• ചൊവ്വ. ഒക്ട് 4th, 2022

Cat-NewGen

Language of Jesus and His Church is Love

നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ആഗ 14, 2022

മറ്റുള്ളവരോട് നമ്മുടെ ഉള്ളിലുള്ള സ്നേഹവും പരിഗണനയും പുറമേ പ്രകടിപ്പിക്കുവാൻകൂടി നമുക്ക് കഴിയുമ്പോഴാണ് അവയ്ക്ക് അർത്ഥമുണ്ടാകുന്നത്. എന്നാൽ, ദുർബലഹൃദയർക്ക് ഒരിക്കലും മററുള്ളവരുടെ വളർച്ചയിൽ അവരോടൊത്ത് സന്തോഷിക്കുവാനോ ഹൃദയം തുറന്ന് മറ്റുള്ളവരെ അഭിനന്ദിക്കുവാനോ സാധിക്കുകയില്ല. വ്യക്തികളെന്ന നിലയിൽ നമുക്ക് നമ്മുടെ വിജയങ്ങളിൽ മറ്റുള്ളവരുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കുക എന്നത് നമ്മുടെയൊക്കെ മൗലികാവകാശങ്ങളായി നമ്മൾ കരുതുകയും ചെയ്യുന്നു. അതേസമയം അവ അസ്ഥാനത്തുള്ള നമ്മുടെ സ്തുതി പാടലാകാതിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുകയും ചെയ്യാറുണ്ട്. മറ്റുള്ളവർക്ക് തങ്ങളുടെ കഴിവുകളിലുള്ള അവരുടെ വിശ്വാസത്തെ കൂടുതൽ തങ്ങളുടെ ഉള്ളിൽ ഉറപ്പിക്കാൻ നമ്മുടെ ഭാഗത്തുനിന്നുള്ള ഇത്തരം അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ഏറെ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഓർക്കുക, ഈ ലോകത്തിൽ ഒരു നല്ല മനസ്സിന് പകരംവയ്ക്കാൻ തക്ക വിലപിടിപ്പുള്ള മറ്റൊരു വസ്തു ഇല്ലാത്തതുപോലെ നൻമയുള്ള മനുഷ്യർക്ക് തുല്യംവയ്ക്കാൻ ലോകത്തൊരു മറ്റൊരു നേട്ടവുമില്ല. വചനം പറയുന്നു: “സഹോദരർ എകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷ പ്രദവുമാണ് “(സങ്കീ.133:1) . എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

Related Post

അന്യരുടെ രഹസ്യങ്ങളുമായി നമ്മെ സമീപിക്കുന്നവരോട് വളരെ കരുതലോടെ വേണം മറുപടി പറയാൻ. അല്ലെങ്കിൽ അവർ തിരിച്ചു പോകുന്നത് മിക്കവാറും നമ്മുടെ പല വിലപ്പെട്ട രഹസ്യങ്ങളുമായിട്ടായിരിക്കും.
നമ്മിൽ പലരും മറ്റുള്ളവരിൽ നിന്നും നമുക്കു നേരെ ഉയരുന്ന വിമർശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും കഴിയുന്ന വിധത്തിൽ ചെറുക്കാൻ നമ്മുടെ കഴിവിൻ്റെ പരമാവധി ശ്രമിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ അസ്വസ്ഥരും സ്വയം നിയന്ത്രണം നഷ്ടപ്പെട്ടവരും ആയിത്തീർന്നെന്നും വരാം. നമ്മുടെ ഉപരി നൻമയ്ക്കു വേണ്ടിയാണങ്കിൽപ്പോലും അവയെ സ്വീകരിക്കാൻ നമുക്ക് ഇഷ്ടമില്ല.
ജീവിതം സുന്ദരവും അർത്ഥപൂർണവും സൃഷ്ടിപരവുമായിത്തീരണമെങ്കിൽ നമ്മൾ നമ്മുടെ മനോഭാവങ്ങളിലും ജീവിത ത്തെക്കുറിച്ചുള്ള കഴ്ചപ്പാടുകളിലും കടന്നു കൂടിയിട്ടുള്ള വൈകല്യങ്ങളെ വേരോടെ പിഴുതുകളയാൻ തയ്യാറാകണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed