പരാജയങ്ങളിൽ നിന്ന് കരകയറാൻ കഠിനാധ്വാനമല്ലാതെ മറ്റ് എളുപ്പവഴികളൊന്നും നമ്മുടെ മുൻപിൽ ഇല്ലന്നുള്ള ജോർജ്ജ് ബർണ്ണാഡ്ഷായുടെ ഈ തിരിച്ചറിവാണ് അദ്ദേഹത്തെ തൻ്റെ പ്രവർത്തനമേഖലയിൽ പ്രശസ്തിയുടെ ഉന്നത മേഖലയിൽ എത്തിച്ചേരാൻ സഹായിച്ചത്. നമ്മുടെ ജീവിതത്തിലെ ചില തിരിച്ചറിവുകളും തീരുമാനങ്ങളുമാണ് പലപ്പോഴും നമ്മുടെ ഭാവി ജീവിതത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത്. വിജയകരമായ ഒരു ജീവിതമാണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ അതിനായി ജീവിതത്തിൽ ചില ഉറച്ച തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാൻ മുന്നിട്ടിറങ്ങാനുള്ള ഇച്ഛാശക്തിയും നമ്മുക്ക് ഉണ്ടാകണം. ഏതു കാര്യത്തിനു വേണ്ടിയാണങ്കിലും സ്വയം മുന്നിട്ടിറങ്ങാൻ മടിയും ഭയവും ഉള്ളവരാണ് നമ്മളെങ്കിൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരാനോ, എന്തെങ്കിലും ചെയ്യാനോ നമ്മുക്ക് സാധിക്കാതെ വന്നേക്കാം. ഓർക്കുക, ജീവിതത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കേണ്ട സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാനും ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഉചിതമായ രീതിയിൽ ചെയ്തു തീർക്കാനും നമ്മൾ പരാജയപ്പെട്ടാൽ നമ്മുടെ സഹചര്യങ്ങൾ നമ്മുക്കായി നമ്മുക്ക് തീർത്തും അനുകൂലമല്ലാത്ത ചില തീരുമാനങ്ങളും പ്രവർത്തന രീതികളും കൈകൊണ്ടെന്നു വരാം. അതുകൊണ്ട്, സ്വന്തം ജീവിതം കൂടുതൽ ഊർജ്ജസ്വലവും അർത്ഥവത്തുമാക്കാൻ ഉതകുന്ന രീതിയിലുള്ള മനോഭാവവും പ്രവർത്തന രീതികളും നമ്മുക്ക് സ്വന്തമാക്കാൻ ശ്രമിക്കം. ഇവിടെ തീരുമാനം നമ്മുടേതാണ്. വചനം പറയുന്നു:”മകനേ, ഞാൻ പറയുന്നതു ഹൃദയപൂർവം കേഴ്ക്കുക; എൻ്റെ മാർഗം അനുവർത്തിക്കുക”(സുഭാ. 23:26). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.
ഒരു യുവാവായിരുന്നപ്പോൾ ഞാൻ ചെയ്തിരുന്ന പത്തിൽ ഒൻപതു കാര്യങ്ങളും പരാജയത്തിലാണ് അവസാനിച്ചിരുന്നത്. അതുകൊണ്ട് ഞാൻ ഏതു ജോലിക്കുവേണ്ടിയാണങ്കിലും പത്തുപ്രവശ്യം കൂടുതൽ അധ്വാനിക്കാൻ തയ്യാറായിരുന്നു.
