• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

ഹോട്ടൽ ജോലി, പൗരോഹിത്യം, രക്തസാക്ഷിത്വം: രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ “കാവൽ മാലാഖ” വാഴ്ത്തപ്പെട്ടവരുടെ നിരയിൽ

Christy Devasia

ByChristy Devasia

ഒക്ട് 2, 2021

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട് നിന്ന് സമയം. ഇറ്റലിയിലെ ബോലോഗ്നയിൽ ജനങ്ങൾക്ക് വേണ്ടി, ഈശോയോടുള്ള സ്നേഹത്താൽ എരിഞ്ഞ ജീവിതം അവിടുത്തെ ജനങ്ങളുടെ കാവൽ മാലാഖ ഫാ. ഫോർനാസിനി… ഇനി വാഴ്ത്തപ്പെട്ട ഫോർനാസിനി❣️

യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, യുദ്ധകാലത്ത് ശവ ശരീരങ്ങൾ മറവ് ചെയ്യുകയും, വിശക്കുന്നവർക്ക് വളരെ പണിപ്പെട്ട് ഭക്ഷണം എത്തിച്ച് കൊടുക്കുകയും, അഭ്യാർധികളെ തൻ്റെ ഇടവക ഭവനത്തിൽ സ്വീകരിക്കുകയും ചെയ്തു.1915ൽ ബോളോഗ്നയിലാണ് ഫാ. ജിയോവാനി ജനിക്കുന്നത്. പഠനത്തിൽ അൽപം പിന്നോക്കം ആയിരുന്ന ജിയോവാനി സമീപത്തുള്ള ഒരു ഹോട്ടലിൽ ഒഴിവുസമയങ്ങളിൽ ജോലി ചെയ്തിരുന്നു. 1942ൽ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് അദ്ദേഹത്തിന് പൗരോഹിത്യം ലഭിക്കുന്നത്. ബോളോഗ്നയ്ക്ക് പുറത്ത് ആൺകുട്ടികൾക്ക് വേണ്ടി ഫാ. ജിയോവാനി ഫോർനാസിനി ഇതിനിടയിൽ ഒരു സ്കൂൾ ആരംഭിച്ചു. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഓടിനടക്കുമായിരുന്നുവെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു.

ഇക്കാലയളവില്‍ എല്ലാം അടിച്ചമർത്തുന്നവരെ പോലും നന്മയിലേക്ക് ആകർഷിക്കാനും അദ്ദേഹം പരിശ്രമിച്ചിരിന്നു. പെൺകുട്ടികളുടെ മാനം കാക്കുന്നതിനും ചെറിയ കുട്ടികളെ സംരക്ഷിക്കുന്നതിനും അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. 1944 സെപ്റ്റംബർ 29 നും, ഒക്ടോബർ നാലിനും മധ്യേ മോർസാബോട്ടോ ഗ്രാമത്തിൽ 770 ഇറ്റാലിയൻ പൗരന്മാരെ നാസികൾ കൂട്ടക്കൊല നടത്തിയതിനുശേഷം ഫാ. ജിയോവാനി ഫോർനാസിനി അവരെ അടക്കം ചെയ്യാൻ വേണ്ടിയുള്ള അനുവാദം വാങ്ങി യാത്രയായി.

പിന്നീട് ആരും അദ്ദേഹത്തിനെ ജീവനോടെ കണ്ടില്ല. 1945ൽ യുദ്ധം ഏകദേശം അവസാനിക്കാറായപ്പോഴാണ് ഫാ. ജിയോവാനിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. അദ്ദേഹത്തിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് വിശദമായ പഠനങ്ങളിൽ നിന്നും വ്യക്തമായി. 1950ൽ ഇറ്റാലിയൻ പ്രസിഡന്റ് ഫാ. ജിയോവാനിക്ക് ഗോൾഡ് മെഡൽ ഓഫ് മിലിട്ടറി വാലൂർ മരണാനന്തര ബഹുമതിയായി നൽകി.സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ഇറ്റലിയിലെ ബോളോഗ്നയിൽവെച്ച് വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസെലോ സെമറാരോയാണ് ഫാ. ജിയോവാനിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു