• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

ബ്രിട്ടീഷ് പാർലമെൻ്റ് അംഗമായ കാത്തോലിക്കാ വിശ്വാസി ഡേവിഡ് അമെസിനെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തി

Christy Devasia

ByChristy Devasia

ഒക്ട് 18, 2021

ബ്രിട്ടനിലെ എസ്എക്സ് പ്രദേശത്തെ മെത്തടിസ്റ്റ് ദേവാലയത്തിൽ മണ്ഡലത്തിലെ ആളുകളുമായി കൂടി കാഴ്ച നടത്തവേയാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. ഒക്ടോബർ പതിനഞ്ചാം തീയത്ത് വെള്ളിയാഴ്ച ആണ് സംഭവം നടന്നത്. കൺസർവേറ്റീവ് പാർട്ടി അംഗമായ ഡേവിഡ് 1983 മുതൽ പാർലമെൻ്റ് അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു.

രാജ്യത്തെ കത്തോലിക്കാ വിദ്യാഭാസ ത്തിന് വലിയ പിന്തുണ നൽകിയിരുന്നു.
ഭ്രൂണഹത്യയെ ശക്തമായി എതിർത്തിരുന്ന ഡേവിഡിനെ പ്രോലൈഫ് ചാമ്പ്യൻ എന്നാണ് ‘Right to Life’ എന്ന ബ്രിട്ടീഷ് പ്രോ ലൈഫ് സംഘടന വിശേഷിപ്പിച്ചത്.

ഡേവിഡിൻ്റെ മരണത്തിൽ നിരവധി മെത്രാന്മാരും കർദിനാളൻമാരും അനുശോചനം അറിയിച്ചു.

ഉറച്ച കാത്തോലിക്കാ വിശ്വാസിയായിരുന്നു കൊല്ലപ്പെട്ട ഡേവിഡ്(69).

25 വയസ്സ് കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു