കുരിശിൻ്റെ വഴിയെ
ആരോഗ്യകരമായി എങ്ങനെ പ്രതികരിക്കണമെന്നോ, എന്താണ് വാസ്തവമെന്നോ ഇന്ന് പലരും അറിയാതെ പോകുന്നു. മാധ്യമങ്ങളിലൂടെ പല ചോർച്ചകളും ചൊറിച്ചിലുകളും കാരണം മനുഷ്യർക്ക് കൺഫ്യൂഷൻ അടിച്ചു കയ്ച്ചിട്ട് തുപ്പാനും മേല മധുരിച്ചിട്ട് ഇറക്കാനും മേല എന്ന അവസ്ഥയിലേക്ക് കടന്നിരിക്കുന്നു.കുശുമ്പും കറയില്ലാത്ത കൊഴയും വർഗ്ഗീയതയെയും സ്വാർത്ഥതയെയും…
അടക്കപ്പെട്ട വാതിലുകൾ തുറക്കപ്പെട്ട ഒരേ ഒരു വെള്ളി.
കല്ലറകൾ തുറന്നതും, ആത്മാക്കൾ ജീവൻ പ്രാപിച്ച് സ്വർഗ്ഗത്തിൽ കരേറിയതും അന്നായിരുന്നു. കുരിശിന്റെ വഴി, വഴിത്തിരിവുകളില്ലാത്ത സ്നേഹത്തിന്റെ തീരമാണ്. സങ്കൽപ്പങ്ങൾക്കും അപ്പുറമുള്ള സ്നേഹം ആ വഴി പറഞ്ഞു നൽകുന്നുണ്ടായിരുന്നു. വിട്ടുപിരിഞ്ഞു പോയതും ഉപേക്ഷിക്കപ്പെട്ടതുമായ സങ്കടങ്ങൾ ഒക്കെയും കുരിശിൽ പൊടിഞ്ഞു തീരും.തിരസ്കരണങ്ങൾ ഏറിത്തുടങ്ങുമ്പോൾ ക്രൂശിലേക്ക്…
Addicted to..
ചിലതൊക്കെ അടിക്ഷൻസാണ്. ചിലതിലൊക്കെ അടിക്ഷനാകുന്നതാണ്. നമ്മുടെ ജീവിതത്തിലും അടിക്ഷനുകൾ ഉണ്ട്.എന്താണ് അടിക്ഷൻ?ഒരിക്കലും നമ്മിൽ നിന്ന് വേർപിരിയാത്തതും വേർപിരിക്കാൻ പറ്റാത്തതുമായ ഒരു ലഹരിയാണത്.നമ്മൾ അടിക്ഷനാകേണ്ടതുണ്ട്. ക്രിസ്തുവിനോട്, അവന്റെ ജീവിതത്തോട്, അവന്റെ സ്നേഹത്തോട്…..ക്രിസ്തുവിനോട് സംസാരിക്കാൻ ആഗ്രഹിച്ച ലാസറിന്റെ സഹോദരിയെ പോലെ കൂടുതൽ സംസാരിക്കാൻ ഈശോയോട്…
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!!!
കേൾക്കാൻ ഒട്ടും മനസ്സില്ലാതെ ചെവിയടച്ചു പോയ പല മനുഷ്യരുടെയും ഹൃദയം നോക്കിയാകും ക്രിസ്തു ഈ വാചകം ഉദ്ദരിച്ചിട്ടുണ്ടാകുക. ചെവിയുള്ളവനാകാൻ ഒന്ന് പരിശ്രമിച്ചാലോ? നമ്മുടെ ചുറ്റിലുമുള്ള പലരും അയോണയെ പോലെയാണ്. പറയാൻ വെമ്പുന്ന ഒട്ടേറെപ്പേർ ഉണ്ടെങ്കിലും കേൾക്കാൻ മനസ്സുള്ളവർ ചുരുക്കമാണ്. ഒരു നിമിഷം…
സ്വാധീനങ്ങൾ നമ്മെ വലയ്ക്കാറുണ്ടോ?
ഈശോയോടൊത്ത് ജീവിക്കുമ്പോൾ നമ്മിൽ ഈശോ സ്വാധീനം ചെലുത്തും. നമ്മുടെ പ്രവർത്തനങ്ങളും ചലനങ്ങളും എല്ലാം ഈശോയെ പോലെ ആയിരിക്കാൻ ശ്രമിക്കണം. ഈശോയുടെ സന്തോഷം നമ്മിൽ നിറയണമെങ്കിൽ നമ്മിൽ ക്രിസ്തു ഉണ്ടായിരിക്കണം. ഈശോയുടെ സ്നേഹം ആവോളം നമുക്കു ചുറ്റുമുള്ളവർക്ക് നൽകാൻ സാധിക്കണം. “ദൈവത്തിന്റെ ശക്തമായ…
ബാലൻസാണോ?
