ദുരിതങ്ങൾക്ക് നോവിക്കാനെകഴിയൂ തോല്പിക്കാനാവില്ല എന്നു വിളിച്ചു പറയുകയും ശരീരമല്ല മന:സ്സാണ് മനുഷ്യൻ എന്ന് തെളിയിക്കുകയും ചെയ്തു ശാലിനി സരസ്വതി എന്ന യുവതി. അതിജീവിക്കലാണ് ജീവിതം എന്നതായിരുന്നു അവളുടെ മുദ്രാവാക്യം. ശരീരത്തിൽ അപൂർവ്വമായ ഒരു അണുബാധ ഉണ്ടാവുക. അതിൻ്റെ ഫലമായി രണ്ടു കൈകളും രണ്ടു കാലുകളും നഷ്ടമാകുക. എന്നിട്ടും ജീവിക്കുക. ജീവിതം തള്ളിനീക്കുകയല്ല, ഉല്ലാസവതിയും ഊർജ്ജസ്വലയും ജേതാവുമായി ജീവിക്കുക.ഈ ഉയിർത്തെഴുന്നേല്പിൻ്റെ ചുരുക്കപ്പേരാണ് ശാലിനി സരസ്വതി.ബാംഗ്ലൂരിൽ ഒരു പ്രമുഖ മൾട്ടിനാഷ്ണൽ കമ്പനിയിൽ ഡപ്യൂട്ടി ജനറൽമാനേജരായി ജോലി നോക്കിക്കൊണ്ടിരിക്കെ രണ്ടായിരത്തി പന്ത്രണ്ടിൽ ഭർത്താവിനൊപ്പം കംമ്പോഡിയായിലേക്കുള്ള ഒരു യാത്ര. തിരിച്ചു വന്നപ്പോൾ റിക്കൻസിയ ബാക്ടീര്യ ബാധക്ക് ഇര. ഈ അണുബാധ ഉണ്ടാകുന്നവരിൽ വളരെക്കുറച്ചു പേർ മാത്രമേ സാധാരണ ജീവിച്ചിരിക്കാറുള്ളുവെന്നിരിക്കെ ആ കുറച്ചു പേരിൽ ഒരുവളാകാൻ ശാലിനിക്കും ഭാഗ്യം ലഭിച്ചു. ജീവൻ തിരിച്ചു കിട്ടിയെങ്കിലും പഴുപ്പു ബാധിച്ച ഇടതുകൈ മുറിച്ചു മാറ്റേണ്ടിവന്നു. പിന്നാലെ അശുപത്രിക്കിടക്കയിൽ തൻ്റെ അരുകിലിരുന്ന സഹോദരൻ്റെ മടിയിലേക്ക് അവളുടെ വലതുകൈ തനിയെ മുറിഞ്ഞു വീണു.അതോടെ ജീവൻ രക്ഷിക്കാൻ അണുബാധയേറ്റ രണ്ടു കാലുകളും മുറിച്ചുമാറ്റാൻ തീരുമാനിച്ചു. ഇത് ആരും തളർന്നു പോകുന്ന ദുർവിധിയായി നമ്മുക്ക് തോന്നുമെങ്കിലും പക്ഷേ, ശാലിനിയെ അത് കൂടുതൽ കരുത്തുറ്റ വളാക്കുകയണ് ചെയ്തത്. അനേക നാളത്തെ അശുപത്രിവാസത്തിനു ശേഷം പൂർവ്വാധികം ഇച്ഛാശക്തിയോടും ധൈര്യത്തോടും കൂടി അവൾ ആശുപത്രി വിട്ടിറങ്ങി. പഴയ ജോലി തന്നെ ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ T C S മാരത്തോണിൽ മത്സരിച്ചു. തൻ്റെ ക്രിത്രിമ കാലുകൾ കൊണ്ട് അവൾ ഓടി ആ മത്സരത്തിൽ അവൾ ഒണാമതെത്തി. ശരീരമല്ല മനസ്സാണ് മനുഷ്യൻ എന്ന ചിന്തക്ക് ഉത്തമ മാതൃക. പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ജീവിതം കൂടുതൽ പാകപ്പെടുന്നത് എന്ന് ഈ യുവതിയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മെ ശക്തനാക്കുന്ന വനിലൂടെ എല്ലാം ചെയ്യാൻ നമ്മുക്ക് സാധിക്കും (ഫിലി. 4:13) എന്ന് ദൈവവചനവും നമ്മോട് പറയുന്നു. എസ്.കുറ്റിക്കാട്ട്, സി.എം.ഐ.