• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

അടക്കപ്പെട്ട വാതിലുകൾ തുറക്കപ്പെട്ട ഒരേ ഒരു വെള്ളി.

Avatar

ByRosy Cyriac

ഏപ്രി 8, 2022

കല്ലറകൾ തുറന്നതും, ആത്മാക്കൾ ജീവൻ പ്രാപിച്ച് സ്വർഗ്ഗത്തിൽ കരേറിയതും അന്നായിരുന്നു. കുരിശിന്റെ വഴി, വഴിത്തിരിവുകളില്ലാത്ത സ്നേഹത്തിന്റെ തീരമാണ്. സങ്കൽപ്പങ്ങൾക്കും അപ്പുറമുള്ള സ്നേഹം ആ വഴി പറഞ്ഞു നൽകുന്നുണ്ടായിരുന്നു. വിട്ടുപിരിഞ്ഞു പോയതും ഉപേക്ഷിക്കപ്പെട്ടതുമായ സങ്കടങ്ങൾ ഒക്കെയും കുരിശിൽ പൊടിഞ്ഞു തീരും.
തിരസ്കരണങ്ങൾ ഏറിത്തുടങ്ങുമ്പോൾ ക്രൂശിലേക്ക് നോക്കാനാകണം. ക്രിസ്തുവിന്റെ വഴിയേ പിന്തുടരുന്നവന്റെ ശബ്ദമാകട്ടെ നാം ഓരോരുത്തരുടെയും. നമുക്കു വേണ്ടി മനുഷ്യനായി തീർന്നവൻ, നമുക്കു വേണ്ടി അപ്പമായി പൊടിഞ്ഞവൻ, നമ്മുടെ രക്ഷയ്ക്കായ് കുരിശിൽ കിടന്നവൻ, നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നിർമ്മിക്കും.

“ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.”
ലൂക്കാ 1 : 37

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed