വിജകരമായ ജീവിതത്തിൻ്റെ രഹസ്യം പല വിധത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.എന്നിരുന്നാലും അവനവൻ്റെ മനോഭാവത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാനാകും എന്നതാണ് അനുഭവം നമ്മോട് പറയുന്നത്. വഴിയിൽ വീണുകിടക്കുന്ന ഒരു തകരപ്പാട്ട – അത് നമ്മളെ റിഞ്ഞതല്ലങ്കിലും – എടുത്തുമാറ്റാൻ തോന്നുന്ന മനോഭാവമാണ് വിജയകരമായ ജീവിതത്തിൻ്റെ മനോഭാവം. ചുരുക്കത്തിൽ, നമ്മുടെ മനോഭാവമാണ് നമ്മുടെ ജീവിതവിജയം നിർണ്ണയിക്കുന്ന പ്രധാന ഘടകം. എല്ലാറ്റിനോടുമുള്ള മനോഭാവം, പ്രത്യേകിച്ച് നമ്മളോടു തന്നെയുള്ള മനോഭാവം, അതു നേരെയായാൽ, കുറ്റമറ്റതായാൽ നമ്മൾ ജീവിതത്തിൽ വിജയത്തിൻ്റെ പാതയിലാണ്. പുറത്ത് എവിടെയെങ്കിലും വാങ്ങാൻ കിട്ടുന്നതല്ല ഈ മനോഭാവം . അത് നമ്മിൽ സ്വയം ഉണ്ടാകേണ്ടതാണ്. നമ്മുടെ ജീവിത സാഫല്യത്തിലേക്കുള്ള വാതിലുകൾ തുറക്കുന്ന താക്കോലാണ് മനോഭാവം. അത് സ്ഫുടം ചെയ്ത് ശുദ്ധീകരിക്കേണ്ടതുണ്ട്. ഈ പ്രക്രീയ ഒരു സപര്യക്ക് തുല്യമാണ്. സൂഷ്മമായ ശ്രദ്ധയോടെ, നിദാന്ത ജാഗ്രതയോടെ നിർവ്വഹിക്കേണ്ട ഒന്നാണിത്. ഓർക്കുക, മറ്റാരുടെയെങ്കിലും ചിറകിലേറിയല്ല നാം ജീവിതത്തിൽ വിജയം നേടേണ്ടത്.ജയിക്കുന്നതിനും ജയിക്കാതിരിക്കുന്നതിനും ഉത്തരവാദി അവനവൻ തന്നെയാണ് . അവനവൻ്റെ ജീവിതത്തോടുള്ള മനോഭാവമാണ്.അതുകൊണ്ട് ‘കർമ്മം’ ചെയ്യുകയാണ് കർത്തവ്യം എന്ന ആചാര്യവചനം അനുസ്മരിച്ചുകൊണ്ട് സ്ഥിരതയോടെ ഉത്തരവാദിത്വത്തോടെ നമ്മുക്ക് നമ്മുടെ കർമ്മങ്ങളിൽ മുഴുകാം.വചനം പറയുന്നു: ” മകനേ, മനസ്സുവച്ചാൽ നിനക്കു ജ്ഞാനിയാകാം; ഉത്സാഹിച്ചാൽ നിനക്കു സമർഥനാകാം.”(പ്രഭാ. 6:32 ). എസ്.കുറ്റിക്കാട്ട്. സി.എം . ഐ .