• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

📖🛐✝💊 Gospel capsule👣🌼🕊💒39 (28/05/2022)

Avatar

ByFr. Sijo Kannampuzha

മേയ് 28, 2022

ലോകത്തിൽനിന്ന്‌ അവരെ അവിടുന്ന്‌ എടുക്കണം എന്നല്ല, ദുഷ്‌ടനിൽനിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണു ഞാൻ പ്രാർത്ഥിക്കുന്നത്‌ (യോഹ 17:15).

കർത്താവ് ശിഷ്യന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഭാഗമാണ് യോഹന്നാൻ സുവിശേഷത്തിലെ 17 ആം അദ്ധ്യായം മുഴുവനുമുള്ളത്. ശിഷ്യന്മാർക്കുവേണ്ടി എത്രപ്രാത്ഥിച്ചിട്ടും യേശുവിന് മതിയാകാത്തതുപോലെ തോന്നിപ്പോകും.

  1. നാം സ്നേഹിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കും. പ്രാർത്ഥനയിൽ തെളിയുന്നത് ഒരാളോടുള്ള കരുതലും സ്നേഹവും തന്നെയാണ്.
  2. നമ്മുടെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കേണ്ട പലരും നഷ്ടപ്പെടുന്നത്, നാം അവരെ സ്നേഹിക്കുന്നില്ല എന്നതുകൊണ്ടല്ലേ?
  3. ഒരാൾക്ക് വേണ്ടി നമുക്ക് അദ്ധ്വാനിക്കാം, അയാളെ ശുശ്രൂഷിക്കാം, നമുക്കുള്ളത് പങ്കുവയ്ക്കാം. പക്ഷേ പ്രാർത്ഥിക്കുകകൂടി ചെയ്യുമ്പോഴാണ് നമ്മുടെ പ്രവൃത്തികൾക്ക് പൂർണ്ണത വരുന്നത്.

🖋Fr Sijo Kannampuzha OM

Spread the love
Avatar

Fr. Sijo Kannampuzha

May God Bless You

Related Post

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.
നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.
📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed