• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

അവസരങ്ങൾ തങ്ങളെത്തേടി വരുമെന്ന് ചിന്തിച്ചിരിക്കുന്നതിനു പകരം അവസരങ്ങളെ ഓടിച്ചിട്ട് പിടിച്ചവർ മാത്രമേ ജീവിതത്തിൽ എന്തെങ്കിലും നേടിയിട്ടുള്ളു. കാരണം ജീവിതവിജയത്തിൻ്റെ താക്കോലാണ് കഠിനാധ്വാനം.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ജനു 31, 2021

വിത്തു വിതക്കാതെ കൊയ്യാൻ ശ്രമിക്കുന്നതിനു തുല്യമാണ് കഠിനാധ്വാനമില്ലാതെ ജീവിതത്തിൽ വിജയം നേടുന്നതിന് ആഗ്രഹിക്കുന്നത്. അലസത വളരെ സാവധാനം നടക്കുമ്പോൾ ദാരിദ്ര്യം വളരെ വേഗത്തിൽ അതിനെ മറികടക്കുന്നു എന്ന പഴഞ്ചൊല്ല് വളരെ അർത്ഥവത്താണ്. ചിലർ തങ്ങൾക്ക് ലഭ്യമായിരിക്കുന്ന സമയവും അറിവും കൈമുതലാക്കി തങ്ങളാൽ കഴിയുന്നത് ജീവിതത്തിൽ ചെയ്യാൻ പരിശ്രമിക്കുമ്പോൾ മറ്റുചിലർ അവർക്കു ചുറ്റുമിരുന്ന് വികലമായ അഭിപ്രായങ്ങൾ പറഞ്ഞ് സംതൃപ്തിയടയുന്നു. നമ്മളിലാരും ആഗ്രഹം കൊണ്ട് മാത്രം ധനവാൻമാരാകുന്നില്ല .അതിന് വിശ്വാസവും ലക്ഷ്യബോധവും കിനാധ്വാനവും ഒത്തുചേരണം.” ഞാൻ ഒരു യുവാവായിരുന്നപ്പോൾ ഞാൻ ചെയ്തിരുന്ന പത്തിൽ ഒൻപത് കാര്യങ്ങളും പരാജയത്തിലാണ് അവസാനിച്ചിരുന്നത് . അതുകൊണ്ട് ഞാൻ എല്ലാകാര്യത്തിലും പത്തു പ്രാവശ്യം കൂടുതൽ അധ്വാനിച്ചു എന്ന ജോർജ് ബർണ്ണാർഡ്ഷായുടെ വാക്കുകൾ ശ്രദ്ദേയമാണ്. ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ പരാജയങ്ങളിൽ നിന്ന് കരകയറാൻ കഠിനാധ്വാനത്തിനല്ലാതെ മറ്റൊരു കുറുക്കുവഴിയുമില്ല. അറിയുക, ജീവിതം ഒരിക്കലും നമ്മൾ കരുതുന്നതുപോലെ എളുപ്പമുള്ളതാകില്ല. എന്നാൽ കഠിനാധ്വാനം കൊണ്ട് അത് നമ്മുക്ക് സ്വന്തമാക്കാവുന്നതേയുള്ളു.വചനം നമ്മെ ഓർമ്മിപ്പിക്കുന്നു, “കെട്ടിടത്തിൻ്റെ ശക്തിയായി ഉറപ്പിച്ചിരിക്കുന്ന ഉത്തരം ഭൂമികുലുക്കത്തിലും ഇളകുകയില്ല. ബുദ്ധിപൂർവമായ ആലോചനകൊണ്ടു ദൃഢമായ മനസ്സ് ഏത് വിപത്സന്ധിയിലും കുലുങ്ങുകയില്ല (പ്രഭാ.22:16-17). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു