• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

തനിക്കു വേദനിക്കുന്നതു പോലെ മറ്റൊരാൾക്കും വേദനിക്കും എന്ന തിരിച്ചറിവു മാത്രംമതി നല്ലൊരു മനുഷ്യനാകാൻ.

Fr. Sunny Kuttikattu

ByFr. Sunny Kuttikattu

മേയ് 16, 2021

മനുഷ്യരെന്ന നിലയിൽ ജീവിതത്തിൽ നമ്മുക്ക് നിരന്തരം പ്രശ്നങ്ങളെ അഭിമുഖീകരി ക്കേണ്ടതായി വരുന്നുണ്ട്. അതു കൊണ്ടുതന്നെ അനുദിന ജീവിതത്തിൽ നമ്മൾ ഏററവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്നായി മാറിയിരിക്കുന്നു പ്രശ്നം.പ്രശ്നങ്ങളെ മുൻനിർത്തിയാണ് നമ്മൾ മിക്കപ്പോഴും വാഗ്വാദങ്ങളും, സെമിനാറുകളും, സമരങ്ങളും നടത്തുന്നത്. എന്നിട്ടും പ്രശ്നങ്ങൾ തീരുന്നില്ല എന്നു മാത്രമല്ല, നാൾക്കുനാൾ അവ നമ്മുടെ ജീവിതത്തിൽ വർദ്ധിച്ചുവരികയും ചെയ്യുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. പലപ്പോഴും പരിഹാരത്തെക്കാൾ നമ്മൾ പ്രശ്നങ്ങൾക്ക് ജീവിതത്തിൽ പ്രാമുഖ്യം നല്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കാരണം, ഏതിലാണോ നമ്മൾ നമ്മുടെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുന്നത് അത് കൂടുതൽ വളരുകയും വികസിക്കുകയും ചെയ്യുമെന്നത് തർക്കമറ്റ സംഗതിയാണ്. ഒടുവിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുകയും നാം അതിൻ്റെ ഇരകളാവുകയും ചെയ്യും. അതുകൊണ്ട് ജീവിതത്തിലെ പ്രശ്നങ്ങളെപ്പറ്റി മാത്രം ചിന്തിച്ചിരിക്കാതെ ചെറുതായിട്ടെങ്കിലും പരിഹാരത്തിൻ്റെ ഭാഗമായിത്തീരാനുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം.അതിനായി നമ്മുടെ ചിന്താരീതിയിൽ നമ്മുക്ക് മാറ്റംവരുത്താം. എന്താണോ നമ്മുക്കാവശ്യം അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അങ്ങനെ നമ്മുക്കും പരിഹാരത്തിൻ്റെ ഭാഗമായിത്തീരാം. അപ്പോൾ ജീവിതത്തിൽ വിജയം നമ്മുക്ക് സുനിശ്ചിതമാകും, നമ്മുടെ ഭാവി കൂടുതൽ ശോഭയുള്ളതായി മാറുകയും ചെയ്യും. നമ്മുടെ ജീവിതത്തിൻ്റെ സന്തോഷമെന്നത് നാം ജീവിതത്തെ എങ്ങനെ നോക്കിക്കാണുകയും, ജീവിതത്തെപ്പറ്റി എങ്ങനെ ചിന്തിക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന കാര്യം നമ്മുക്ക് മറക്കാതിരിക്കാം.വചനം പറയുന്നു:”നിൻ്റെ നിക്ഷേപം എവിടെയോ അവിടെ നിൻ്റെ ഹൃദയവും”(ലൂക്കാ.12:34). എസ്.കുറ്റിക്കാട്ട്, സി.എം.ഐ.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു