• ബുധൻ. മേയ് 25th, 2022

Cat-NewGen

Language of Jesus and His Church is Love

Jerin Joseph

  • Home
  • 15 മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് ആറായിരത്തിലധികം ക്രൈസ്തവര്‍

15 മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് ആറായിരത്തിലധികം ക്രൈസ്തവര്‍

അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വംശഹത്യ അതിഭീകരമായി വര്‍ദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള 15 മാസക്കാലയളവില്‍ 6006 ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ സൊസൈറ്റീസ്…

ലോകപ്രശസ്തമായ കിളിമഞ്ചാരോ പര്‍വ്വത മുകളില്‍ ജീവസന്ദേശവുമായി വിശുദ്ധ കുര്‍ബാനയര്‍പ്പണം

കിളിമഞ്ചരോ: വടക്ക് കിഴക്കൻ ടാൻസാനിയയിലെ അയ്യായിരം മീറ്ററിലധികം ഉയരമുള്ള കിളിമഞ്ചരോ കൊടുമുടിയുടെ മുകളില്‍ പ്രോലൈഫ് ദൗത്യവുമായി വൈദികന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന വിശ്വാസത്തിന്റെ വേറിട്ട മാതൃകയായി. ഡൊമിനിക്കന്‍ വൈദികനായ ഫാ. കോര്‍വിന്‍ ലോ’യാണ് വടക്ക്-കിഴക്കന്‍ ടാന്‍സാനിയയിലെ നിഷ്ക്രിയ അഗ്നിപര്‍വ്വതവും, ആഫ്രിക്കയിലെ ഏറ്റവും…

ക്രിസ്ത്യന്‍ മിഷണറിമാർക്കെതിരേ നൽകിയ ഹിന്ദു പരിഷത്തിന്റെ ഹര്‍ജ്ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ധര്‍മ്മ പരിഷദിന്റെ പരാതി സുപ്രീംകോടതി തള്ളി. മേലില്‍ ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുകയാണെങ്കില്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. ഇതേ ആവശ്യം കഴിഞ്ഞ വര്‍ഷം മദ്രാസ്…

ബോക്‌സിംഗ് താരത്തിൽ നിന്ന് പൗരോഹിതനിലേക്കുള്ള ഫാ. സ്റ്റുവിന്റെ യാത്ര തീയേറ്ററുകളില്‍ എത്തിക്കാന്‍ സോണി പിക്‌ചേഴ്‌സ്‌

കാലിഫോര്‍ണിയ: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവാര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന ‘സ്റ്റു’ എന്ന വിശ്വാസാധിഷ്ടിത സിനിമ ദുഃഖ വെള്ളിയാഴ്ച ഏപ്രില്‍ 15ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ്…

ടെക്സാസിൽ തീവ്രവാദി ആക്രമണത്തിനിടെ യഹൂദർക്ക് സംരക്ഷണമൊരുക്കി ക്രൈസ്തവ ദേവാലയം

ടെക്സാസ്: ഇക്കഴിഞ്ഞ ജനുവരി 15നു അമേരിക്ക ടെക്സാസിലെ കൊള്ളിവില്ലയിലുള്ള സിനഗോഗിൽ മാലിക്ക് ഫൈസൽ അക്രം എന്ന മുസ്ലിം തീവ്രവാദി ആക്രമണം നടത്തി റബ്ബി ഉൾപ്പെടെയുള്ള ഏതാനും ചിലരെ ബന്ദികളാക്കിയപ്പോൾ അവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകിയത് സമീപത്തുള്ള ഗുഡ് ഷെപ്പേർഡ് കത്തോലിക്ക ദേവാലയം.…

കെസിബിസി ശീതകാല സമ്മേളനം നാളെ മുതല്‍

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ശീതകാല സമ്മേളനം നാളെ മുതല്‍ ഒമ്പതു വരെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം ഏഴിന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി…

കൊച്ചിയുടെ മദര്‍ തെരേസയ്ക്ക് കെസിബിസിയുടെ ആദരവ്

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മാതൃകയായി കൊച്ചിയുടെ മദര്‍ തെരേസയെന്ന് അറിയപ്പെടുന്ന അപ്പസ്‌തോലിക്ക് സിസ്‌റ്റേഴ്‌സ് ഓഫ് കോണ്‍സലാത്ത സഭാംഗം സിസ്റ്റര്‍ ഫാബിയോള ഫാബ്രിയക്ക് കെസിബിസി മീഡിയ കമ്മീഷന്റെ ആദരം. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍…

ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ ക്രൈസ്തവരോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം അറിയിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: ഇന്ത്യയിലെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി…

ഐതപ്പെ രൂപതയുടെ മെത്രാനായി മാര്‍ സിബി മാത്യു പീടികയില്‍ അഭിഷിക്തനായി

കോട്ടയം: ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമായ പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ മെത്രാനായി ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ മാർ സിബി മാത്യു പീടികയില്‍ നിയമിതനായി. ഐതപ്പെ രൂപതയുടെ ആറാമത് മെത്രാനാണ് മാര്‍ സിബി പീടികയില്‍.…

അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദേവാലയം കാലിഫോര്‍ണിയയില്‍ ഉയരുന്നു : വിസ്തീര്‍ണ്ണം 33,000 ചതുരശ്ര അടി

വിസാലിയ: അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദേവാലയം സെന്റ് ചാള്‍സ് ബൊറോമിയോ കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മ്മാണം കാലിഫോര്‍ണിയയില്‍ അധികം താമസിയാതെ പൂര്‍ത്തിയാകും. കാലിഫോര്‍ണിയ വിസാലിയയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തില്‍ ഒരേസമയം ഏതാണ്ട് മൂവായിരത്തിഇരുന്നൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാനാകും. 2022-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിര്‍മ്മാണം…