“നിങ്ങളുടെ കോപം സൂര്യന് അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ” (എഫേ. 4:26)
ജീവിതത്തിൽ നല്ല ബന്ധങ്ങൾ എന്നും ദൃഢമായി നിലനിൽക്കണമെങ്കിൽ നമ്മുടെ കോപത്തെ നിയന്ത്രിക്കുവാൻ സാധിക്കണം. ആരെയും വേദനിപ്പിക്കാതെയും മാറ്റി നിർത്താതെയും എല്ലാവരെയും ചേർത്തു നിർത്തിയ കർത്താവിനെ പോലെ ശാന്ത സ്വഭാവം നേടിയെടുക്കുവാൻ നമുക്ക് സാധിക്കണം. കോപിച്ചാൽ അത് നീട്ടികൊണ്ടു പോകാതെ അന്നു തന്നെ…
“ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും” (റോമാ 8:6)
നമ്മുടെ ആഗ്രഹങ്ങൾ ജഡികമാണെങ്കിൽ അത് മരണത്തിലേക്കും ആത്മീയമാണെങ്കിൽ അത് ജീവനിലേക്കും നയിക്കും. ലൗകിക സുഖങ്ങൾ നേടിയെടുക്കുവാനാണ് നാം പലപ്പോഴും പരിശ്രമിക്കുന്നത്. ഇത് നമ്മുടെ നാശത്തിന് കാരണമായി തീരും. നിത്യജീവൻ നേടിയെടുക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജഡികമോഹങ്ങളെ ഉപേക്ഷിച്ച് ആത്മാവിന്റെ ഹിതം മനസ്സിലാക്കി ജീവിക്കുവാൻ…
“നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക” (എഫേ. 6:2-3)
നമുക്കുവേണ്ടി ഒത്തിരിയേറെ ത്യാഗങ്ങൾ സഹിച്ചവരാണ് നമ്മുടെ മാതാപിതാക്കൾ. അവരെ ജീവനുതുല്യം സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും സംരക്ഷിക്കുവാനുമുള്ള പൂർണ്ണ ഉത്തരവാദിത്വം മക്കൾക്കാണ്. അവർക്ക് പല കുറവുകളും പോരായ്മകളും ഉണ്ടാകാം എങ്കിലും രാപകലില്ലാതെ അവർ നമുക്കു വേണ്ടി അദ്ധ്വാനിച്ചു. ഈശോയെ പോലെ മാതാപിതാക്കളെ സ്നേഹിക്കുവാനും അവർക്കു…
“ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുവിന്‍” (മത്താ. 5:44)
ജീവിതത്തിൽ നമ്മെ ദ്രോഹിച്ചവരോടും വേദനിപ്പിച്ചവരോടും ശത്രുത പുലർത്താതെ അവരോടു ക്ഷമിക്കുവാനും സ്നേഹിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും സാധിക്കണം. തന്നെ ക്രൂശിച്ചവരോടു പോലും ക്ഷമിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് ശത്രു സ്നേഹത്തിന്റെ മഹത്തായ മാതൃക ഈശോ നമുക്ക് നൽകി. ഈ നോമ്പുക്കാലത്ത്…
“കരുത്തു ലഭിക്കാന്‍ സദാ പ്രാര്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ” (ലൂക്കാ 21:36)
പ്രലോഭനങ്ങളിൽ നിന്ന് രക്ഷ നേടുവാൻ നാം നിരന്തരം പ്രാർത്ഥിച്ച് ജാഗരൂകരായിരിക്കണം. അപ്പോൾ മാത്രമാണ് പ്രലോഭനങ്ങളെ തിരിച്ചറിയുവാനും അതിനെ എതിർക്കാനും നമുക്ക് സാധിക്കുകയുള്ളൂ. നമ്മുടെ കഴിവു കൊണ്ട് മാത്രം ഒരിക്കലും പ്രലോഭനങ്ങളെ അതിജീവിക്കുവാൻ സാധിക്കുകയില്ല. വിശുദ്ധമായ ജീവിതം നയിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിരന്തരം…
“നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക” (മര്‍ക്കോ. 12:31)
ദൈവസ്നേഹവും സഹോദര സ്നേഹവുമാണ് ദൈവകല്പനകളുടെ സാരാംശം. എന്നാൽ ഇന്ന് നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് ദൈവത്തെയും സഹോദരങ്ങളെയും നാം സ്നേഹിക്കുന്നത്. സ്നേഹം ദുരുപയോഗം ചെയ്യപ്പെടുന്നു. ഈ നോമ്പുക്കാലത്ത് സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി നാം നടത്തുന്ന സ്നേഹ പ്രകടനങ്ങൾ ഒഴിവാക്കി, ദൈവത്തെയും സഹോദരങ്ങളെയും…
“ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്മാരോട് അമര്‍ഷംതോന്നി” (മത്താ. 20:24)
ആഗ്രഹങ്ങളാണ് പലപ്പോഴും നമ്മെ തിന്മയിലേക്കു നയിക്കുന്നത്. ജീവിതത്തിൽ സ്ഥാനമാനങ്ങളോടും അംഗീകാരങ്ങളോടും സമ്പത്തിനോടുമുള്ള നമ്മുടെ അമിതമായ ആഗ്രഹമാണ് പാപം ചെയ്യുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്. നമ്മുടെ ആഗ്രഹങ്ങളെ അടക്കുവാൻ നമുക്ക് സാധിക്കണം. നമുക്കു ആവശ്യമുള്ളത് ദൈവം നമുക്ക് നൽകും. അതിനപ്പുറം നാം ആഗ്രഹിക്കുമ്പോൾ അത്…
“പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തുകാര്യം ?” (1 കോറി. 5:12)
മറ്റുള്ളവരെ വിധിച്ചു മാറ്റി നിർത്തുന്ന പ്രവണത ഇന്ന് ഏറി വരുകയാണ്. അപരന്റെ കുറവുകളെ നോക്കി അവരെ വിധിക്കുന്നതിനു പകരം നമ്മുടെ ഉള്ളിലേയ്ക്ക് കടന്നു ചെന്ന് നമ്മെ തന്നെ വിധിക്കുവാനാണ് ഈശോ നമ്മോട് പറയുന്നത്. നമ്മുടെ മനഃസാക്ഷിയെ വിധിച്ച് വിശുദ്ധിയിൽ ജീവിക്കുവാനാണ് നാം…
“എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത് ?” (മര്‍ക്കോ. 11:28)
ഓരോരുത്തർക്കും ലഭിക്കുന്ന അധികാരം സ്വന്തം ലാഭത്തിനല്ല മറിച്ച് മറ്റുള്ളവരുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് പ്രയോഗിക്കേണ്ടത്. ഇന്ന് നമുക്ക് അധികാരം ലഭിക്കുമ്പോൾ അത് മറ്റുള്ളവരുടെ ദു:ഖത്തിനു കാരണമായി മാറുന്ന സാഹചര്യങ്ങളാണ് ഉടലെടുക്കുന്നത്. അധികാരം നമ്മുടെ കഴിവു കൊണ്ട് നാം നേടിയെടുക്കുന്നതല്ല മറിച്ച് ദൈവം…
“എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്” (റോമാ 3:4)
തിന്മ നിറഞ്ഞ ഈ ലോകത്ത് അനുദിനം കള്ളങ്ങൾ പറഞ്ഞ് നാം കെട്ടി പൊക്കുന്ന നമ്മുടെ ജീവിതം ഒരിക്കലും ശാശ്വതമല്ല. എത്രയധികം പ്രതിസന്ധിഘട്ടങ്ങൾ ജീവിതത്തിൽ ഉണ്ടായാലും തമ്പുരാനെ പോലെ സത്യത്തിൽ ഉറച്ച് നിൽക്കുവാൻ സാധിക്കണം. സത്യം പറയുന്നവന് ഒരിക്കലും ആരുടെയും മുമ്പിൽ തന്റെ…