• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

“പത്ത് ലക്ഷം കുട്ടികൾ ജപമാല ചൊല്ലുന്നു” എ. സി. എൻ _ൻ്റെ നേതൃത്വത്തിൽ

Christy Devasia

ByChristy Devasia

ഒക്ട് 17, 2021

വിശുദ്ധ ലൂക്കായുടെ തിരുനാൾ ദിനമായ ഒക്ടോബർ പതിനെട്ടിന് പത്ത് ലക്ഷം കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിക്കും. Catholic charity aid to the church in need(ACN) എന്ന സങ്കടനയാണ് ഈ ജപമാല യജ്ഞത്തിന് നേതൃത്വം നൽകുന്നത്.
ACN _ ൻ്റെ നേതൃത്വത്തിലുള്ള ഈ ജപാമാല യജ്ഞം 2005 _ൽ വെനിസ്വേലയിലാണ് ആരംഭിച്ചത്.

2005 _ൽ വെനിസ്വേലയിലേ കാറകാസിലെ ഒരു ദേവാലയത്തിൽ ഏതാനും കുട്ടികൾ പരിശുദ്ധ മാതാവിൻ്റെ രൂപത്തിന് മുന്നിൽ നിന്ന് കൊണ്ട് ജപാമാല ചൊല്ലി പ്രാർത്ഥിച്ചപ്പോൾ അവിടെ നിന്നിരുന്ന ധാരാളം ആളുകൾക്ക് പരിശുദ്ധ അമ്മയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഒരു മില്ല്യൻ കുട്ടികൾ ഒന്നിച്ച് ജപമാല ചൊല്ലുമ്പോൾ സമാധാനം ഉണ്ടാകും എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകൾ അവരുടെ ഓർമയിൽ വന്നു. അങ്ങനെയാണ് എസിഎൻ (ACN) ഈ ജപമാല പ്രാർത്ഥന യജ്ഞം ആരംഭിച്ചത്.

അപ്രകാരം എല്ലാ വർഷവും ഈശോയുടെ ബാല്യകാലം വിവരിച്ച വിശുദ്ധ ലൂക്കാ സുവിശേഷകൻ്റെ തിരുനാൾ ദിനമായ ഒക്ടോബർ പതിനെട്ടിന് ഈ ജപമാല പ്രാർത്ഥന നടത്തി വരുന്നു. ആഗോള തലത്തിൽ ഇന്ത്യ, അമേരിക്ക, ഫിലിപ്പിയൻസ്, സുഡാൻ, ലെബനോൺ, കെന്യ, സ്പെയിൻ, കൊളംബിയ തുടങ്ങി 44 രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുട്ടികൾ ഈ ജപമാലയിൽ പങ്കെടുക്കാൻ പേരുകൾ രജിസ്റ്റർ ചെയ്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു