• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

പഴയനിയമ പുസ്തകങ്ങളുടെ(46 എണ്ണം) പേരുകൾ എളുപ്പത്തിലും ക്രമത്തിലും പഠിക്കാനുള്ള ഒരു കഥ.

Avatar

ByEditor

ജൂണ്‍ 17, 2021

ഇന്നലെ രാത്രി ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.ഞാൻ ഒരു തെരുവിൽ കൂടി നടക്കുകയാണ്.നടക്കുന്ന വഴിയിൽ ഒരു പഴയ കൊട്ടാരം കണ്ടു.അതിന്റെ ഉല്പത്തി യെക്കുറിച്ചു അന്യോഷിച്ചു പുറപ്പാട് തുടങ്ങി.അങ്ങനെ ലേവ്യർ താമസിക്കുന്ന പട്ടണത്തിൽ എത്തി.അവരുടെ സംഖ്യ എണ്ണിതിട്ടപ്പെടുത്താൻ പറ്റാത്ത അത്ര ഉണ്ട്.അവരുടെ നിയമങ്ങൾ ആവർത്തിച്ചു എഴുതിയിരിക്കുന്ന പലകകൾ കണ്ടു. ജോഷ്വ എന്നൊരു മനുഷ്യനെ ന്യായാധിപന്മാർ ചോദ്യം ചെയ്യുന്നു.അദ്ദേഹത്തിന്റെ ഭാര്യ റൂത് വിഷമത്തോടെ മാറി നില്പുണ്ട്.1ഉം 2ഉം പറഞ്ഞു സാമുവൽ എന്ന പടയാളി അവളോട്‌ കയർക്കുന്നുണ്ട്. ഒന്നു രണ്ട്‌ രാജാക്കന്മാരും ദിനാവൃത്താന്തങ്ങൾ അറിയാൻ എത്തിയിട്ടുണ്ട്.ഇവരുടെ മക്കളായ എസ്ര,നെഹമിയ, തോബിത്,യൂദിത്, എസ്തേർ എന്നിവർ കരഞ്ഞുകൊണ്ട് മാറി നിൽക്കുന്ന കാഴ്ച ഞാൻ കണ്ടു.രാജാവിന്റെ അടുത്തു സ്വാധീനം ഉള്ള മക്കബായർ താമസിക്കുന്ന രണ്ട് വീട്ടിലും ഞാൻ ചെന്നു.അവിടുന്നുള്ള നിർദ്ദേശപ്രകാരം ജോബ് എന്ന ആളെ കാണാനായി പുറപ്പെട്ടു.അവിടെ ചെന്നപ്പോൾ അദ്ദേഹം സങ്കീർത്തനങ്ങളും സുഭാഷിതങ്ങളും ഉരുവിട്ടുകൊണ്ടിരിക്കുക ആയിരുന്നു. സഭാപ്രസംഗകന്റെ ഉത്തമഗീതം കേട്ടാൽ ജ്ഞാനം വർധിക്കുമെന്നും ഒരു നല്ല പ്രഭാഷകന്റെ വാക്കുകൾ തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു.പ്രവചകന്മാരായ ഏശയ്യ യും ജെറമിയ യും കണ്ണീരോടെയും വിലാപ ത്തോടെയും ബാരൂഖിന്റെ വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നത് കണ്ടു.കാര്യം തിരക്കാനായി ഞാൻ അകത്തു പ്രവേശിച്ചു.അവിടെ ഉണ്ടായിരുന്ന എസക്കിയേലും ദാനിയേലും ഹോസിയായും കൈ ഉയർത്തി കർത്താവിനെ സ്തുതിക്കുന്ന കാഴ്ച്ച കാണാനിടയായി.എന്താണ് സംഭവം എന്നറിയനായി തൊട്ടടുത്തുള്ള ജോയേലിന്റെ വീട്ടിലേക്കു ഞാൻ ചെന്നു.അപ്പോഴാണ് അറിഞ്ഞത്, അവരുടെ ബന്ധുക്കളായ ആമോസ്‌, ഒബാദിയ, യോനാ, മിക്കാ, എന്നിവർ വലിയ രോഗം പിടിപെട്ടു മരണ ആസന്നരായി കിടക്കുക ആണെന്ന്.ഉടൻ തന്നെ എനിക്കറിയാവുന്ന നല്ല ഒരു വൈദ്യനായ നാഹൂം മിനെ കൊണ്ടുവരാൻ ഞാൻ ഹബകുക്കിന്റെ വണ്ടിയിൽ കയറിപോയി.വൈദ്യനെയും കൂട്ടി ഉടൻ തിരിച്ചെത്തി.അദ്ദേഹം പരിശോധിച്ചിട്ടു, ആരും പേടിക്കണ്ട എന്നും എത്രയും പെട്ടെന്ന് ഈ രോഗം മാറ്റിത്തരാൻ എന്നിലൂടെ ദൈവത്തിനു സാധിക്കും എന്നും പറഞ്ഞു സെഫാനിയ, ഹഗ്ഗയി എന്നിവരെ സഖറിയ യുടെ വൈദ്യശാലയിലേക്കു മരുന്നു വാങ്ങാനായി പറഞ്ഞു വിട്ടു.അവർക്ക് വേണ്ടി ഞാൻ ചെയ്ത ഈ സഹായം ഒരിക്കലും മറക്കില്ല എന്നു പറഞ്ഞു അവിടെ ഉണ്ടായിരുന്ന പുരോഹിതനായ മലാക്കി ഓടി വന്നു എന്നെ കെട്ടി പിടിച്ചു തലയിൽ കൈ വച്ചു അനുഗ്രഹിച്ചു.
ഇത്രയും ആയപ്പോഴേക്കും ഞാൻ എന്റെ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു.

(ഇതിൽ 2 പുസ്തകം വീതം ഉള്ളവ,സാമുവൽ
രാജാക്കന്മാാർ,ദിനവൃത്താന്തം,മക്കബായർ)

തയ്യാറാക്കിയത്
സജി കുര്യൻ
ശൗരിയാംകുഴിയിൽ
കാരികുളം


Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു