• ബുധൻ. ജനു 19th, 2022

Cat-NewGen

Language of Jesus and His Church is Love

താങ്ങി നിർത്താൻ എപ്പോഴും നമ്മുക്കൊപ്പം ആളുകളുണ്ടാകില്ല എന്നതിരിച്ചറിവിൽ തന്നെ വേണം ജീവിതത്തിൽ ഓരോ ചുവടും നമ്മൾ മുന്നോട്ടുവയ്ക്കാൻ.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

നവം 27, 2021

അതുപോലെ പരാജയങ്ങളിൽ തളരാതിരിക്കാനും ഒരു ചെറുപുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിടാനും നമ്മൾ സ്വന്തം മനസ്സിനെ സജ്ജമാക്കി നിർത്തുകയും വേണം. പകരം, ജീവിതത്തിലൊരു പ്രതിസന്ധി ഘട്ടമുണ്ടാകുകയും എത്ര കഷ്ടപ്പെട്ടാലും അതു പരിഹരിക്കാൻ തൻ്റെ മുൻപിൽ പോംവഴികളൊന്നുമില്ലന്ന വിശ്വാസത്തോടെ നമ്മൾ അവയോട് പ്രതികരിക്കുകയും ചെയ്യുമ്പോൾ നവീനവും സൃഷ്ടിപരവുമായി ചിന്തിക്കുവാനും പ്രവർത്തിക്കാനുള്ള നമ്മുടെ ജൻമസിദ്ധമായ കഴിവുകൾക്ക് നമ്മൾ തന്നെ തടയിടുകയാണന്ന കാര്യം മറക്കരുത്. എന്നാൽ, ഇത്തരം പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള വിവിധ വഴികളെക്കുറിച്ച് അനേകം തവണ ഭാവനയിൽ കണ്ട് അതിൽ മനസ്സുറപ്പിക്കാൻ നമ്മുക്ക് സാധിച്ചാൽ, പരാജയചിന്ത നമ്മെ വിട്ടൊഴിയുകയും നമ്മുടെ മുൻപിൽ പരിഹരിക്കപ്പെടാൻ സാധിക്കാത്തതായി ഒരു പ്രതിബന്ധവുമില്ല എന്ന ബോധ്യം നമ്മിൽ ശക്തിപ്പെടുകയും ചെയ്യും. ഓർക്കുക, നമ്മുടെ ഇച്ഛാശക്തിയും പ്രതിബന്ധങ്ങളെ മുൻകൂട്ടി കാണാനുള്ള കഴിവുമാണ് നമ്മളെ എന്നും എവിടെയും വിജയത്തിലേക്ക് നയിക്കുന്നത്. കാരണം, പ്രത്യാശയെ തോൽപ്പിക്കാൻ കഴിയുന്ന ഒരു പ്രതിസന്ധിയും ഒരിക്കലും ഒരിടത്തു ഉണ്ടായിട്ടില്ല; ഉണ്ടാവുകയുമില്ല. വചനം പറയുന്നു:”ദുർബല ഹൃദയരാകരുത്; അവരുടെ മുൻപിൽ ഭയപ്പെടുകയൊ പരിഭ്രമിക്കുകയോ അരുത്”(നിയമ.20:3). എസ്.കുറ്റിക്കാട്ട് സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു