• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതസംസ്കാര ശുശ്രൂഷ ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ കാർമികത്വത്തിൽ നാളെ നടക്കും

Avatar

ByChristy Devasia

മേയ് 15, 2021

ഇസ്രായേലിൽ ഹമാസ് തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യയുടെ മൃതസംകാരം നാളെ രണ്ട് മണിക്ക് കീരിത്തോട് നിത്യ സഹായ മാതാ പള്ളിയിൽ വെച്ച് നടക്കും. സംസ്കാര ശുശൂഷക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കാർമികത്വം വഹിക്കും.
സൗമ്യ സന്തോഷിന്റെ വേർപാടിൽ ഇടുക്കി രൂപത അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവസന്ധാരണത്തിനായി വിദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ ജീവനു സംരക്ഷണം നൽകാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കരിമ്പൻ ബിഷപ്പ്സ് ഹൌസിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രയേല്‍ എംബസി അധികൃതരും ചേര്‍ന്നാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. വൈകിട്ടോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു