• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

പരിശുദ്ധ അമ്മയും കാർലോയും

Christy Devasia

ByChristy Devasia

ഒക്ട് 11, 2021

എല്ലാ വിശുദ്ധരെയുംകാൾ കാർലോ സ്നേഹിച്ചത് പരിശുദ്ധ മാതാവിനെയാണ് പോംപേയിലെ പരിശുദ്ധ മാതാവിൻ്റെ ദേവാലയത്തോട് കാർലോയുടെ കുടുംബത്തിന് തലമുറകളായി വലിയ അടുപ്പം ഉണ്ടായിരുന്നു. ഒരിക്കൽ തൻ്റെ കുടുംബ സുഹൃത്തിൻ്റെ അമ്മയുടെ മാനസാന്തരത്തിന് വേണ്ടി കാർലോ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ആ അമ്മ മാനസാന്തരപ്പെട്ട് കുംബസാരിക്കുകയും കുർബാന സ്വീകരിക്കുകയും ചെയ്തു. വളരെ ചെറുപ്പത്തിൽ നടന്ന ഈ അൽഭുതം കാർലോയെ മാതാവിലേക്ക് അടുപ്പിച്ചു. ഒരിക്കൽ പുതുവത്സരം ആഘോഷിക്കാൻ കാർലോയുടെ കസിൻസ് മിലാനിലെത്തി. മിലാനിലെ വിശുദ്ധ അന്തോണീസിൻ്റെ ദേവാലയത്തിൽ അവരെയും കൂട്ടി കൊണ്ട് വന്ന് ജപമാല അർപ്പിച്ചു. പരിശുദ്ധ അമ്മക്ക് നമ്മളെ തന്നെ പൂർണ്ണമായി സമർപ്പിക്കണം എന്ന് കാർലോ അവരോട് പറഞ്ഞു.
മാതാവിൻ്റെ പ്രത്യക്ഷീകരണങ്ങൾ നടന്ന ദേവാലയങ്ങൾ സന്ദർശിക്കുക കാർലോയുടെ പതിവായിരുന്നു.
കാർലോയുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അവർ ഫാത്തിമയിൽ പോയി.
പരിശുദ്ധ അമ്മ ഇടയ ബാലകരായ വിശുദ്ധ ജസീന്തയോടും, വിശുദ്ധ ഫ്രാൻസിസ്കോയോടും ലൂസിയോടും പ്രായശ്ചിത്തം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടത് കാർലോയെ ആകർഷിച്ചു. അപ്രകാരം കാർലോ തനിക്ക് ഇഷ്ടപ്പെട്ടവെയെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ഇഷ്ട്ടപെട്ട മിഠയിയും, സിനിമയും, കാർട്ടുണും, വീഡിയോ ഗെയിമുകളും ഉപേക്ഷിച്ചു.
ദിവസവും ധാരാളം ജപമാല ചൊല്ലുന്ന പതിവും അവുനുണ്ടായിരുന്നു.

:: ഹൈ വേ ടു ഹെവെൻ(Highway to heaven)
💫

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു