• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

നമ്മുടെ ഓരോരുത്തരുടെയും ജീവിത വിജയത്തിൻ്റെ പിന്നാലെ പ്രധാന പ്രേരകശക്തി നമ്മുടെ മനസ്സുതന്നെയാണ്.ആ മനസ്സ് അഭിനയംകൊണ്ട് വെളുപ്പം അനുഭവം കൊണ്ട് കറുപ്പുമാകാതിരുന്നാൽ മതി.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

മേയ് 28, 2022

നമ്മുടെ മനസ്സും അതിനെ ശക്തിപ്പെടുത്തുന്ന നമ്മുടെ മനോഭാവങ്ങളുടെ പിൻബലവുംകൊണ്ടു മാത്രമേ പ്രവൃത്തികൾക്ക് നമ്മുടെ ജീവിതത്തിൻ്റെ വിജയത്തിനു വേണ്ടി എന്തെങ്കിലും സ്വാധീനം നമ്മിൽ ചെലുത്തുവാൻ സാധിക്കുകയൊള്ളു. മനസ്സാ വാചാ കർമ്മണ എന്ന നിർവചനം തന്നെ പഴമക്കാർ പറഞ്ഞിരിക്കുന്നത് ഈയൊരർത്ഥത്തിലായിരിക്കാം. എന്നാൽ, നമ്മുടെ ജീവിതത്തിൽ കർമ്മത്തെക്കാൾ പ്രധാന്യം വാക്കുകൾക്കു നല്കണമെന്നും, വാക്കുകളെക്കാൾ പ്രാധാന്യം മനസ്സിനു നല്കണമെന്നുമുള്ള പൊതുതത്വം പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് നമ്മിൽ പലരും പലപ്പോഴും അനാവശ്യമായ പരാജയ ചിന്തകൾക്കും കുറ്റബോധത്തിനും വേഗത്തിൽ അടിമകളായിത്തീരുന്നത്.ജീവിതത്തിൽ കാര്യങ്ങൾക്ക് എവിടെയാണ് എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നു വ്യക്തമായി നമ്മൾ തിരിച്ചറിഞ്ഞിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനു സാധിച്ചാൽ ഒന്നും നടക്കില്ലെന്ന് കരുതുന്നിടത്തു നിന്നും, നമ്മുടെ ഭാവിക്ക് നമ്മൾ മാത്രമാണ് പ്രധാന ഉത്തരവാദി എന്ന തിരിച്ചറിവോടെ എല്ലാം തുടങ്ങാൻ നമ്മൾ സ്വയം സന്നദ്ധരാകും. കാരണം, ആരും താങ്ങി നിർത്താനില്ല എന്ന തിരിച്ചറിവാണല്ലോ പിന്നിട് നമുക്ക് മുകളിലേക്ക് പറന്നുയരാനുള്ള ചിറകുകളായി മാറുന്നത്. ഓർക്കുക, വീണപൂവിന് വീണ്ടും വിരിയാനാകില്ലങ്കിലും ചെടിയുടെ വേരിന് ബലമുണ്ടങ്കിൽ അതിൽ പുതിയ പൂക്കൾ വിരിയാതിരിക്കില്ല. വചനം പറയുന്നു: “ബുദ്ധിപൂർവമായ ആലോചന കൊണ്ടു ദൃഢമായ മനസ്സ് ഏതു വിപത്സന്ധിയിലും കുലുങ്ങുകയില്ല”(പ്രഭാ.22:17). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

Related Post

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.
നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.
📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed