയും വിശ്വാസത്തെയും പൊതു സമൂഹത്തിൽ അപഹാസ്യരാക്കാൻശ്രമിക്കുകയായിരുന്നു. സിനഡു തീരുമാനത്തിന് നാൾതോറും പിന്തുണ വർദ്ധിച്ചുവരുന്നതിലെരോഷമായിരിക്കാം ഇത്ര വലിയ അച്ചടക്കലംഘനത്തിനു ചിലരെ പ്രേരിപ്പിച്ചത്. വൈദികരുടെ പരസ്യമായുള്ള ഇത്തരം അച്ചടക്കലംഘനങ്ങൾ വിശ്വാസികൾക്ക് ഇടർച്ചയ്ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിൽ എല്ലാവരും സംയമനത്തോടെ പ്രതികരിക്കാൻ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക്അമിത പ്രാധാന്യം നൽകുന്ന മാധ്യമങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ചും നാം അവബോധമുള്ളവരാകണം. വർഷങ്ങളായി ശീലിച്ച ചില ക്രമങ്ങളിൽ മാറ്റം വരുന്നതിനെ ഉൾക്കൊള്ളാനുള്ള വൈമുഖ്യത്തെഅനുഭാവപൂർണ്ണമായി മനസ്സിലാക്കാനാകും. എന്നാൽ നൂറ്റാണ്ടുകൾകൊണ്ട് കൈവരിച്ചപൗരോഹിത്യമൂല്യങ്ങളെയും സഭാക്കൂട്ടായ്മയെയും വിസ്മരിച്ച് ചില നിക്ഷിപ്ത താല്പര്യക്കാർ നടത്തുന്നവ്യാജപ്രചാരണങ്ങളിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. 

ദൈവത്തെ ആരാധിക്കാൻ എന്തിന് ലജ്ജിക്കുന്നു?”

ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന കാലം. രാവിലെ കോടതിയിലേക്കുള്ള യാത്രയില്‍ പതിവുപോലെ നിത്യാരാധനാചാപ്പലിലേക്ക് പോയി. അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സാധാരണ ചെയ്യാറുള്ളതുപോലെ സ്യൂട്ട് ഉള്‍പ്പെടെയുള്ള എന്‍റെ ഔദ്യോഗിക വസ്ത്രങ്ങള്‍ മാറ്റിവച്ചു. അന്ന് ആരാധനാമധ്യേ മൃദുവായ ഒരു ചോദ്യം മനസിലേക്ക് വന്നു. “നിന്നെ ഇപ്രകാരം ഔദ്യോഗിക…

ഈശോയുടെ തിരുശരീര രക്തങ്ങൾ വിശുദ്ധ കുർബാനയിലൂടെ നൽകുന്നുവെന്ന് പഠിപ്പിക്കുകയും വിശുദ്ധ കുർബാന സ്വീകരണസമയത്ത് ഓസ്തി (ഈശോയുടെ തിരുശരീരം) മാത്രം നൽകുകയും വീഞ്ഞ് (തിരുരക്തം) നൽകാതിരിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യം എന്ത് ?

ബലിയർപ്പിക്കുമ്പോൾ ഓസ്തിയും വീഞ്ഞും വെവ്വേറെയാണ് കൂദാശചെയ്യുന്നത് . അതിനുശേഷം കുർബാനക്കിടെഇവരണ്ടും സംയോജിപ്പിക്കുന്ന കർമ്മമുണ്ട്. തിരുവോസ്തി രണ്ടായി വിഭജിച്ച തിനുശേഷം തിരുവോസ്തിയുടെഒരറ്റംകൊണ്ട് തിരുരക്തത്തിൽ കുരിശുവരയ്ക്കുന്നു . അപ്രകാരം തിരുരക്തത്താൽ നനവേറ്റഭാഗം കൊണ്ട്ജനങ്ങൾക്ക് നല്കുന്ന കുതോദിയിലെ ( Ciborium ) ചെറിയ ഓസ്തികളിൽ കുരിശുവരച്ചുകൊണ്ട് കാർമ്മികൻചൊല്ലുന്ന പ്രാർത്ഥന ഇപ്രകാരമാണ്: “ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായരഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ തിത്വത്തിന്റെ ആരാധ്യവും മഹനീയവുമായനാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും പൂർത്തീകരിക്കപ്പെടുകയും കലർത്തപ്പെടുകയുംപരസ്പരം യോജിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.” ദൈവശാസ്ത്രപരമായി പറഞ്ഞാൽ, ഇതോടെതിരുശ്ശരീരത്തിലേക്ക് തിരുരക്തവും , തിരുരക്തത്തിലേക്ക് തിരുശ്ശരീരവും ചേർന്നു കഴിഞ്ഞു. അതിനാൽദിവ്യകാരുണ്യ സ്വീകരണസമയത്ത് തിരുശ്ശരീരരക്തങ്ങളിൽ ഒന്നു മാത്രമേ ലഭിക്കുന്നുവെന്നു പറയുന്നത്ദൈവശാസ്ത്രപരമായി ശരിയല്ല. ചുരുക്കത്തിൽ , തിരുശ്ശരീരരക്തങ്ങൾ ഒരുമിച്ച് സ്വീകരിച്ചാലും തിരുശ്ശരീരം മാത്രംസ്വീകരിച്ചാലും കുർബ്ബാനസ്വീകരണം പൂർണ്ണമാണ്.

ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് മരിയാ വാൾതോർത്താ എന്ന ദർശകയ്ക്ക് ഈശോ വെളിപ്പെടുത്തിയ കാര്യങ്ങൾ ”

ദൈവമനുഷ്യന്റെ സ്‌നേഹഗീത” എന്ന പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ശാരീരികമായ കാരുണ്യ പ്രവൃത്തികൾക്കും സ്വർഗത്തിൽ സമ്മാനമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. സത്യമായുംഞാൻ പറയുന്നു, മരിച്ചവരുടെ ആത്മാക്കൾക്കായുള്ള പ്രാർത്ഥന കാരുണ്യ പ്രവൃത്തിയാണ്. അതിന് ദൈവംനിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ ആർക്കുവേണ്ടി പ്രാർത്ഥിച്ചുവോ, ആ ആത്മാക്കൾ നിങ്ങളോടു നന്ദിയുള്ളവരായിരിക്കും. ശരീരത്തിന്റെപുനരുത്ഥാനത്തിൽ നിങ്ങളെല്ലാം വിധികർത്താവായ ക്രിസ്തുവിന്റെ മുമ്പിൽ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ, ഞാൻ ആഗ്രഹിക്കുന്നവരോടുകൂടെ ശുദ്ധീകരിക്കപ്പെടുന്ന സഹോദരങ്ങളോട് കാരുണ്യം കാണിച്ച്അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ദാനധർമം നടത്തുകയും ചെയ്തവരുടെ ആത്മാക്കളും ഉണ്ടായിരിക്കും. ഞാൻനിങ്ങളോടു പറയുന്നു, ഒരു നന്മപ്രവൃത്തിപോലും ഫലമില്ലാതായി പോകുന്നില്ല. അനേകം ആളുകൾ സ്വർഗത്തിൽതെളിവായി പ്രകാശിക്കും. അവർ സുവിശേഷം പ്രസംഗിച്ചിട്ടല്ല, എന്നാൽ അവർ വിശുദ്ധീകരിക്കപ്പെടുന്നആത്മാക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുകയും സഹിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിൽ അറിയപ്പെടാത്തവരായ പുരോഹിതരും പ്രേഷിതരും ദൈവം മാത്രം അറിയുന്ന സഹനത്തിന്റെബലിയാടുകളുമായിരുന്നവരും കർത്താവിന്റെ ശുശ്രൂഷകരുടെ പ്രതിസമ്മാനം സ്വീകരിക്കും. കാരണം അവരുടെജീവിതത്തെ അവർ സഹോദരസ്‌നേഹത്തിനും ദൈവമഹത്വത്തിനുമായി നിരന്തര സ്‌നേഹബലിയായിഅർപ്പിച്ചവരാണ്. ഞാൻ സത്യമായി പറയുന്നു, നിത്യജീവിതത്തിലേക്ക് പല വഴികളിലൂടെ പ്രവേശിക്കാം. അതിൽഒന്ന് ഇതാണ്. ഇത് എന്റെ ഹൃദയത്തിന് വളരെ പ്രീതിയുളവാക്കുന്നു.” ഈശോ മേൽപ്പറഞ്ഞപ്രകാരംവെളിപ്പെടുത്തിയതനുസരിച്ച് തിരുസഭയോട് ചേർന്ന് നമുക്കും സകല ശുദ്ധീകരണാത്മാക്കൾക്കുവേണ്ടിപ്രാർത്ഥന തുടരാം.

പൗരോഹിത്യം മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്ന കൂദാശയാണ്. ആരാണ് പുരോഹിതന്‍? ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവന്‍.

