• ബുധൻ. ജനു 19th, 2022

Cat-NewGen

Language of Jesus and His Church is Love

ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടാലും വീണ്ടും തുടങ്ങാൻ മടിച്ചു നില്ക്കരുത്.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

നവം 26, 2021

കാരണം, ഇനിയും നമ്മുക്കായി കാത്തിരിക്കുന്ന നമ്മുടെ മുന്നിലെ സാധ്യതകളെയും അവസരങ്ങളെയും കണ്ടെത്തുകയും സ്വന്തമാക്കുകയും ചെയ്യണമെങ്കിൽ പരാജയത്തിലും വീഴ്ചകളിലും പതറാതെ, തളരാതെ വീണ്ടും നമ്മൾ നടന്നുതുടങ്ങുകതന്നെ വേണം. എന്നും എവിടെയും നമ്മുടെ ജീവിതത്തിൽ അനുഭവത്തെക്കാൾ വലിയൊരു പാഠവും ജീവിതത്തെക്കാൾ വലിയൊരു വിദ്യാലയവും നമ്മുക്കില്ല. ഇത്തരം അവസരങ്ങളിൽ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചെറുതും വലുതുമായ തീരുമാനങ്ങൾക്ക് വിഘാതമായി നില്ക്കാനിടയുള്ള എല്ലാ ചിന്തകളെയും വിമർശനങ്ങളെയും അവഗണിക്കുവാനും നമ്മുടെ സ്വപ്നങ്ങൾക്കു പിന്നാലെ പോകാനും വഴിയിൽ ഉണ്ടാകാനിടയുള്ള എതിർപ്പുകളെ നേരിടാനും നമ്മൾ അറിഞ്ഞിരിക്കണം. നമ്മുടെ നേർക്ക് മറ്റുള്ളവർ എറിയുന്ന കല്ലുകൾ പെറുക്കി അവരെ തിരിച്ചറിയാതെ, കല്ലുകൾകൊണ്ട് നമ്മുടെ ജീവിതത്തിന് സുശക്തമായ അടിത്തറ തീർക്കാൻ കഴിയുമ്പോഴാണ് നമ്മൾ ജീവിതത്തിൽ വിജയം സ്വന്തമാക്കിയ വ്യക്തികളാകുന്നത്. ഓർക്കുക, മറ്റുള്ളവർ എന്തു നമ്മളെപ്പറ്റി ചിന്തിക്കുന്നു, പറയുന്നു എന്ന് ആകുലപ്പെട്ടുകൊണ്ട് നീറി യും പുകഞ്ഞും ജീവിക്കുന്നവരാണ് നമ്മളെങ്കിൽ ചിലപ്പോൾ നമ്മുക്ക് ജീവിക്കാൻ സമയം കിട്ടിയെന്നു വരില്ല. അതുകൊണ്ടാണ് ഏതു തരത്തിലുള്ള പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിൽപ്പോലും കർത്താവിനെ അന്വേഷിക്കുവാനും അവിടുത്തെ ശക്തിയിൽ ആശ്രയിക്കുവാനും നിരന്തരം അവിടുത്തെ സാന്നിധ്യം തേടാനും (1 ദിന.16:11) വചനം നമ്മോട് പറയുന്നത്. എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു