📖🛐✝💊 Gospel capsule👣🌼🕊💒381 (25/05/2022)
മരണാസന്നയായ മകളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന ജായ്റോസിൻ്റെ കൂടെ പോകുന്ന ക്രിസ്തു.
- ഒന്ന് വിളിച്ചാൽ ഇറങ്ങിവരാൻ മാത്രം ചെറുതാണവൻ.
- ഒന്ന് മിഴിനിറഞ്ഞാൽ ആർദ്രമാകുന്ന ഹൃദയമാണവൻ്റെത്.
- ഒന്ന് കുമ്പിട്ടാൽ കൂടെനിൽക്കുന്ന നാഥനാണവൻ.
- ഏത് പിതാവിൻ്റെ ഹൃദയവും അവനു വായിക്കാനാകും. കാരണം അവൻ സകല മനുഷ്യരുടെയും പിതാവാണ്.
- വിളിക്കുന്നവൻ്റെ വലിപ്പവും ആകാരവും നോക്കാതെ ഇറങ്ങി വരുന്നവൻ.
- ഒരു കുഞ്ഞിനുവേണ്ടി ഒരു ജനക്കൂട്ടത്തെ ഉപേക്ഷിക്കുന്നവൻ.
ഇതാണെൻ്റെ ക്രിസ്തു..
🖋Fr Sijo Kannampuzha OM