ജീവിതം ബാലൻസിലാണെന്ന് ബാലൻസുള്ളതൊക്കെ എണ്ണി തിട്ടപ്പെടുത്തിവച്ചിട്ട് പറയാനാവില്ല. ഒറ്റ കാലുള്ള കുരിശിൽ കിടന്ന് ക്രിസ്തു രക്ഷ നൽകിയത് നമ്മുടെ കുറവിനെ ഇല്ലാതാക്കനായിരുന്നു. എല്ലാം തികഞ്ഞു മിച്ചം വയ്ക്കാൻ നമുക്കു കഴിയില്ല. ഉള്ളതിൽ നിന്ന് നൽകുമ്പോഴാണ് ബാലൻസിങ് ശെരിയാകുന്നത്.ക്രിസ്തുവിന്റെ അരികിലേക്കുള്ള യാത്രയിൽ നമ്മൾ…
സ്വപ്നങ്ങളിൽ ഇടനേടിയിട്ടുണ്ടോ?
ആരുടെയെങ്കിലും സ്വപ്നങ്ങളിൽ നമ്മൾ ഇടം നേടിയിട്ടുള്ളതായി അറിവുണ്ടോ? നമ്മൾ അങ്ങനെ ആരുടെയെങ്കിലും സ്വപ്നങ്ങളിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ അവർ നമ്മളെ ഏറെ സ്നേഹിക്കുന്നവരാകും. അവർക്കൊക്കെ നാം വിലപ്പെട്ടതായിരിക്കും. സ്നേഹത്തിന്റെ രൂപം നമ്മിലുണ്ട്.കാരണം ദൈവത്തിന്റെ വിലപ്പെട്ട സ്വപ്നമാണ് നമ്മൾ ഓരോരുത്തരും. അവിടുത്തേക്ക് നമ്മെ കുറിച്ചുള്ള…
ചേർന്ന് പോകാൻ പാടുപെടുന്നുണ്ടല്ലേ?
പലതിനോടും പല അഭിപ്രായങ്ങളോടും പലരോടും ചേർന്ന് പോകാൻ നമ്മൾ പാടുപെടാറുണ്ട്. നെല്ലിക്കയും ഓറഞ്ചും തമ്മിൽ വ്യത്യാസങ്ങൾ ഏറെ ഉണ്ട്. ചേർന്ന് പോകാൻ ഏറെ പ്രയാസമുണ്ടെങ്കിലുംഅതിന് അതിൻെറതായ ഗുണങ്ങളുണ്ട്. സൗന്ദര്യമുണ്ട്. ജീവിതം ഓരോ തലത്തിൽ ഓരോ ആളുകളെ കൊണ്ട് തരാറുണ്ട്. അവർക്കെല്ലാവർ ക്കും…
ഈ പ്രശ്നങ്ങളിൽ നിന്നൊക്കെ എന്ന് രക്ഷപെടും?
നമ്മുടെ ഒക്കെ യാത്ര ചിലപ്പോൾ നൂൽ കമ്പിയിലൂടെ ആണെന്ന് തോന്നാറുണ്ട്. പതറിയാൽ ആഴങ്ങളിലേക്ക് നിപതിക്കും. അങ്ങനെ പ്രശ്നങ്ങളും പ്രതിസന്ധികളും ഒക്കെ നമ്മിൽ ആശങ്കകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ രക്ഷപെടാൻ ഒരു മാർഗ്ഗം തിരയാറില്ലേ. എല്ലാവരും ആഗ്രഹിച്ചത് രക്ഷയായിരുന്നു. പൊട്ടക്കിണറായി ചിലപ്പോൾ നമ്മുടെ ജീവിതം…
എരിഞ്ഞ് പുകഞ്ഞു ഇല്ലാതായി തീരുന്ന തിരികളൊക്കെയും ചില ജീവിതങ്ങളുടെ ഓർമപ്പെടുത്തലുകളാണ്.
ഉപയോഗശൂന്യം എന്ന് എഴുതി തള്ളിയ പലതും വിലപിടിപ്പുള്ളതായി മാറ്റപ്പെടുന്ന ഒരു സമയമുണ്ട്.ചിലരങ്ങനെയാണ്. മെഴുകുതിരി പോലെ ഉരുകി തീരും വരെയും അതിന്റെ നാളം ചുറ്റിനും പ്രകാശമാകും. സഹനങ്ങളുടെ ഗോവണി മാത്രം ചവിട്ടി അപരന്റെ സന്തോഷങ്ങൾക്ക് കാരണമായവർ.സ്നേഹിക്കാൻ മാത്രമറിയുന്നവരായി മാറ്റപ്പെട്ടവർ.സ്നേഹിക്കാനായി ഭൂമിയിൽ സ്വന്തം ജീവൻ…