നമുക്കുവേണ്ടി ഒത്തിരിയേറെ ത്യാഗങ്ങൾ സഹിച്ചവരാണ് നമ്മുടെ മാതാപിതാക്കൾ. അവരെ ജീവനുതുല്യം സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും സംരക്ഷിക്കുവാനുമുള്ള പൂർണ്ണ ഉത്തരവാദിത്വം മക്കൾക്കാണ്. അവർക്ക് പല കുറവുകളും പോരായ്മകളും ഉണ്ടാകാം എങ്കിലും രാപകലില്ലാതെ അവർ നമുക്കു വേണ്ടി അദ്ധ്വാനിച്ചു. ഈശോയെ പോലെ മാതാപിതാക്കളെ സ്നേഹിക്കുവാനും അവർക്കു വിധേയപ്പെട്ടു ജീവിക്കുവാനും നമുക്ക് സാധിക്കണം. നമ്മുടെ മാതാപിതാക്കളോട് നമ്മൾ ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് അപേക്ഷിക്കാം. അവരെ ചേർത്തു നിർത്താം. ഇപ്രകാരം ഒരു നല്ല മകനായി / മകളായി നമുക്ക് മാറാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Mar. 04)
സ്നേഹത്തോടെ
ജിജോ അച്ചൻ
“നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക” (എഫേ. 6:2-3)