വിശുദ്ധ ജോൺ മരിയ വിയാനിയുടെ ചിന്തകൾ ഇവിടെ പ്രസ്കതമാണ് .അദ്ദേഹം പറയുന്നു ;വൈദികനെയുംമാലാഖയെയും ഒന്നിച്ചു കണ്ടാല്‍ വൈദികനായിരിക്കും ആദ്യം ഞാന്‍ സ്വസ്തി പറയുക. കാരണം മാലാഖദൈവത്തിന്റെ മിത്രം മാത്രമാണ്. വൈദികനോ, ദൈവത്തിന്റെ പ്രതിനിധിയും. അതുകൊണ്ടാണ് വിശുദ്ധ ത്രേസ്യാപുണ്യവതി വൈദികന്‍ നടന്നുപോയ സ്ഥലം ആദരവോടെ ചുംബിച്ചിരുന്നത്. മറിയം വഴി യേശുവിനെലോകത്തിനു കിട്ടി. പുരോഹിതര്‍ വഴി യേശുവിനെ എന്നും നമുക്കു കിട്ടുന്നു. എന്നാല്‍ മറിയമോ, മാലാഖയോമുഖേന പാപമോചനം നമുക്കു കിട്ടില്ല. അതിന് വൈദികന്‍തന്നെ വേണം. യേശുപേലും പുരോഹിതനെഅനുസരിക്കുന്നു. എപ്പോള്‍? ദിവ്യബലിയില്‍ ”ഇതെന്റെ ശരീരമാകുന്നു; ഇതെന്റെ രക്തമാകുന്നു” എന്ന്ഉച്ചരിക്കുന്ന മാത്രയില്‍. പുരോഹിതരില്ലാത്ത അവസ്ഥ എന്തായിരിക്കും?. ദിവ്യബലിയില്ല. ബലിപീഠമില്ല. ദൈവാലയ ഗോപുരങ്ങളില്ല. മണിനാദങ്ങളില്ല. ഗാനാലാപനങ്ങളില്ല. വചന വ്യാഖ്യാനങ്ങളില്ല. കൂദാശകളുടെനീര്‍ച്ചാലുകളില്ല. അവയുളവാക്കുന്ന ദുരവസ്ഥ ഭീതിദമാണ്. അതിനാല്‍ വൈദികനെ കാണുമ്പോള്‍ ഇങ്ങനെചിന്തിക്കണം. ”അദ്ദേഹമാണ് എന്നെ ദൈവമകനാക്കിയത്. എന്റെ പാപം മോചിച്ചത്. എനിക്ക് ആത്മീയ ഭക്ഷണംതന്നത്. അതിന്റെ താക്കോല്‍കാരനും അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ അധികാരം എത്ര വലുത്. ദൈവത്തിന്റെഅതേ അധികാരം നല്‍കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്ക് ഗോതമ്പപ്പത്തെ ദൈവമാക്കി മാറ്റുന്നു. അത്പ്രപഞ്ചത്തെ സൃഷ്ടിച്ചതിലും മഹത്തരമല്ലേ? ദൈവത്തിന്റെ ഹൃദയസന്തോഷമായ പുരോഹിതാ, നിന്റെമാഹാത്മ്യം എത്ര മഹനീയം..!”

സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറില്‍ ദരിദ്രര്‍ക്കായി ഹൃദ്രോഗ മൊബൈൽ ക്ലിനിക്.

പാപ്പായുടെ ഉപവി കാര്യാലയവും റോമിലെ സാൻ കാർളോ ദി നാൻസി ആശുപത്രി സംഘവും ചേർന്ന് ദരിദ്രർക്ക്ഹൃദ്രോഗ പരിശോധന നടത്തുന്നതിനുള്ള ഒരു മൊബൈൽ ക്ലിനിക് വി. പത്രോസിന്റെ ചത്വരത്തിൽ ഒക്ടോബർ25 ആം തിയതി നടന്നു. “ഹൃദയത്തിന്റെ  വഴികൾ, പ്രതിരോധത്തിന്റെ  യാത്ര” എന്നാണ് ഈ സംരംഭത്തിന് പേരിട്ടത്. ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം ജീവൻ രക്ഷയേകുന്ന ഹൃദ്രോഗ പരിശോധനകൾക്ക് സാധ്യതയില്ലാത്തപരിസരവാസികളായ ദരിദ്രർക്ക് അവ നൽകുന്നതിനും പലപ്പോഴും ഉപേക്ഷിക്കപ്പെട്ടവരായിതോന്നുന്നയാളുകൾക്കിടയിൽ സാന്നിധ്യം കൊണ്ട് ഐക്യമത്യം പ്രകടിപ്പിക്കുന്നതിനുമാണ്. ഈ സംരംഭംആരംഭിച്ച തിങ്കളാഴ്ച രാവിലെ 9 മണി മുതൽ പലരും സേവനം തേടിയിരുന്നു. ഇത് വൈകിട്ട് 6 മണി വരെതുടർന്നു. “ഹൃദയത്തിന്റെ വഴികൾ” എന്ന് പേരിട്ട ഈ പരിപാടി ഏകോപിപ്പിച്ചത് പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള കാര്യാലയത്തിന്റെ  തലവനായ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കിയും റോമിലെസാൻ കാർളോ ദി നാൻസി ഹോസ്പിറ്റലിലെ ഡോക്ർമാരും ചേർന്നാണ്. വത്തിക്കാന്റെ ചത്വരത്തിലെ ഇടതു വശത്തുള്ള തൂണുകളോടു ചേർന്നാണ് മൊബൈൽ ക്ലിനിക് സ്ഥാപിച്ചിരുന്നത്. ഹൃദയത്തിന്റെയും പൊതുവായ ആരോഗ്യത്തിന്റെ പരിശോധനയും നടത്താനുള്ള സൗകര്യംഏർപ്പെടുത്തിയിരുന്നു. തിബേരിയ ഹോസ്പിറ്റലും, ഇറ്റാലിയൻ ഹാർട്ട് ഫൗണ്ടേഷനും ഈ സംരംഭത്തിൽപങ്കാളികളാണ്. ശരിയായ അനുദിന ജീവിതചര്യകളെയും തുടർച്ചയായ പരിശോധനകൾ നടത്തേണ്ടതിന്റെആവശ്യകതയെയും കുറിച്ചുള്ള ബോധവൽക്കരണവും ഇതിന്റെ  ലക്ഷ്യങ്ങളിലൊന്നാണ്. 

വിശുദ്ധ കുര്‍ബാനയെ ഹൃദയത്തിലേറ്റിയ കുഞ്ഞു ഫ്രാന്‍സെസ്കോ.

ബ്രസീലിലെ സാവോ പോളയിലെ ഫ്രാന്‍സെസ്കോ അല്‍മേഡ ഗാമ എന്ന നാലു വയസ്സുകാരനായ ബാലന്റെവിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടുള്ള ആഭിമുഖ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണംഹൃദ്യമായി അനുകരിക്കുന്ന ഈ ബാലന്, ബലിയര്‍പ്പണത്തിന് ഉപയോഗിക്കുന്ന വിവിധങ്ങളായതിരുവസ്തുക്കളുടെ പേരും, ഉപയോഗവും മനപാഠമാണ്. തങ്ങളാരും അവനെ ഇതിനായി നിര്‍ബന്ധിച്ചിട്ടില്ലെന്നുംഫ്രാന്‍സെസ്കോ സ്വന്തം ഇഷ്ടപ്രകാരമാണ് വിശുദ്ധ കുര്‍ബാനയുടെ അനുകരണം തുടങ്ങിയതെന്നും അവന്റെഅമ്മ പറയുന്നു.  കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം ദേവാലയത്തില്‍ പോകുവാന്‍കഴിയാതിരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സെസ്കൊയുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നു വൈദികന്റെപ്രത്യേക അനുമതി വാങ്ങിയാണ് തങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നതെന്നും ഫ്രാന്‍സെസ്കോതങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ തന്റെ ഈ കഴിവ്ദൈവത്തിന്റെ വരദാനമാണെന്നാണ് ഈ കുഞ്ഞ് പറയുന്നത്.  പുരോഹിതനാവണമെന്നതും, ഫ്രാന്‍സിസ് പാപ്പയെ കാണണമെന്നതുമാണ് ഫ്രാന്‍സെസ്കൊയുടെ ഏറ്റവുംവലിയ ലക്ഷ്യങ്ങള്‍. 4 വയസ്സ് തികയാന്‍ പോകുന്ന ഫ്രാന്‍സെസ്കോ ജന്മദിന സമ്മാനമായിആവശ്യപ്പെട്ടിരിക്കുന്നത് യേശുവിനെ പ്രമേയമാക്കിയ ഒരു പാര്‍ട്ടി നടത്തണമെന്നും, മിഖായേല്‍ മാലാഖയുടെ രൂപംനല്‍കണമെന്നുമാണ്. വൈദികനാകുവാനും, വത്തിക്കാനില്‍ പോയി ഫ്രാന്‍സിസ് പാപ്പയെ കാണുവാനുമായിതന്റെ കൊച്ചു കൊച്ചു നാണയങ്ങള്‍ കുടുക്കയില്‍ സ്വരുക്കൂട്ടിക്കൊണ്ടിരിക്കുകയാണ്