വേൾഡ് ക്രിസ്ത്യൻ ഡാറ്റാബേസ് കണക്കുകൾ പ്രകാരം 2050 ആകുമ്പോഴേക്കും ആഗോള കത്തോലിക്കാ വിശ്വാസികളിൽ 38 ശതമാനവും ആഫ്രിക്കൻ വംശജരായിരിക്കും. വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന പോലെ വൈദികരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. ആഫ്രിക്കയിലെ 26 കോടി കത്തോലിക്കാ വിശ്വാസികൾ ആഗോള തലത്തിലുള്ള ആകെ കത്തോലിക്കാ വിശ്വാസികളുടെ 19 ശതമാനം വരും. നാലാം നൂറ്റാണ്ടിൽ തന്നെ ഓർത്താഡോക്സ് ക്രൈസ്തവ വിശ്വാസം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് എത്തിയോപിയ. പിന്നീട് ഇസ്ലാമിക ആക്രമണങ്ങൾ ഉണ്ടായ ശേഷം വിശ്വാസികളുടെ വളർച്ച 1900 വരെ വളരെ കുറവായിരുന്നു. എന്നാല്‍ 1900 _1970 വരെ ജനസഖ്യയും സാമ്പത്തിക വളർച്ചയും 9 ശതമാനത്തിൽ നിന്ന് 38 ശതമാനത്തിലേക് ഉയർന്നു. ആറിരട്ടി വളർച്ചയാണ് കത്തോലിക്കാ സഭയിൽ ഉണ്ടായത്യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ വിശ്വാസത്തിൽ നിന്ന് അകലുമ്പോൾ ആഫ്രിക്കയിലെ ജനങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന് ശേഷം പാശ്ചാത്യരാജ്യങ്ങളിലെ അവസ്ഥ കൂടുതൽ പരിതാപകരമായി. നൈജീരിയയിൽ 92 ശതമാനവും, ഘാനയിൽ 85 ശതമാനവും, റുവാണ്ടയിൽ 74 ശതമാനവും വിശ്വാസികൾ എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഗോർഡൻ കോൺവെൽ തിയോളജിക്കൽ സെമിനാരിയുടെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ക്രിസ്ത്യാനിറ്റിയുടെ സഹ അധ്യക്ഷ പദവി വഹിക്കുന്ന ജിനാ സുർലോ ‘ദി പില്ലർ’ എന്ന മാധ്യമത്തോട് പറഞ്ഞു.