• ചൊവ്വ. സെപ് 21st, 2021

Cat-NewGen

Language of Jesus and His Church is Love

നമ്മുക്ക് എന്തെങ്കിലും സ്വപ്നം കാണാൻ കഴിയുന്നുണ്ടങ്കിൽ അത് നേടിയെടുക്കാനും കഴിയും.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ജുലാ 24, 2021

അതുകൊണ്ട് നമ്മുടെ ഏതെങ്കിലുമൊരു സ്വപ്ന സാക്ഷാത്കാരത്തിനായുള്ള ആദ്യപരീക്ഷണത്തിൽ തോൽവിയുണ്ടാലും ഭയപ്പെടരുത്. ഓർക്കുക, അബദ്ധങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കാനുള്ള നമ്മുടെ കഴിവില്ലമയാണ് നമ്മുടെ മിക്കപരാജയങ്ങളുടെയും കാരണം. റഷ്യയിൽ ജനിച്ച് ബ്രിട്ടനിലെ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ പ്രഫസറായിരിക്കെ രണ്ടായിരത്തി പത്തിൽ കോൺസ്റ്റാൻ്റിൻ നൊവോസലോവ് എന്ന ശാസ്ത്രജ്ഞൻ ഫിസിക്സിൽ നോബേൽ സമ്മാനം തൻ്റെ സ്വന്തം നാട്ടുകാരനായ ആന്ദ്രേ ഗീമുവായി പങ്കിവച്ചത് അദ്ദേഹത്തിൻ്റെ മുപ്പത്തിആറാമത്തെ വയസ്സിലായിരുന്നു. മോസ്കോ ഫിസിക്സ് ആൻഡ് ടെക്നോളജി സർവ്വകലാശാലയിൽ പഠിക്കുമ്പോൾ ഇദ്ദേഹത്തിന് പലപ്പോഴും ഫിസിക്സിന് കിട്ടിയിരുന്നത് ബിഗ്രേഡ് മാത്രമായിരുന്നു. പിന്നിട് ഇംഗ്ലണ്ടിലെ ഒരുസർവകലാശാലയിൽ പ്രഫസർ ആയിത്തീർന്ന നൊവോസെലോവ് തൻ്റെ പഠന കാലത്ത് ഇംഗ്ലീഷ് പരീക്ഷയിൽ സി ഗ്രേഡ് വാങ്ങിയ ചരിത്രവുമുണ്ട്. ഏതെങ്കിലുമൊരു ടെസ്റ്റിൽ അല്പം മാർക്ക് കുറഞ്ഞാൽപ്പോലും മനസ്സുമടുക്കുകയും ജീവിതം വഴിമുട്ടിയെന്ന് നിലവിളിക്കുകയും ചെയ്യുന്ന നമ്മൾ ഓർമ്മയിൽ സൂക്ഷിക്കേണ്ട ഒരുകാര്യമുണ്ട്, ഏതു മനുഷ്യ പ്രയത്നവും മെച്ചപ്പെടുത്താൻ എപ്പോഴും നമ്മുടെ മുൻപിൽ അവസരമുണ്ട്. ജീവിതത്തിൽ തിരിച്ചടികളെ നേരിടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിൽ മനസ്സിനെ ശാന്തമാക്കിവയ്ക്കാൻ ബോധപൂർവ്വം നമ്മൾ ശ്രമിക്കണം. എങ്കിൽ മാത്രമേ ചിലപ്പോൾ നമ്മുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പരാജയം ഒരു വ്യതിയാനം മാത്രമാണന്നും എല്ലാററിൻ്റെയും അവസാനമോ അന്തിമ തോൽവിയോ അല്ലന്നും നമ്മുക്ക് തിരിച്ചറിയാൻ കഴിയൂ. ഓർക്കുക, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വലിയ തടസ്സങ്ങളായിരിക്കും പലപ്പോഴും നമ്മുക്കുള്ള മികച്ച അവസരങ്ങളായി രൂപാന്തരപ്പെടുന്നത്. അതുകൊണ്ടാണ് “പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറക്കട്ടെ”(റോമ.15:13) എന്ന് വചനം പറയുന്നത്. എസ്. കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു