• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

കത്തോലിക്കാ വിശ്വാസം ചൈനയിൽ എത്തിച്ച മാറ്റിയോ റിക്കിയെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

Avatar

ByEditor

മേയ് 11, 2022

ചൈന: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചൈനയിൽ കത്തോലിക്കാ വിശ്വാസം എത്തിച്ച ഈശോസഭ വൈദികനായിരുന്ന മാറ്റിയോ റിക്കിയെ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. മറ്റുള്ളവർക്ക് വിദ്യാഭ്യാസം പകർന്ന് നൽകുന്നതിലും, സംവാദങ്ങൾ നടത്തുന്നതിനും റിക്കി മികച്ച ഉദാഹരണമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഇറ്റലിയിലെ മാർച്ചി പ്രദേശത്ത് സ്ഥിതിചെയ്യുന്ന മസറേറ്റ സർവകലാശാലയിലെ വിദ്യാർത്ഥികളോടും, അധ്യാപകരോടും വത്തിക്കാനിൽ വച്ച് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 

1290ൽ ആരംഭിച്ച മസറേറ്റ സർവ്വകലാശാല ഇപ്പോൾ നിലവിലുള്ള യൂറോപ്പിലെ ഏറ്റവും പ്രാചീന സർവകലാശാലകളിൽ ഒന്നാണ്. മാറ്റിയോ റിക്കി 1552-ൽ മസറേറ്റയിലാണ് ജനിച്ചത്. വിശുദ്ധ ഫ്രാൻസിസ് സേവ്യർ നടത്തിയ ചെറിയ ശ്രമങ്ങൾക്ക് ശേഷം, റിക്കിക്കും, സഹചാരികൾക്കും വിജയകരമായി തന്നെ ചൈനയിൽ വിശ്വാസം പ്രചരിപ്പിക്കാൻ സാധിച്ചു. വിശുദ്ധന്റെ ഓർമ്മകൾ സംരക്ഷിക്കുന്നതിലും, അദ്ദേഹത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിലും പരിശുദ്ധ പിതാവ് സർവകലാശാലയിൽനിന്ന് എത്തിയവരെ അഭിനന്ദിച്ചു.

ഏതാനും നാളുകൾക്കുമുമ്പ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാനെയും ഫ്രാൻസിസ് മാർപാപ്പ സ്മരിച്ചു. ശാന്തത, സ്വാതന്ത്ര്യം, ജ്ഞാനം തുടങ്ങിയ ഗുണങ്ങൾ ഉൾച്ചേരുന്ന സ്വഭാവ രൂപീകരണം സർവ്വകലാശാലകളിലാണ് നടക്കുന്നതെന്ന് ന്യൂമാൻ പറഞ്ഞ വാചകം പാപ്പ പങ്കുവെച്ചു. വിദ്യാർഥികൾക്കും, അധ്യാപകർക്കും അനുഗ്രഹം നൽകിയും, തനിക്ക് വേണ്ടി പ്രാർത്ഥന സഹായം അഭ്യർത്ഥിച്ചുമാണ് ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed