ബാഗ്ദാദ്: പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നല്കിയ സ്വീകരണത്തിന് ശേഷമാണ് സയിദാത്ത് അല്‍-നെജാത്ത് എന്നും അറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ സിറിയന്‍ കത്തോലിക്കാ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദർശിച്ചത്. 2010 ൽ ഇസ്ലാമിക തീവ്രവാദികള്‍ രണ്ടു വൈദികരടക്കം 48 ക്രൈസ്തവരെ നിർദ്ദയം കൊലപ്പെടുത്തിയ ബാഗ്ദാദിലെ ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍ ദേവാലയത്തില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി.
” കത്തീഡ്രലിൽ നടന്ന ഭീകരാക്രമണത്തിൽ മരണമടഞ്ഞ സഹോദരീസഹോദരന്മാരെ സ്മരിക്കുന്നുവെന്നും. യുദ്ധം, വിദ്വേഷ മനോഭാവം, അക്രമം രക്തം ചൊരിയൽ എന്നിവ മതപ്രബോധനങ്ങളുമായി പൊരുത്തപ്പെടുന്നില്ലായെന്നും” പാപ്പ പറഞ്ഞു. ദേവാലയ സന്ദര്‍ശന വേളയില്‍ മെത്രാന്മാരും, വൈദികരും, ഇറാഖി സന്യാസീ-സന്യാസിനികളും, സെമിനാരി വിദ്യാര്‍ത്ഥികളും, ധാരാളം ആളുകൾ ദേവാലയങ്ങളില്‍ ഉണ്ടായിരിന്നു.
2010 ഒക്ടോബര്‍ 31ന് ഈ ദേവാലയത്തില്‍ നൂറിലധികം വിശ്വാസികള്‍ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ദേവാലയം ആക്രമിക്കപ്പെട്ടത്. വിശ്വാസികളെ സംരക്ഷിക്കുവാനുള്ള ശ്രമത്തിനിടയില്‍ വാസിം സാബി (27), തായെര്‍ അബ്ദള്ള (32) എന്നീ വൈദികര്‍ ഉള്‍പ്പെടെ 54 പേര് കൊല്ലപ്പെടുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 48 പേര് ക്രൈസ്തവരായിരിന്നു.
രക്ഷപ്പെട്ടവരുടെ മൊഴികളില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തോടുള്ള വിദ്വേഷത്താൽ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണമാണിതെന്നു വ്യക്തമായതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. “ഞങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍, ഇവരെല്ലാവരും നരകത്തില്‍ പോകും” എന്നാക്രോശിച്ചുകൊണ്ടാണ് തോക്കും, സ്ഫോടക വസ്തുക്കളും, ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും, 5 മണിക്കൂര്‍ നീണ്ട ആക്രമണത്തിനിടയില്‍ തീവ്രവാദികള്‍ രണ്ടു പ്രാവശ്യം നിസ്കരിച്ചെന്നും, മുസ്ലീം പള്ളിയിലേപ്പോലെ ഖുറാന് പാരായണം നടത്തിയെന്നും അന്നത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അക്രമികള്‍ കൊച്ചു കുട്ടികളെപ്പോലും വെറുതേ വിട്ടില്ല. ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ, ദൈവത്തിന്റെ ഭവനത്തില്‍ ഒന്നിച്ചു കൂടിയിരുന്ന നിസ്സഹായരേയാണ് ആക്രമിച്ചിരിക്കുന്നതെന്നും ഇരകളായവര്‍ക്ക് വണ്ടി താന്‍ ശക്തമായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ ആക്രമണത്തെ അപലപിച്ചിരിന്നു. 2019-ല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ രൂപതാതലത്തിലുള്ള നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചുവെന്നത് ശ്രദ്ധേയമാണ്.