• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

എല്ലാവർക്കും എപ്പോഴും എവിടെയും സ്വീകാര്യനാകാനുള്ള വഴി സ്ഥലകാല പരിതസ്ഥിതികൾക്കനുസരിച്ച് നിറം മാറ്റാനും മറ്റുള്ളവരുടെ മുൻപിൽ നന്നായി അഭിനയിക്കാനും അറിഞ്ഞിരിക്കുക, എപ്പോഴും ഘനമുള്ള മൗനം കാത്തുസൂക്ഷിക്കുക തുടങ്ങിയവയാണന്ന് നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

മേയ് 29, 2022

എന്നാൽ ഇത്തരം തെറ്റിദ്ധാരണകളെ അതിജീവിക്കാൻ ജിവിതത്തിൽ നമ്മൾ പിൻതുടരേണ്ട ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കാതെ, നമ്മുടെ ജീവിതവും അതിൻ്റെ പൂർണതയും നമ്മുടെതന്നെ സൃഷ്ടിപരമായ ചിന്തകളെയും കാഴ്ചപ്പാടുകളെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ധീരതയോടെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ഇത്തരത്തിലുള്ള തെറ്റിദ്ധാരണകളെ വിജയകരമായി അതിജീവിക്കാൻ നമുക്ക് സാധിക്കുകയൊള്ളു എന്ന കാര്യത്തിൽ സംശയമില്ല. ഇവിടെ നമ്മുടെ ജീവിതം നമ്മുടെ തന്നെ സൃഷ്ടിയാണന്ന തിരിച്ചറിവ് നമുക്ക് എപ്പോഴും ഉണ്ടാകണം. ചിലപ്പോൾ നമുക്കുണ്ടാകുന്ന തിരിച്ചറിവും അതേ തുടർന്ന് നമ്മൾ കൈക്കൊള്ളുന്ന വ്യക്തവും ശക്തവുമായ ചില തീരുമാനങ്ങളും മതി നമ്മുടെ ജീവിതം അടിമുടി മാറിമറിയാൻ. അതേസമയം വൈകിവരുന്ന തിരിച്ചറിവുകൾക്ക് കൂട്ടായി സമയം എപ്പോഴും കാത്തു നില്ക്കില്ല എന്ന കാര്യവും നമ്മൾ മറന്നുപോകരുത്. ഓർക്കുക, ഭാവി യോഗ്യതയുള്ളവരുടെ താണ്.അതുകൊണ്ട് ജീവിതത്തിൽ എന്നും എവിടെയം നല്ലതു തേടാനും,മികച്ചതു നേടാനും, മികച്ചവരാകാനും നമുക്ക് പരിശ്രമിക്കാം. സമ്പൂർണജ്ഞാനം കൊണ്ടു സ്രഷ്ടാവിൻ്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കാൻ(കൊളൊ.3:10)ദൈവത്തിൻ്റെ തിരുവചനവും നമ്മോട് ആവശ്യപ്പെടുന്നു. എസ്. കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

Related Post

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.
നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.
📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed