• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

ഒരിക്കലും ഒരിടത്തും ഒന്നും ആയിത്തീരാൻ സാധിക്കില്ല,ആരും തന്നെ വളർത്തുന്നില്ല എന്ന ചിന്തക്കു മുകളിൽ മയങ്ങിക്കിടക്കുന്നവനെക്കാൾ തനിക്ക് ലഭിച്ചിട്ടുള്ളതിലും അധികം അവസരങ്ങൾ സ്വന്തമായി സൃഷ്ടിച്ചെടുത്ത് അതിലൂടെ ജീവിതവിജയം സ്വന്തമാക്കുവാൻ പരിശ്രമിക്കുന്നവനാണ് യഥാർത്ഥ ബുദ്ധിമാൻ.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

മേയ് 30, 2022

ജീവിതത്തിലെ പല സന്ദർഭങ്ങളിലും നമ്മുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി പലതരത്തിലുള്ള പ്രതികൂല സമ്മർദ്ദങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. എന്നാൽ, മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരായി വളരാൻ വേണ്ടിയുള്ള ആരോഗ്യകരമായ ഒരു മത്സരത്തിനു നമ്മൾ തയ്യാറാണങ്കിൽ, ജീവിക്കുന്നതിലൂടെ .അതിജീവിക്കാനുള്ള വ്യക്തവും ശക്തവുമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടായാൽ ജീവിതത്തിലുണ്ടാകുന്ന ഇത്തരം പ്രതികൂല സമ്മർദ്ദങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യാൻ നമ്മൾ പ്രാപ്തരായിത്തീരും. സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തവും ശക്തവുമായ ഒരു പ്ലാനും പദ്ധതിയും തയ്യാറാക്കുകയും , നമ്മൾ ഉദ്ദേശിക്കുന്ന പാളത്തിലൂടെ ഉദ്ദേശിക്കുന്ന വേഗത്തിൽ ജിവിതത്തെ ചലിപ്പിക്കുകയും ചെയ്യുക എന്നത് നമ്മൾ ചിന്തിക്കുന്നതു പോലെ അത്ര എളുപ്പമുള്ള കാര്യമല്ലങ്കിലും പരിശ്രമിച്ചാൽ നമുക്ക് കഴിയുക തന്നെ ചെയ്യും.ഇതിന് ആദ്യമായി നമുക്ക് വേണ്ടത് ജീവിതത്തിൻ്റെ ഏതു മേഖലയിലാണങ്കിലും, മുന്നിലെ പാതകൾ എത്ര കഠിനമാണങ്കിലും അവയെ എല്ലാം അതിജീവിച്ച് വിജയിക്കാൻ സാധിക്കും എന്ന അത്മവിശ്വാസമാണ്. കാരണം ജീവിതത്തിൽ തത്വങ്ങളുമായി കഴിയുന്നവരെക്കാൾ പ്രായോഗിക മനുഷ്യരെയാണ് എന്നും എവിടെയും വിജയം അനുഗ്രഹിച്ചിട്ടുള്ളത്. ഓർക്കുക, ജീവിതത്തിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കാനായി മറ്റുള്ളവരിൽ നിന്നും അല്പം മാറി ചിന്തിക്കുവാനും, മറ്റുള്ളവർ നടക്കുന്ന വഴികളിൽ നിന്ന് അല്പം മാറി നടക്കുവാനും, മറ്റുള്ളവർക്ക് അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പടുകളിൽനിന്നും അല്പം വ്യത്യസ്തമായ കാഴ്ചപ്പാടുകൾ സ്വന്തം ജീവിതത്തെക്കുറിച്ച് പിൻതുടരുവാനും നമ്മൾ പ്രാപ്തരായിത്തീരേണ്ടത് വളരെ അത്യാവശ്യമാണ്. വചനം പറയുന്നു: “എൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം തങ്ങളുടെ അധ്വാനത്തിൻ്റെ ഫലം അനുഭവിക്കും”(ഏശ.65: 22). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

Related Post

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.
നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.
📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed