• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

വാശിയോടെ ജീവിക്കണം.നിവർന്നു തന്നെ നിലക്കണം. തളരാതെ പൊരുതണം.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ഫെബ്രു 23, 2021

ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ മാറത്തടിച്ച് നിലവിളിച്ചതുകൊണ്ടോ, സാഹചര്യങ്ങളെ ശപിച്ചതുകൊണ്ടോ, അന്യരെ പഴിച്ചതുകൊണ്ടോ പ്രയോ ചനമില്ല. ശാന്തതയോടെ, സമചിത്തതയോടെ നമ്മുടെ അവസ്ഥ വിലയിരുത്താൻ സാധിക്കണം. ജീവിതം വെറും ഒറ്റയടിപ്പാതയാണന്നു ചിന്തിച്ചുള്ള സമീപനമാണ് നമ്മുക്ക് പറ്റുന്ന പിഴവ്. നാം ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത വഴികൾ നമ്മുടെ മുൻപിലുണ്ടന്ന് നാം തിരിച്ചറിയണം. നമ്മുടെ ജീവിതത്തിൽ നമ്മൾ കഴിഞ്ഞ നാളുകളിൽ അഭിമുഖീകരിച്ച് അതിജീവിച്ച പ്രശ്നങ്ങൾ പോലെതന്നെ നമ്മൾ ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കണം. ആകെ തകർന്നിരിക്കുന്നതിനാൽ ഞാൻ ഇനി ഒരിക്കലും രക്ഷപ്പെടില്ല എന്ന ചിന്ത നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുത്. ജീവിതത്തിൽ ഒരു ലക്ഷ്യപ്രാപ്തിക്കായി നാം നടത്തുന്ന പരിശ്രമങ്ങൾ ഒന്നോ രണ്ടോ തവണ വിജയിച്ചില്ലങ്കിലും പരിശ്രമത്തിൽ നിന്ന് പിൻതിരിയരുത്. വിൻസ്റ്റൺ ചർച്ചിലിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഒരിക്കലും പിടിവിടരുത്. ഭാഗ്യമില്ലന്നു കരുതി മാറി നിൽക്കുന്നവരല്ല നേടിയെടുക്കണമെന്നു കരുതി മുന്നോട്ടു കുതിച്ചവരേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു എന്ന കാര്യം നമ്മുക്ക് മറക്കാതിരിക്കാം. ഓർക്കുക: “ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും; അവർ കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല”(ഏശ.40:31). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed