• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

നമ്മുക്ക് കഴിയില്ലെന്ന് മറ്റുള്ളവർ വിധിയെഴുതിയ കാര്യം ചെയ്തുകാണിക്കുന്നതും വിജയമാണ്.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

ജനു 30, 2021

റൈറ്റ് ബ്രദേഴ്സ് ആദ്യത്തെ വിമാനം പറത്തുന്നതിനു മുൻപേ ന്യൂയോർക്ക് ടൈംസ് എന്ന പത്രം അതിൻ്റെ മുഖപ്രസംഗത്തിൽ (1903 ഡിസംബർ 10) റൈറ്റ് ബ്രദേഴ്സിൻ്റെ ശ്രമം വിഫലമായിത്തീരുമെന്ന് പ്രവചിച്ചു. എന്നാൽ അതുകഴിഞ്ഞ് ഒരാഴ്ചക്കു ശേഷം റൈറ്റ്ബ്രദേഴ്സ് വളരെ വിജയകരമായി അവരുടെ ദൗത്യം പൂർത്തിയാക്കി. അവർക്ക് തങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. അതായിരുന്നു അവരുടെ വിജയരഹസ്യം. വിജയിക്കണമെന്ന തീവ്രമായ ആഗ്രഹമാണ് തങ്ങളുടെ ജീവിതത്തിലെ ഗൗരവകരമായ പല വൈകല്യങ്ങളെയും അതിജീവിച്ച് തങ്ങളുടെ ജീവിതം ഒരു ചരിത്രമാക്കാൻ പലരേയും സഹായിച്ചിട്ടുള്ളത്. തീവ്രമായ ആഗ്രഹവും ഉറച്ച ലക്ഷ്യബോധവും കൈമുതലായി ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് പക്ഷപാതരോഗിയായിരുന്ന വിൽമ റുഡോൾഫിന് 1960 -ൽ നടന്ന ഒളിമ്പിക്സിൽ മൂന്നു സ്വർണ്ണമെഡലുകളോടെ ലോകത്തിലെ ഏറ്റവും വേഗതകൂടിയ വനിതയാകാൻ സാധിച്ചത്. പൊള്ളലേറ്റ കാലുകളോടെ ഒരു മൈൽ ഓട്ടത്തിൽ ലോക റെക്കോഡ് നേടുവാൻ ഗ്ലെൻ കണിങ്ഹാമിന് സാധിച്ചതും ഇതേ ഇച്ഛാശക്തിയും ലക്ഷ്യബോധവും കൈമുതലായി ഉണ്ടായിരുന്നതുകൊണ്ടാണ്. ചെറുപ്പത്തിൽത്തന്നെേ പോളിയോബാധിച്ച ഒരു കുട്ടി വർഷങ്ങൾക്കുശേഷം 1956 -ൽ നടന്ന ഒളിമ്പിക്സിൽ ലോക റെക്കോടോടെ സ്വർണ്ണ മെഡൽ നേടി. ഇവരായിരുന്നു ഷെല്ലി മാൻ. തീവ്രമായ ആഗ്രഹവും ഉറച്ച ലക്ഷ്യബോധവുമായിരുന്നു ഇവരുടെയൊക്കെ കൈമുതലെങ്കിൽ നമ്മുക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടാനാവില്ലോ. ഓർക്കുക, നമ്മിൽ മിക്കവരും കരുത്തൻമാരായി ജനിക്കുന്നില്ല . വെല്ലുവിളികളാണ് നമ്മെ ഓരോരുത്തരേയും വളർത്തുന്നതും കരുത്തൻമാരാക്കുന്നതും. ദൈവത്തിൻ്റെ വചനം പറയുന്നു: “തളർന്നവന് അവിടുന്ന് ബലം നല്കുന്നു; ദുർബലനു ശക്തി പകരുകയും ചെയ്യുന്നു” (ഏശ.40:29). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു