കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലീനറി കൗൺസിലിന്റെ ആദ്യ സമ്മേളനം 2021 ഒക്ടോബറിലേക്ക് മാറ്റി വെച്ച സമ്മേളനം. ഓൺലൈനായും നേരിട്ടുള്ള സമ്മേളനമായും ഒന്നിച്ചു നടത്താൻ തീരുമാനിച്ചു. 1937 മുതൽ നടക്കാറുള്ള ഇൗ സമ്മേളനം രാജ്യത്തെ പ്രധാനപ്പെട്ട കാത്തോലിക്കാ സമ്മേളനമാണ്. കഴിഞ്ഞ ഒക്ടോബറിൽ നടക്കേണ്ട സമ്മേളനമാണ് 2021 ലേക്ക് മാറിയത്. കോവിഡ് 19 ന്റേ കാര്യം അനിശ്ചിതത്വത്തി ലായതുകൊണ്ട് സമ്മേളനം രണ്ട് രീതിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
പ്രാദേശിക തലത്തിൽ ഇൗ സമ്മേളനം സങ്കടിപ്പിക്കുകയും ചെയ്യും ഇടവക തിരിച്ച് മീറ്റിംഗ് നടത്തും എന്ന് ആർച്ച് ബിഷപ്പ് തിമോത്തി ജോൺ പറഞ്ഞു.
ആഞ്ചാമത്തെ സമ്മേളനം രാജ്യത്തെ കാത്തോലിക്കാ സഭയുടെ ഭാവിയെ സംബ ന്ധിച്ചും ഒപ്പം ഇന്നത്തെ സമൂഹത്തിൽ സഭയുടെ പ്രവർത്തനങ്ങൾ എപ്രകാരം ആയിരിക്കുമെന്നും സമ്മേളനം ചർച്ച ചെയ്യും. ഒപ്പം സഭയിൽ ഇൗ കാലഘട്ടത്തിൽ സംഭവിച്ച ചില വീഴ്ചകളെ തിരുത്താനും സമ്മേളനം തീരുമാനങ്ങൾ കൈക്കൊള്ളും.
2018 മുതൽ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇതിനുവേണ്ടി ഏക തേശം 2 ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു. സഭയിലെ വിവിധ പ്രശ്നങ്ങൾ ഇതിൽ ചർച്ച ചെയ്തു.
2019 ൽ ഇതിന്റെ തുടർച്ചയായി സിനഡിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൽ തയാറാക്കി. ആഗോള സുവിശേഷവത്കരണം, പ്രാർഥനാ ജീവിതം, എളിമയും കരുണയും, ആനന്ദവും പ്രത്യാശയും, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി നിരവധി കാര്യങ്ങൽ സിനഡിന്റെ മുഖ്യ വിഷയങ്ങളാണ്.