• ബുധൻ. ഒക്ട് 20th, 2021

Cat-NewGen

Language of Jesus and His Church is Love

ഫാ. ചെറിയാന്‍ തലക്കുളത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡല്‍ നല്‍കി ആദരിച്ചു

Avatar

ByChristy Devasia

സെപ് 20, 2021

സിഎംഐ സഭാംഗവും അമേരിക്കയിലെ സൗത്ത് കരോളൈന സംസ്ഥാനത്തെ നോര്‍ത്ത് അഗസ്റ്റയിലെ സെന്റ് എഡ്വേര്‍ഡ് പള്ളിവികാരിയുമായ ഫാ. ചെറിയാന്‍ തലക്കുളത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡല്‍ നല്‍കി ആദരിച്ചു. സഭയ്ക്കും മാര്‍പാപ്പയ്ക്കുവേണ്ടിയും എന്നര്‍ഥം വരുന്ന ഈ ബഹുമതി ക്രോസ് ഓഫ് ഓണര്‍ അഥവാ ബഹുമാനത്തിന്റെ കുരിശ് എന്നും അറിയപ്പെടുന്നു.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ചാള്‍സ്റ്റണ്‍ രൂപത കത്തീഡ്രലില്‍ വെച്ച് ബിഷപ് റോബര്‍ട്ട് ഗൂഗ്ലിയേല്‍മോന്‍ ഫാദർ ചെറിയാന് മെഡല്‍ സമ്മാനിച്ചു.

ചാള്‍സ്റ്റണ്‍ രൂപതയ്ക്ക് ഫാ. ചെറിയാൻ നലകിയ സ്തുത്യർ ഹമായ സേവനത്തെ മാനിച്ചാണ് മാര്‍പാപ്പ ഈ ബഹുമതി നല്‍കിയത്. 2001 ഓഗസ്റ്റില്‍ അമേരിക്കയിലെത്തിയ ഫാ. തലക്കുളം 19 വര്‍ഷമായി ഐറിഷ് ട്രാവലേഴ്‌സ് എന്ന കുടിയേറ്റ സമൂഹത്തിനുവേണ്ടിയുള്ള സെന്റ് എഡ്വേര്‍ഡ് പള്ളിയുടെ വികാരിയാണ്.

ദീര്‍ഘകാലം മാന്നാനം കെഇ കോളജ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് പ്രഫസറായും എടത്വ സെന്റ് അലോഷ്യസ് കോളജ് , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായി സേവനം അനുഷ്ഠിചിട്ടുണ്ട്.

കടയനിക്കാട് സ്വദേശിയായ ഫാ. ചെറിയാൻ തലക്കുളം ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ കേരള റീജണ്‍ ഡയറക്ടറായും കേരള െ്രെപവറ്റ് കോളജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ വൈസ്പ്രസിഡന്റായും എംജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും ദീപികയുടെ തൃശൂര്‍ യൂണിറ്റ് റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു